രാജ്യസഭയിൽ എൻ.ഡി.എ ഭൂരിപക്ഷത്തോട് അടുക്കുന്നു
text_fieldsന്യൂഡൽഹി: ഇത്രയും കാലം ന്യൂനപക്ഷമായ രാജ്യസഭയിൽ എൻ.ഡി.എ കേവല ഭൂരിപക്ഷത്തോട് അടുക്കുന്നു. ഇൗ വെള്ളിയാഴ്ച നാല് എം.പിമാരെകൂടി എൻ.ഡി.എക്ക് രാജ്യസഭയിൽ ലഭിക്കുന്നതോടെ കേവല ഭൂരിപക്ഷത്തിന് കേവലം ആറ് സീറ്റുകളുടെ മാത്രം കുറവാണുണ്ടാകുക.
പ്രതിപക്ഷത്തെ ആശ്രയിക്കാതെ നിർണായക നിയമ നിർമാണങ്ങൾ പൂർത്തിയാക്കാൻ ബി.ജെ.പിക്ക് കഴിയുന്ന തരത്തിലാണ് അംഗങ്ങളുടെ വർധന. ആന്ധ്രപ്രദേശിലെ നാല് തെലുഗുദേശം എം.പിമാരും ഹരിയാനയിൽ നിന്നുള്ള ഒരു ഇന്ത്യൻ നാഷനൽ ലോക്ദൾ എം.പിയും ചേർന്നതോടെ 245 അംഗ രാജ്യസഭയിൽ മുന്നണിയുടെ അംഗബലം 111 ആയി ഉയർന്നു.
10 ഒഴിവുകളുള്ള രാജ്യസഭയിൽ ആറ് ഒഴിവുകൾ ജൂലൈ അഞ്ചിന് നികത്തുേമ്പാൾ 241 അംഗ സഭയിൽ എൻ.ഡി.എയുടെ അംഗബലം 115 ആയി മാറും. കേവലഭൂരിപക്ഷത്തിന് അതോടെ കേവലം ആറ് എം.പിമാരുടെ കുറവേ ഭരണമുന്നണിക്കുണ്ടാകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.