സാമ്പത്തിക ഇടപാട് വിവാദം: സി.പി.എം കൂടുതൽ പ്രതിരോധത്തിലേക്ക്
text_fieldsതിരുവനന്തപുരം: സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണെൻറ മകൻ ബിനോയ്, വിജയൻപിള്ള എം.എൽ.എയുടെ മകൻ ശ്രീജിത്ത് എന്നിവരുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് വിവാദം സി.പി.എം സംസ്ഥാന ഘടകത്തെ കൂടുതൽ പ്രതിരോധത്തിലേക്ക് നയിക്കുന്നു. പണമിടപാട് വിവാദം ഒത്തുതീർപ്പാക്കാൻ പല വഴികളിലൂടെയുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നുണ്ട്. നേരത്തെ, ശ്രീജിത്ത് നൽകിയ ഹരജിയിൽ വാർത്ത തടഞ്ഞ കീഴ്കോടതി ഉത്തരവിനെ തുടർന്ന് തിരുവനന്തപുരം പ്രസ്ക്ലബിൽ നടത്താൻ നിശ്ചയിച്ച വാർത്തസമ്മേളനം റദ്ദാക്കിയിരുന്നു.
കീഴ്കോടതി ഉത്തരവ് ഹൈകോടതി റദ്ദാക്കിയ സാഹചര്യത്തിൽ പരാതിക്കാരനായ അൽ മർസൂഖി വീണ്ടും വാർത്തസമ്മേളനം ഉൾപ്പെടെ നടപടികൾക്കായി കേരളത്തിലേക്കെത്തുമെന്ന സൂചനയുമുണ്ട്.
ഇൗ സന്ദർശനത്തിനിടെ കോടിയേരി ബാലകൃഷ്ണൻ, മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ നേരിൽ കണ്ട് വിഷയത്തിന് പരിഹാരം തേടുമെന്നും സൂചനയുണ്ട്. അങ്ങനെയാണെങ്കിൽ ഇൗ വിഷയത്തിൽ സി.പി.എം സംസ്ഥാന നേതൃത്വം കൂടുതൽ പ്രതിരോധത്തിലാകും.
സി.പി.എം സംസ്ഥാന ഘടകം ഇൗ വിഷയത്തിൽ കാര്യമായ ചർച്ചകളൊന്നും ഇതുവരെ നടത്തിയിട്ടില്ല. ഇൗ വിവാദമുണ്ടായപ്പോൾ തന്നെ സി.പി.എം സെക്രേട്ടറിയറ്റ് യോഗം ചേർന്ന് കോടിയേരിയുടെ വിശദീകരണം അംഗീകരിച്ച് അനുകൂല നിലപാടാണ് സ്വീകരിച്ചത്. അതിനാൽ തന്നെ ഇൗ വിഷയം കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സി.പി.എം സെക്രേട്ടറിയറ്റ് യോഗത്തിലോ, സി.പി.എം ജില്ല സമ്മേളനങ്ങളിലോ ചർച്ചയായതുമില്ല. ഇൗ വിഷയം പാർട്ടിക്ക് മുന്നിലെത്തിയില്ലെന്ന് പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയും പ്രതികരിച്ചിട്ടുണ്ട്. എന്നാൽ, ഇൗ വിഷയത്തിൽ പോളിറ്റ്ബ്യൂറോ നിലപാട് വ്യക്തമാക്കണമെന്ന ആവശ്യം സി.പി.എം ബംഗാൾഘടകത്തിൽനിന്ന് ഉയരുന്നുണ്ട്.
കോടിയേരിയുടെ മകനെതിരായ വിവാദം: ചർച്ചക്ക് വഴി ഒരുക്കേണ്ടെന്ന് സി.പി.എം
തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണെൻറ മകനെതിരെ ഉയർന്ന ആരോപണങ്ങൾ സംബന്ധിച്ച് കൂടുതൽ ചർച്ചക്ക് വഴിയൊരുക്കേണ്ടെന്ന് സി.പി.എം സംസ്ഥാന ഘടകത്തിൽ ധാരണ. ഇൗ വിഷയത്തിൽഇ നേരത്തേ പാർട്ടി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. രണ്ടു വ്യക്തികൾ തമ്മിലെ ബിസിനസ് തർക്കവുമായി ബന്ധപ്പെട്ട പ്രശ്നമായതിനാൽ അത് അവർ തമ്മിൽ തീർക്കേണ്ടതാണ്. പാർട്ടിക്ക് അതിൽ പങ്കില്ല. കേസുകൾ സംബന്ധിച്ച പുതിയ വാർത്തകളുണ്ടായിട്ടുണ്ടെങ്കിലും പാർട്ടി നിലപാടിൽ മാറ്റം വരുത്തേണ്ട സാഹചര്യമില്ലെന്നാണ് സി.പി.എം വിലയിരുത്തൽ.
വാർത്തകൾ മാധ്യമങ്ങളുടെ വ്യാഖ്യാനം –എം.എ. ബേബി
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണെൻറ മകൻ ബിനീഷ് കോടിയേരിക്കെതിരെ ഉയർന്ന വിവാദങ്ങൾക്ക് സി.പി.എം പോളിറ്റ്ബ്യൂറോ പ്രസ്താവന ഇറക്കണമെന്ന് ബംഗാൾ ഘടകം ആവശ്യപ്പെെട്ടന്ന വാർത്ത മാധ്യമങ്ങളുടെ വ്യാഖ്യാനം മാത്രമെന്ന് പോളിറ്റ് ബ്യൂറോ അംഗം എം.എ.േബബി. ബിനോയിയുടെ വിഷയത്തിൽ സംസ്ഥാന നേതൃത്വം നിലപാട് വ്യക്തമാക്കിക്കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.