ബി.ജെ.പി സംസ്ഥാന ഭാരവാഹി പ്രഖ്യാപനം ദിവസങ്ങൾക്കുള്ളിൽ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ നിലവിലെ ബി.ജെ.പി ഭാരവാഹികളിൽ കാര്യമായ മാറ്റമുണ്ടാകില്ലെന്ന് സൂചന. ലോക്സഭ െതരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഭാരവാഹികളിൽ കാര്യമായ മാറ്റം വരുത്തി വിഭാഗീയത രൂക്ഷമാക്കേണ്ടതില്ലെന്നാണ് ദേശീയ നേതൃത്വത്തിെൻറ നിലപാട്. ഇതുസംബന്ധിച്ച നിർദേശം ദേശീയ നേതൃത്വം സംസ്ഥാന പ്രസിഡൻറ് അഡ്വ. പി.എസ്. ശ്രീധരൻപിള്ളക്ക് നൽകിയതായാണ് വിവരം. ദിവസങ്ങൾക്കുള്ളിൽ പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കുമെന്ന് ശ്രീധരൻപിള്ള ‘മാധ്യമ’ത്തോട് പറഞ്ഞു.
ഞായറാഴ്ച ബി.ജെ.പിയുടെ ദേശീയ നിർവാഹകസമിതി യോഗം ചേരുന്നുണ്ട്. അതിനു ശേഷം ദിവസങ്ങൾക്കുള്ളിൽ ഭാരവാഹികളെ പ്രഖ്യാപിച്ചേക്കും. ഗ്രൂപ് പോര് മൂർച്ഛിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നാണ് ആർ.എസ്.എസ് താൽപര്യവും. കുമ്മനം രാജശേഖരൻ മിസോറം ഗവർണറായി നിയമിതനായതിനെ തുടർന്നാണ് പാർട്ടി ഭരണഘടന പ്രകാരം ഭാരവാഹികളും ഇല്ലാതായത്. സംസ്ഥാന പ്രസിഡൻറിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഗ്രൂപ് പോരിനെ തുടർന്ന് മാസങ്ങേളാളം നീണ്ടിരുന്നു. തുടർന്നാണ് താരതമ്യേന സമ്മതനായ അഡ്വ. പി.എസ്. ശ്രീധരൻപിള്ളയെ പ്രസിഡൻറായി കേന്ദ്രം നിയോഗിച്ചത്.
പിള്ളക്കും സമവായമുണ്ടാക്കി പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കാൻ സാധിച്ചില്ല. പാർട്ടിയിലെ ഇരുവിഭാഗങ്ങളും അവകാശവാദങ്ങളുമായി നിലകൊണ്ടതാണ് കീറാമുട്ടിയായത്. പിള്ള പ്രസിഡൻറായെങ്കിലും ബി.ജെ.പി സംസ്ഥാനഘടകത്തിലെ ഒരു വിഭാഗം ഇപ്പോഴും ‘നിസ്സഹകരണം’തുടരുന്നുവെന്ന് തന്നെയാണ് പാർട്ടിവൃത്തങ്ങൾ പറയുന്നത്. പ്രളയക്കെടുതിയിൽ രക്ഷാപ്രവർത്തനം ഉൾപ്പെടെ കാര്യങ്ങളിൽ ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകർ സജീവമായിരുന്നിട്ടും അതിെൻറ ഗുണം പാർട്ടിക്ക് അനുകൂലമാക്കുന്നതിൽ നേതൃത്വം പരാജയപ്പെടുെന്നന്ന അഭിപ്രായമാണ് ഒരു വിഭാഗത്തിനുള്ളത്. ലോക്സഭ െതരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ ആഭ്യന്തര പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമാക്കേണ്ടതില്ലെന്നാണ് ദേശീയ നേതൃത്വത്തിെൻറ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.