കൈവിട്ട നഗരങ്ങള്‍ തിരിച്ചുപിടിക്കാന്‍ ബി.ജെ.പി
text_fields2012ല്‍ നഗരവോട്ടുകള്‍ ബി.ജെ.പിക്കൊപ്പം നില്‍ക്കുമെന്ന കണക്കുകൂട്ടലുകള്‍ തെറ്റിച്ചാണ് അവര്‍ അഖിലേഷില്‍ പ്രതീക്ഷയര്‍പ്പിച്ചത്
ഉത്തര്‍പ്രദേശിലെ തങ്ങളുടെ ശക്തികേന്ദ്രങ്ങായ12 നഗരങ്ങള്‍ ഉള്‍പ്പെടുന്ന വോട്ടെടുപ്പായതുകൊണ്ടാണ് മൂന്നാം ഘട്ടത്തില്‍ ബി.എസ്.പിയെക്കാള്‍ ഏറെ പ്രതീക്ഷ ബി.ജെ.പി വെച്ചുപുലര്‍ത്തുന്നത്.
ലഖ്നോ, കാണ്‍പൂര്‍, ബാരാബങ്കി, സീതാപൂര്‍, ഉന്നാവോ, ഝൗറയ, ഇട്ടാവ, മെയിന്‍പുരി, കനോജ്, ഹര്‍ദ്വായ് ഫാറൂഖാബാദ് എന്നിവയാണ് ഇന്ന് നടക്കുന്ന വോട്ടെടുപ്പില്‍ ധ്രുവീകരണത്തിലൂടെ നേട്ടമുണ്ടാക്കാമെന്ന് ബി.ജെ.പി കരുതുന്ന നഗര മണ്ഡലങ്ങള്‍.
നഗരവോട്ടുകള്‍ ബി.ജെ.പിക്കൊപ്പം നില്‍ക്കുമെന്ന കണക്കുകൂട്ടലുകള്‍ 2012ല്‍ തെറ്റിച്ചാണ് മായാവതിക്കെതിരായ ഭരണവിരുദ്ധ വികാരത്തില്‍ ബി.ജെ.പിയെ പിന്തുണച്ചുവന്നിരുന്ന നഗരവോട്ടര്‍മാര്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥി പോലുമില്ലാത്ത പാര്‍ട്ടിയെ കൈവിട്ട് പുതുമുഖമായ അഖിലേഷില്‍ പ്രതീക്ഷയര്‍പ്പിച്ചത്. അവരെ ലോക്സഭ തെരഞ്ഞെടുപ്പോടെ വര്‍ധിതവീര്യത്തില്‍ തിരികെകൊണ്ടുവരാന്‍ ബി.ജെ.പിക്ക് കഴിഞ്ഞു.ദലിതുകള്‍ക്കിടയിലുണ്ടാക്കിയ ഭിന്നിപ്പിലാണ് ബി.ജെ.പിയുടെ മറ്റൊരു പ്രതീക്ഷ.
ബി.എസ്്പിയോടും ഒരളവുവരെ എസ്.പിയോടും അനുഭാവം പുലര്‍ത്തിവന്നിരുന്ന പാസികളെ 2014ലെ ലോക്സഭ തെരഞ്ഞെടുപ്പോടെ ബി.ജെ.പി കൈപ്പിടിയിലൊതുക്കുകയായിരുന്നു.
മുതിര്‍ന്ന പാസി നേതാവ് ആര്‍.കെ. ചൗധരിയുടെ വരവാണ് പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടായത്. ചൗധരിയെ ലഖ്നോ മോഹന്‍ലാല്‍ ഗഞ്ച് സംവരണ സീറ്റില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയാക്കുകയും ചെയ്തു.
മറ്റു രണ്ടു പട്ടികജാതി സംവരണ മണ്ഡലങ്ങള്‍കൂടി പാസികള്‍ക്ക് നല്‍കിയതോടെ അവരൊന്നടങ്കം ബി.ജെ.പി കൊടിപിടിക്കുകയും ചെയ്തു.
ലഖ്നോ അടക്കമുള്ള നഗരങ്ങളില്‍ മായാവതിയോടൊപ്പം ഉറച്ചുനില്‍ക്കുന്ന ജാതവുകളല്ലാത്ത ദലിതുകള്‍ ബി.ജെ.പി സ്ഥാനാര്‍ഥിയുടെ വിജയത്തിനിറങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.