തിരുവനന്തപുരം നഗരസഭയിൽ ഭരണ സ്തംഭനം ഉണ്ടാക്കാൻ ബി.ജെ.പി- കോൺഗ്രസ് ശ്രമമെന്ന് വി. ശിവൻകുട്ടി
text_fieldsതിരുവനന്തപുരം: നഗരസഭയിൽ ഭരണ സ്തംഭനം ഉണ്ടാക്കാൻ ശ്രമമെന്ന് മന്ത്രി വി. ശിവൻകുട്ടി. ബി.ജെ.പി - കോൺഗ്രസ് കൂട്ടുകെട്ടാണ് ഇതിനു പിന്നിൽ. കോർപ്പറേഷനിൽ ഉണ്ടായ ഒഴിവുകൾ സംബന്ധിച്ച് ചില മാധ്യമങ്ങളിൽ പരസ്യങ്ങൾ വന്നിരുന്നു.
അപേക്ഷ ലഭിച്ചതിനുശേഷം ആണ് മറ്റു നടപടികളിലേക്ക് കടക്കുക. ആരെയും പിൻവാതിലിലൂടെ നിയമിച്ചിട്ടില്ല. കത്ത് സംബന്ധിച്ച് ഏത് അന്വേഷണത്തെയും മേയർ സ്വാഗതം ചെയ്തിട്ടുണ്ട്.പ്രചരിക്കുന്ന കത്തിനെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുമുണ്ട്.
ഈ സാഹചര്യത്തിൽ കാര്യങ്ങൾ മനസിലാക്കി ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്ത വിധം നിലപാട് ബി.ജെ.പിയും കോൺഗ്രസും കൈക്കൊള്ളണം. ആര്യ രാജേന്ദ്രൻ മേയർ ആയത് മുതൽ നിരന്തരമായി കോർപ്പറേഷൻ ഓഫീസ് സംഘർഷ ഭൂമിയാക്കാൻ ശ്രമം ബി.ജെ.പിയും കോൺഗ്രസും നടത്തുന്നുണ്ട്. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
നഗരസഭ ഓഫീസ് സംഘർഷഭൂമിയാക്കിയാൽ അത് പ്രതികൂലമായി ബാധിക്കുക സേവനം തേടി ഓഫീസിലെത്തുന്ന സാധാരണക്കാരെയാണ്. സാധാരണക്കാരുടെ ജനാധിപത്യപരമായ അവകാശങ്ങൾ നിഷേധിക്കുകയാണ് സംഘർഷങ്ങളിലൂടെ ബി.ജെ.പിയും കോൺഗ്രസും ചെയ്യുന്നതെന്നും മന്ത്രി വി.ശിവൻകുട്ടി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.