ബി.ജെ.പി സംഘടനാ തെരഞ്ഞെടുപ്പിലേക്ക്; ചുമതല ശിവരാജ് സിങ് ചൗഹാന്
text_fieldsന്യൂഡൽഹി: ആഭ്യന്തരമന്ത്രിയായി സ്ഥാനമേറ്റെങ്കിലും ബി.ജെ.പി അധ്യക്ഷസ്ഥാനത്ത് അമിത ് ഷാ ഇൗ വർഷാവസാനം വരെ തുടർന്നേക്കും. മഹാരാഷ്ട്ര, ഝാർഖണ്ഡ്, ഹരിയാന സംസ്ഥാനങ്ങളിൽ ഡിസംബറോടെ നിയമസഭ തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് അമിത് ഷാ തൽക്കാലം തുടരുന്നത്. പുതിയ പ്രസിഡൻറിനെ അടുത്ത വർഷം ആദ്യമാവും നിശ്ചയിക്കുക.
ഡൽഹിയിൽ നടന്ന ദേശീയ ഭാരവാഹികളുടെ യോഗത്തിനു ശേഷം ഇൗ സൂചനയാണ് പാർട്ടി നേതാക്കൾ നൽകിയത്. ബി.ജെ.പി അധ്യക്ഷസ്ഥാനത്ത് അമിത് ഷായുടെ കാലാവധി ജനുവരിയിൽ അവസാനിച്ചെങ്കിലും ലോക്സഭ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് തുടരണമെന്ന് നിശ്ചയിക്കുകയായിരുന്നു. 2014 ജൂലൈയിലാണ് രാജ്നാഥ്സിങ് ആഭ്യന്തര മന്ത്രിയായതിനെ തുടർന്ന് അമിത് ഷാ ബി.ജെ.പി അധ്യക്ഷനായത്. ഒരാൾക്ക് ഒരു പദവി എന്ന രീതി അമിത് ഷായുടെ കാര്യത്തിൽ പക്ഷേ, മാറ്റിവെക്കുകയാണ്.
മൂന്നു വർഷത്തെ പ്രവർത്തന കാലാവധിയാണ് ബി.ജെ.പി അധ്യക്ഷനുള്ളത്. ഇങ്ങനെ രണ്ടുവട്ടം പ്രസിഡൻറാകാം. 2014 ജൂലൈയിൽ രാജ്നാഥിെൻറ പകരക്കാരനായി പാർട്ടി അധ്യക്ഷനായെങ്കിലും പൂർണമായും മൂന്നു വർഷ കാലാവധി അമിത് ഷാ ഒരു തവണ മാത്രമേ പൂർത്തിയാക്കിയിട്ടുള്ളൂ. ബി.ജെ.പി സംഘടനാ തെരഞ്ഞെടുപ്പുകളിലേക്ക് കടക്കുകയാണ്.
അതു പൂർത്തിയാകുന്ന മുറക്ക് പുതിയ പ്രസിഡൻറിനെ നിയമിക്കുന്നതാണ് ഉചിതമെന്ന കാഴ്ചപ്പാടുമുണ്ട്. സംഘടനാ തെരഞ്ഞെടുപ്പുകളുടെ ചുമതല മധ്യപ്രദേശ് മുൻമുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാനെ ഏൽപിച്ചു.ലോക്സഭ തെരഞ്ഞെടുപ്പിൽ 303 സീറ്റ് ഇക്കുറി കിട്ടിയെങ്കിലും ബി.ജെ.പിക്ക് കിട്ടാവുന്ന പരമാവധി സീറ്റിലേക്ക് ഇനിയും എത്തിയിട്ടില്ലെന്ന് വ്യാഴാഴ്ച നടന്ന യോഗത്തിൽ അമിത് ഷാ പറഞ്ഞു. സംസ്ഥാന അധ്യക്ഷന്മാരെ പെങ്കടുപ്പിച്ചു നടത്തിയ ഇൗ യോഗത്തിനു പിന്നാലെ പാർട്ടി ജനറൽ സെക്രട്ടറിമാരുടെ യോഗം വെള്ളിയാഴ്ച നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.