Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightശബരിമല സ്​ത്രീ...

ശബരിമല സ്​ത്രീ പ്രവേശനം: ഉറച്ച നിലപാടില്ലാതെ​ ബി.ജെ.പി നേതൃത്വം

text_fields
bookmark_border
ശബരിമല സ്​ത്രീ പ്രവേശനം:  ഉറച്ച നിലപാടില്ലാതെ​ ബി.ജെ.പി നേതൃത്വം
cancel

കോ​ഴി​ക്കോ​ട്​: പ്രാ​യ​ഭേ​ദ​മെ​ന്യേ എ​ല്ലാ സ്​​ത്രീ​ക​ൾ​ക്കും ശ​ബ​രി​മ​ല​യി​ൽ പ്ര​വേ​ശി​ക്കാ​മെ​ന്ന സു​പ്രീം​കോ​ട​തി വി​ധി​യി​ൽ ഉ​റ​ച്ച നി​ല​പാ​ട്​ സ്വീ​ക​രി​ക്കാ​നാ​വാ​തെ ബി.​ജെ.​പി സം​സ്​​ഥാ​ന നേ​തൃ​ത്വം. ആ​ർ.​എ​സ്.​എ​സ്​ ​േകാ​ട​തി​വി​ധി​യെ സ്വാ​ഗ​തം ചെ​യ്​​ത​തോ​ടെ​ ശ​ബ​രി​മ​ല​യെ സം​ഘ​ർ​ഷ ഭൂ​മി​യാ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും വി​ധി​പ​ഠി​ച്ച്​ നി​ല​പാ​ട്​ വ്യ​ക്ത​മാ​ക്കാ​മെ​ന്നും പ​റ​ഞ്ഞ സം​സ്​​ഥാ​ന പ്ര​സി​ഡ​ൻ​റ്​ പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള തി​ങ്ക​ളാ​ഴ്​​ച വാ​ർ​ത്ത​സ​മ്മേ​ള​നം ന​ട​ത്തി​യ​പ്പോ​ഴും ശ​ബ​രി​മ​ല​യി​ൽ സ്​​ത്രീ​ക​ൾ പ്ര​വേ​ശി​ക്കു​ന്ന​തി​ന്​ പാ​ർ​ട്ടി അ​നു​കൂ​ല​മാ​ണോ എ​തി​രാ​ണോ എ​ന്ന്​ വ്യ​ക്ത​മാ​ക്കി​യി​ല്ല.

വി​ശ്വാ​സി​ക​ളു​ടെ വി​ശ്വാ​സ​ങ്ങ​ൾ സം​ര​ക്ഷി​ക്ക​ണം, സ​ർ​ക്കാ​ർ ഒാ​ർ​ഡി​ന​ൻ​സി​റ​ക്ക​ണം, യു​വ​മോ​ർ​ച്ച​യും മ​ഹി​ള മോ​ർ​ച്ച​യും പ്ര​ക്ഷോ​ഭം തു​ട​ങ്ങും എ​ന്നി​ങ്ങ​നെ​യു​ള്ള വാ​ദ​ഗ​തി​ക​ൾ നി​ര​ത്തി ചോ​ദ്യ​ങ്ങ​ളി​ൽ​നി​ന്ന്​ ഒ​ഴി​ഞ്ഞു​മാ​റു​ക​യാ​ണ്​ അ​ദ്ദേ​ഹം ചെ​യ്​​ത​ത്. പാ​ർ​ല​മ​​െൻറ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ മു​ൻ​നി​ർ​ത്തി ബി.​ജെ.​പി കേ​ന്ദ്ര​നേ​തൃ​ത്വം ക​ഴി​ഞ്ഞ ദി​വ​സം ഡ​ൽ​ഹി​യി​ൽ കോ​ർ ക​മ്മി​റ്റി വി​ളി​ച്ചു​കൂ​ട്ടി​യി​രു​ന്നു. ശ​ബ​രി​മ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഹി​ന്ദു വി​ശ്വാ​സി​ക​ളു​ടെ വി​കാ​രം പൊ​തു​ച​ർ​ച്ച​യാ​ക്കാ​നാ​യ​ത്​ കോ​ൺ​ഗ്ര​സ്​ നേ​താ​ക്ക​ളാ​യ കെ. ​സു​ധാ​ക​ര​നും കെ. ​മു​ര​ളീ​ധ​ര​നു​മാ​ണെ​ന്ന്​ യോ​ഗ​ത്തി​ൽ പ​ല​രും ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. അ​ണി​ക​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ൻ പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തു​ക​യും സ്​​ത്രീ പ്ര​വേ​ശ​ത്തെ ആ​ദ്യം മ​ു​ത​ൽ എ​തി​ർ​ത്ത രാ​ഹു​ൽ ഇൗ​ശ്വ​റി​നെ പോ​ലു​ള്ള​വ​ർ​ക്ക്​ വ​ൻ പി​ന്തു​ണ ല​ഭി​ക്കു​ന്ന സ്​​ഥി​തി​യു​ണ്ടാ​യി​ട്ടും വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടാ​ൻ ​ൈവ​കു​ന്ന​ത്​ ദോ​ഷം ചെ​യ്യു​മെ​ന്ന്​ വി​ല​യി​രു​ത്തി​യാ​ണ്​ പാ​ർ​ട്ടി പ്ര​ക്ഷോ​ഭ​വ​ഴി തെ​ര​ഞ്ഞെ​ടു​ത്ത​ത്. വി​ശ്വാ​സ സം​ര​ക്ഷ​ണ പ്ര​ക്ഷോ​ഭ​വും കാ​മ്പ​യി​നും ശ​ക്തി​പ്പെ​ടു​ത്തി സ​ർ​ക്കാ​റി​നെ​തി​രെ ഹി​ന്ദു​വി​കാ​രം ശ​ക്ത​മാ​ക്കു​ക​യാ​ണ്​ പാ​ർ​ട്ടി ല​ക്ഷ്യ​മി​ടു​ന്ന​ത്.

