തർക്കം തീരാതെ ബി.ജെ.പി
text_fieldsതിരുവനന്തപുരം: സ്ഥാനാർഥിത്വത്തെ ചൊല്ലി സംസ്ഥാന ബി.ജെ.പിയിൽ തർക്കം തുടരുന്നു. ക ോട്ടയത്ത് ചേർന്ന കോർ കമ്മിറ്റി യോഗത്തിലും സമവായമുണ്ടാകാത്തതിനെ തുടർന്ന് സ് ഥാനാർഥികളായി പരിഗണിക്കേണ്ട മൂന്നുപേർ വീതമടങ്ങുന്ന പട്ടികയാണ് ദേശീയ നേതൃത്വത ്തിന് സമർപ്പിക്കുക. 16ന് പ്രഖ്യാപനമുണ്ടാകുമെന്നാണ് വിവരം. തർക്കത്തെതുടർന്ന് സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള, കുമ്മനം രാജശേഖരൻ എന്നിവരെ ഡൽഹിക്ക് വിളിപ്പിച്ചു.
തർക്കമില്ലെന്നും കേന്ദ്ര നേതൃത്വം സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നതിനുള്ള കാലതാമസം മാത്രമാണുള്ളതെന്നുമാണ് പാർട്ടി വിശദീകരണം. എന്നാൽ, പത്തനംതിട്ട, തൃശൂർ, പാലക്കാട് തുടങ്ങിയ മണ്ഡലങ്ങളുമായി ബന്ധപ്പെട്ട് തർക്കമുണ്ട്. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരെൻറ പേരുമാത്രമാണ് പരിഗണനയിൽ. കാസർകോട്ട് മുൻ സംസ്ഥാന പ്രസിഡൻറ് പി.കെ. കൃഷ്ണദാസ്, കണ്ണൂരിൽ സി.കെ. പത്മനാഭൻ എന്നിവരെയും ഉറപ്പിച്ചുകഴിഞ്ഞു. കോഴിക്കോട്ട് സംസ്ഥാന ജന.സെക്രട്ടറി എം.ടി. രമേശ്, കെ.പി. ശ്രീശൻ എന്നിവരാണ് പരിഗണനയിൽ. എന്നാൽ, ഇക്കുറി താൻ മത്സരരംഗത്തില്ലെന്ന് രമേശ് അറിയിച്ചതായാണ് വിവരം. ശബരിമല വിഷയം ചൂടുപിടിപ്പിച്ച പത്തനംതിട്ടയിൽ സ്ഥാനാർഥി ആരാകണമെന്നതിനെ ചൊല്ലിയും പ്രശ്നമുണ്ട്. തൃശൂരിലോ, പത്തനംതിട്ടയിലോ സ്ഥാനാർഥിയാകണമെന്ന ആഗ്രഹമാണ് ജന.സെക്രട്ടറി കെ. സുരേന്ദ്രന്. എന്നാൽ, പത്തനംതിട്ട തനിക്ക് ഗുണം ചെയ്യുമെന്ന അവകാശവാദം സംസ്ഥാന പ്രസിഡൻറ് ശ്രീധരൻപിള്ളക്കുമുണ്ട്. തൃശൂർ മണ്ഡലം ബി.ഡി.ജെ.എസിന് നൽകരുതെന്ന നിലപാട് ഒരു വിഭാഗം ആവശ്യപ്പെടുന്നു. എന്നാൽ, ബി.ഡി.ജെ.എസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി സ്ഥാനാർഥിയായാൽ തൃശൂർ വിട്ടുകൊടുക്കാൻ തയാറാണെന്ന് ബി.ജെ.പി േനതൃത്വം വ്യക്തമാക്കിക്കഴിഞ്ഞു. ഒൗദ്യോഗികമായി തുഷാർ തീരുമാനം അറിയിക്കാത്തതാണ് അനിശ്ചിതത്വത്തിന് കാരണം.
തൃശൂരോ,പത്തനംതിട്ടയോ ഇല്ലെങ്കിൽ മത്സരരംഗത്തില്ലെന്ന് സുരേന്ദ്രൻ അറിയിച്ചിട്ടുണ്ട്. ആലപ്പുഴയിൽ പി.എസ്.സി മുൻ ചെയർമാൻ കെ.എസ്. രാധാകൃഷ്ണനെയും കൊല്ലത്ത് സി.വി. ആനന്ദേബാസിനെയും സ്ഥാനാർഥിയാക്കാൻ നീക്കമുണ്ട്. എന്നാൽ, ആനന്ദബോസിെൻറ കാര്യത്തിൽ ജില്ല കമ്മിറ്റിക്ക് താൽപര്യമില്ല. ആറ്റിങ്ങലിലും പാലക്കാട്ടും ജന.സെക്രട്ടറി ശോഭാസുരേന്ദ്രെൻറ പേരുണ്ട്. എന്നാൽ, പാലക്കാട്ട് സി. കൃഷ്ണകുമാർ വേണമെന്ന ആവശ്യത്തിൽ ഒരു വിഭാഗം ഉറച്ചുനിൽക്കുന്നു. ബി.ജെ.പി 15ലും ബി.ഡി.ജെ.എസ് നാലിലും കേരള കോൺഗ്രസ് ഒരു സീറ്റിലുമാണ് മത്സരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.