ബി.ജെ.പി ദേശീയ സെക്രട്ടറിക്ക് വൻ തോൽവി; അണ്ണാ ഡി.എം.കെ-ബി.ജെ.പി കൂട്ടുകെട്ടിനു ആദ്യ തിരിച്ചടി
text_fieldsചെന്നൈ: അണ്ണാ ഡി.എം.കെ-ബി.ജെ.പി കൂട്ടുകെട്ടിനു ആദ്യ തിരിച്ചടി സർക്കാർ ജീവനക്കാരിൽ നിന്ന്. ഭാരത് സ്കൗട്ട്സ് ആൻഡ് െഗെഡ്സ് തമിഴ്നാട് ഘടകം തിരഞ്ഞെടുപ്പിൽ ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്. രാജക്ക് വൻ തോൽവി. സ്കൗട്ട്സ് ആൻഡ് െഗെഡ്സിെൻറ സംസ്ഥാന പ്രസിഡൻറ് പദവിയിലേക്ക് അനൗദ്യോഗികമായി സർക്കാർ പ്രതിനിധിയായാണ് രാജ മത്സരിച്ചത്.
എതിർ സ്ഥാനാർഥി മണിക്ക് 234 വോട്ട് ലഭിച്ചപ്പോൾ രാജക്ക് 52 വോട്ടുമാത്രമാണ് കിട്ടിയത്. രാജയെ ജയിപ്പിക്കാൻ സർക്കാർ തലത്തിൽ സമ്മർദം ചെലുത്തിയിട്ടും ജീവനക്കാർ വഴങ്ങിയില്ല. സ്കൂളുകളിലെ സ്കൗട്ട്സ് ആൻഡ് െഗെഡ്സ് അധ്യാപകരും ജില്ല വിദ്യാഭ്യാസ ഉദ്യോഗസ്ഥരും വോട്ടർമാരായിരുന്നു. 18 വർഷമായി സ്കൗട്ട്സ് ആൻഡ് െഗെഡ്സ് രംഗത്ത് പ്രവർത്തിക്കുന്ന മണി കഴിഞ്ഞ ഭരണസമിതിയിൽ വൈസ് പ്രസിഡൻറായിരുന്നു.
അടുത്തുവരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുമ്പ് അണ്ണാ ഡി.എം.കെ-ബി.ജെ.പി സഖ്യം ഒൗദ്യോഗികമായി നിലവിൽ വരാനിരിക്കെയാണ് സർക്കാർ ജീവനക്കാരിൽനിന്ന് തന്നെ അപ്രതീക്ഷിത തിരിച്ചടി. അണ്ണാ ഡി.എം.കെയിലെ ഇരു വിഭാഗങ്ങൾക്കും നേതൃത്വം നൽകുന്ന മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമിയും ഉപമുഖ്യമന്ത്രി ഒ. പന്നീർസെൽവവും രാജയെ ജയിപ്പിക്കാൻ അരയും തലയും മുറുക്കി രംഗത്തുണ്ടായിരുന്നു.
സ്കൗട്ട്സ് ആൻഡ് െഗെഡ്സിെൻറ പ്രസിഡൻറ് സ്ഥാനത്തേക്ക് ആദ്യമായാണ് ഒരു രാഷ്ട്രീയ നേതാവ് മത്സരിക്കുന്നത്. രാജയുടെ സ്ഥാനാർഥിത്വത്തിനെതിരെ പ്രതിപക്ഷ നേതാവ് എം.കെ. സ്റ്റാലിൻ രംഗത്തെത്തിയതോെടയാണ് വോെട്ടടുപ്പ് രാഷ്ട്രീയ പോരാട്ടമായത്. മണിയെ ജയിപ്പിക്കണമെന്നു സ്റ്റാലിൻ അഭ്യർഥിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.