‘സവർണ’ ആരോപണത്തിൽ പരുങ്ങി ബി.ജെ.പി
text_fieldsകോഴിക്കോട്: ബി.ജെ.പി നേതൃത്വത്തിന് പുതിയ തലവേദന സൃഷ്ടിച്ച് ‘സവർണ’ ആരോപണം. തിരുവ നന്തപുരംപോലെ മികച്ച പ്രകടനം നടത്തുമെന്ന് പാർട്ടി പ്രതീക്ഷിക്കുന്ന മണ്ഡലങ്ങളിലേ ക്ക് സവർണ വിഭാഗത്തിലെ നേതാക്കളെ കുത്തിനിറക്കാനാണ് ശ്രമമെന്നാണ് ഒരുവിഭാഗം ആരോപ ിക്കുന്നത്. കെ. സുരേന്ദ്രന് എൻ.എസ്.എസ് നൽകിയ നിരുപാധിക പിന്തുണ തള്ളി കുമ്മനം രാജശേഖരനെ തിരുവനന്തപുരത്ത് സ്ഥാനാർഥിയായി എത്തിച്ചതാണ് ഇവരെ പ്രധാനമായും ചൊടിപ്പിച്ചത്.
എൻ.എസ്.എസിന് സ്വാധീനവും ബി.ജെ.പിക്ക് ശക്തമായ അടിത്തറയുമുള്ള തിരുവനന്തപുരം മണ്ഡലം സുരേന്ദ്രന് വേണമെന്ന ആഗ്രഹം ആദ്യംതൊട്ടെ വി. മുരളീധരൻ ഗ്രൂപ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ, നായർ സമുദായക്കാരൻ വേണമെന്ന് പറഞ്ഞാണ് സുരേന്ദ്രനെ ബി.ജെ.പി-ആർ.എസ്.എസ് നേതൃത്വം വെട്ടിയത്. മിസോറം ഗവർണറായിരുന്ന കുമ്മനം രാജശേഖരൻ സ്ഥാനാർഥിയാവുമെന്ന് ഉറപ്പായതോടെ പ്രതിഷേധമില്ലാതെ മുരളീധരൻ ഗ്രൂപ് പിൻവാങ്ങിയെങ്കിലും പത്തനംതിട്ടയോ തൃശൂരോ വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്നു. തൃശൂരിൽ ബി.ഡി.ജെ.എസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി എൻ.ഡി.എ സ്ഥാനാർഥിയാകട്ടെ എന്ന നിർദേശം ബി.ജെ.പി കേന്ദ്രനേതൃത്വം വെച്ചതോടെ സുരേന്ദ്രെൻറ സാധ്യത പത്തനംതിട്ടയിലേക്ക് ഒതുങ്ങി. ഇവിടെ മത്സരിക്കാൻ സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻപിള്ള താൽപര്യം പ്രകടിപ്പിച്ചതോടെയാണ് നേതൃത്വത്തിനെതിരെ സവർണബോധം ആരോപിച്ച് ഒരുവിഭാഗം നേതാക്കൾ രംഗത്തെത്തിയത്. പത്തനംതിട്ടയോ തൃശൂരോ തന്നില്ലെങ്കിൽ മത്സരത്തിൽനിന്ന് മാറിനിൽക്കുെമന്ന സമ്മർദതന്ത്രമാണ് സുരേന്ദ്രൻ അവസാന ആയുധമായി പ്രയോഗിച്ചത്.
രാഷ്ട്രീയ എതിരാളികൾ ബി.ജെ.പിയിൽ ആരോപിക്കുന്ന സവർണ മേധാവിത്തമാണ് ഇപ്പോൾ നടക്കുന്നതെന്ന് ഇവർ പറയുന്നു. പാർട്ടിയിൽ ഇങ്ങനൊരു ചർച്ച ഉയർന്നതോടെ നേതൃത്വം പ്രതിരോധത്തിലായി. തിരുവനന്തപുരത്ത് മത്സരിക്കാൻ മറ്റു ചിലരുടെ പേരുകൾ പ്രചരിപ്പിച്ചതും സുരേന്ദ്രനെ അവിടെനിന്ന് മാറ്റുകയെന്ന ലക്ഷ്യത്തോടെയാണെന്ന് ആരോപണം ഉന്നയിക്കുന്നവർ പറയുന്നു. എൻ.എസ്.എസുമായി അടുപ്പം പുലർത്തുന്ന നടൻ മോഹൻലാലിെൻറ പേര് തിരുവനന്തപുരത്തേക്ക് വലിച്ചിട്ടതിന് പിന്നിലും കൃത്യമായ അജണ്ടയുണ്ടായിരുന്നുവെന്ന് ഇവർക്ക് അഭിപ്രായമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.