ആലത്തൂർ ബി.െജ.പിയിൽ െപാട്ടിത്തെറി; നേതാക്കൾ രാജിവെച്ചു
text_fieldsപാലക്കാട്: വ്യാപക പണപ്പിരിവും പക്ഷപാതിത്വവും ആരോപിച്ച് ആലത്തൂരിൽ ബി.ജെ.പി നിയോജക മണ്ഡലം നേതാക്കൾ പാർട്ടിയിൽനിന്ന് രാജിവച്ചു. മണ്ഡലം വൈസ് പ്രസിഡൻറ് പ്രകാശിനി നാരായണൻ, ഒ.ബി.സി മോർച്ച മണ്ഡലം ട്രഷറർ കെ. നാരായണൻ, ആർ.എസ്.എസ് മുഖ്യ ശിക്ഷക് എൻ. വിഷ്ണു എന്നിവരാണ് രാജിവെച്ചതായി വാർത്തസമ്മേളനത്തിൽ അറിയിച്ചത്.
അടുത്തിടെ നേതൃത്വത്തിലേക്ക് വന്നവർ നടത്തുന്ന പണപ്പിരിവ് പാർട്ടിക്കാകെ ദോഷം ചെയ്യുമെന്ന് നേതൃത്വത്തെ അറിയിച്ചിട്ടും നപടിയുണ്ടാകുന്നില്ല. അഴിമതി പുറത്തുകൊണ്ടുവന്ന തങ്ങളെ പാർട്ടി അവഗണിക്കുകയാണെന്നും ഇവർ പറഞ്ഞു.
റോഡ് നിർമാണ കമ്പനിയിൽനിന്ന് എട്ട് ലക്ഷമാണ് വണ്ടാഴി പഞ്ചായത്ത് കമ്മിറ്റിക്കുവേണ്ടി വാങ്ങിയത്. ഇതിെൻറ കണക്കില്ല. തുടർച്ചയായി നാല് വർഷം ശ്രീകൃഷ്ണ ജയന്തിയുടെ പേരിൽ വ്യവസായികളിൽനിന്നും നാട്ടുകാരിൽനിന്നും ലക്ഷക്കണക്കിന് രൂപ പിരിച്ചു. അതിെൻറ കണക്കുമില്ല. ഇത് ചർച്ചയായപ്പോൾ സംഘ്കാര്യാലയത്തിന് സ്ഥലം വാങ്ങാൻ അഡ്വാൻസ് നൽകി എന്ന് പറയുകയും പിന്നീട് അത് തിരിച്ചുവാങ്ങുകയും ചെയ്തു.
2018ൽ മുടപ്പല്ലൂരിലെ വേല ഉത്സവം ബി.ജെ.പി ഇടപെടലിൽ രണ്ടാക്കി നടത്താൻ നിശ്ചയിച്ചു. എന്നാൽ വേല തടസ്സപ്പെട്ടു. ഉത്സവത്തിനായി ബി.ജെ.പിയുടെ പേരിൽ നിർബന്ധ പിരിവ് നടത്തി 18 ലക്ഷം രൂപ സമാഹരിച്ചു. വേല മുടങ്ങിയതോടെ ആകെ ചെലവ് രണ്ട് ലക്ഷം മാത്രം.
വള്ളിയോട് മതസ്ഥാപനം നടത്തുന്ന പാസ്റ്ററെ ഭീഷണിപ്പെടുത്തി 20 ലക്ഷം രൂപ ആവശ്യപ്പെട്ടു. കൊടുക്കാൻ വൈകിയപ്പോൾ പ്രവർത്തകരെ കൂട്ടി സമരത്തിനിറങ്ങി. പണം കിട്ടിയതോടെ പാതിവഴിക്ക് സമരം നിർത്തി പ്രവർത്തകരെ പിരിച്ചുവിട്ടു.
അതിർത്തി തർക്കം, വ്യവസായ ലൈസൻസ് എന്നിവയുടെ പേരിലും പലരേയും ഭീഷണിപ്പെടുത്തി പണം തട്ടുന്നു. ഇക്കാര്യങ്ങൾ ഉന്നയിച്ച് സംസ്ഥാന പ്രസിഡൻറിന് കത്ത് നൽകിയിട്ടും ഇതുവരെ മറുപടി ലഭിച്ചില്ലെന്നും ഇവർ പറഞ്ഞു.
ആരോപണങ്ങൾ നിഷേധിച്ച് മണ്ഡലം കമ്മിറ്റി
രാജിവെച്ചവരുടെ ആരോപണങ്ങൾ ബി.ജെ.പി മണ്ഡലം കമ്മിറ്റി നിഷേധിച്ചു. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. പുതിയ കമ്മിറ്റി രൂപവത്കരിച്ച് ആറുമാസമേ ആയിട്ടുള്ളൂ.
കോവിഡ് കാലമായതിനാൽ കാര്യമായ പ്രവർത്തനങ്ങൾ നടന്നിട്ടില്ല. തികച്ചും ദുരദ്ദേശ്യപരമായാണ് ആരോപണങ്ങൾ ഉന്നയിച്ചതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.