െഎ.സി.യുവിൽ കിടക്കുന്ന ജെയ്റ്റ്ലിക്കെതിരെ സുബ്രമണ്യം സ്വാമി
text_fieldsന്യൂഡൽഹി: തീവ്ര പരിചരണ വിഭാഗത്തിൽ കിടക്കുന്ന സ്വന്തം പാർട്ടി നേതാവും മുൻ ധനമന്ത്ര ിയുമായ അരുൺ ജെയ്റ്റ്ലിയാണ് രാജ്യത്തിെൻറ സാമ്പത്തിക മാന്ദ്യത്തിന് ഉത്തരവാദി യെന്ന് ബി.ജെ.പി നേതാവ് സുബ്രമണ്യം സ്വാമി. ജെയ്റ്റ്ലി ധനമന്ത്രിയായിരിക്കുേമ്പാൾ കൈക്കൊണ്ട തെറ്റായ നയങ്ങളാണ് രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളിവിട്ടതെന്ന് സ്വാമി പറഞ്ഞു.
ജെയ്റ്റ്ലി കനത്ത നികുതി ചുമത്തിയത് ഒരു കാരണമാണ്. മുൻ ആർ.ബി.െഎ ഗവർണർ രഘുറാം രാജൻ പലിശ നിരക്ക് വർധിപ്പിച്ചത് മറ്റൊരു കാരണമാണ്. അതിനാൽ 370ാം വകുപ്പ് റദ്ദാക്കിയപോലെ സമ്പദ്ഘടനയിൽ ചെയ്ത തെറ്റും തിരുത്തണമെന്ന് സ്വാമി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.