അ​തേ​സ​മ​യം വി​ധി​ക്കെ​തി​രെ റി​വ്യൂ ഹ​ര​ജി​ക്ക്​ അ​വ​സ​ര​മു​ണ്ടെ​ങ്കി​ലും ആ​ർ.​എ​സ്.​എ​സ്​ സ്വാ​ഗ​തം ചെ​യ്​​ത വി​ധി​ക്കെ​തി​രെ ഹ​ര​ജി ന​ൽ​കു​ന്ന​ത്​ വ​ലി​യ ച​ർ​ച്ച​ക്ക്​ വ​ഴി​തു​റ​ന്നാ​ൽ അ​ത്​ ത​ങ്ങ​ളു​ടെ പാ​ള​യ​ത്തി​ൽ ത​ന്നെ ഭി​ന്നി​പ്പു​ണ്ടാ​ക്കി​യേ​ക്കു​മെ​ന്നും ഭ​യ​മു​ണ്ട്. അ​തി​നാ​ലാ​ണ്​ പാ​ർ​ട്ടി ഹ​ര​ജി ന​ൽ​കാ​തെ​ ക്ഷേ​ത്ര​സം​ര​ക്ഷ​ണ സ​മി​തി​യും അ​യ്യ​പ്പ സ​മാ​ജ​വു​മെ​ല്ലാം ന​ൽ​കു​ന്ന ഹ​ര​ജി​യെ പി​ന്തു​ണ​ക്കു​ന്ന​ത്. ബി.​ജെ.​പി നേ​രി​ട്ട്​ സ​മ​ര​ത്തി​നി​റ​ങ്ങാ​തെ യു​വ​മോ​ർ​ച്ച​യേ​യും മ​ഹി​ള മോ​ർ​ച്ച​യേ​യും ആ​ദ്യം രം​ഗ​ത്തി​റ​ക്കു​ന്ന​തും ഇ​തി​​​െൻറ ഭാ​ഗ​മാ​ണ്. സ​മ​രം ശ​ക്ത​മാ​കു​ന്ന​തോ​ടെ സം​സ്​​ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ശോ​ഭ സു​രേ​ന്ദ്ര​ൻ, കെ. ​സു​രേ​ന്ദ്ര​ൻ എ​ന്നി​വ​രു​ൾ​പ്പെ​ടെ ഇൗ ​വി​ഷ​യ​ത്തി​ൽ സ്വീ​ക​രി​ച്ച ഭി​ന്ന നി​ല​പാ​ടു​ക​ൾ കൂ​ടു​ത​ൽ ച​ർ​ച്ച​യാ​വി​ല്ലെ​ന്നും പാ​ർ​ട്ടി ക​രു​തു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sabarimala women entrymalayalam newspolitical newsBJPBJP
News Summary - BJP Has No Stand on Sabarimala Women entry Issue - Political News
Next Story