ബിഹാർ ബി.ജെ.പിക്ക്; യു.പിയിൽ സഖ്യം കസറും
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് അന്തിമ ഘട്ടത്തിൽ എത്തിനിൽക്കേ, ഹിന്ദി ഹൃദയ ഭൂമി യിലെ പ്രമുഖ സംസ്ഥാനങ്ങളായ ഉത്തർപ്രദേശും ബിഹാറും നൽകുന്നത് വ്യത്യസ്ത ചിത്രങ്ങ ൾ. യു.പിയിൽ ബി.ജെ.പി ശക്തമായ തിരിച്ചടി നേരിടുമെന്ന വ്യക്തമായ പ്രവണതകളാണ് ഒാര ോ ഘട്ടവും നൽകുന്നത്. എന്നാൽ, ബിഹാറിലെ മഹാസഖ്യത്തിന് ആഭ്യന്തര പ്രശ്നങ്ങൾമൂലം വ ലിയ മുന്നേറ്റം ഉണ്ടാക്കാനാവില്ല. പല കാരണങ്ങളാൽ യു.പിയിൽ 20നും 30നുമിടക്ക് സീറ്റു മാത് രം ബി.ജെ.പി നേടുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
കോൺഗ്രസ് ഏഴു വരെ സീറ്റു പിടിച്ചെന്നു വരും. 80 സീറ്റുള്ള യു.പിയിൽ ബി.ജെ.പിക്ക് 71ഉം സഖ്യകക്ഷിയായ അപ്നാദളിന് രണ്ടും സീറ്റാണ് 2014ലെ തെരഞ്ഞെടുപ്പിൽ കിട്ടിയത്. 2017ലെ നിയമസഭ തെരഞ്ഞെടുപ്പിലും കരുത്തരായ പ്രാദേശിക പാർട്ടികളായ ബി.എസ്.പിയെയും സമാജ്വാദി പാർട്ടിയേയും മലർത്തിയടിക്കാൻ ബി.ജെ.പിക്ക് സാധിച്ചിരുന്നു. ഹിന്ദുത്വ അജണ്ടയിലേക്ക് വിവിധ ജാതി വിഭാഗങ്ങളെ ചേർത്തു നിർത്താൻ കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിക്ക് കഴിഞ്ഞെങ്കിൽ, ഇക്കുറി വിവിധ ജാതി വിഭാഗങ്ങൾ ബി.ജെ.പിയുമായി ഉടക്കിലാണ്.
യാദവ വോട്ടുകൾ സമാജ്വാദി പാർട്ടിയിലേക്കും ജാട്ടവ വോട്ടുകൾ ബി.എസ്.പിയിലേക്കും തിരിച്ചൊഴുകുന്നു. ഇതിനൊപ്പം നിർണായകമായ മുസ്ലിം പിന്തുണ കൂടിയാകുേമ്പാൾ യു.പിയിലെ സമാജ്വാദി പാർട്ടി-ബി.എസ്.പി സഖ്യം 50നടുത്ത് സീറ്റോടെ മേൽകൈ നേടിയെന്നു വരും. മോദിയുടെ ഭരണ‘പരിഷ്കാര’ങ്ങൾ, യോഗി ആദിത്യനാഥിെൻറ ഭരണം എന്നിവ വഴിയാണ് ബി.ജെ.പിക്ക് ഇൗ തിരിച്ചടി. ഠാകുറായ യോഗി അധികാരത്തിൽ വന്നശേഷം ആ വിഭാഗത്തിന് അധികാരത്തിലും പൊലീസ് വിഭാഗങ്ങളിലും മേൽകൈ കിട്ടുകയും യാദവർ തഴയപ്പെടുകയും ചെയ്തു.
പിന്നാക്ക വിഭാഗക്കാരായ ജാട്ടവർ കൂടുതൽ വെളിമ്പുറത്തായി. സവർണ ലോബിയും മോദി-യോഗി നിയന്ത്രണത്തിൽ അമർഷം പേറുന്നു. ഇതിെൻറയെല്ലാം വലിയ ഗുണം സഖ്യത്തിനും ചെറിയ ഗുണം കോൺഗ്രസിനും ലഭിക്കും.മായാവതിയും അഖിലേഷും തമ്മിലുള്ള സഖ്യം, നേതൃതല ധാരണക്കും മുേമ്പ രണ്ടു പാർട്ടികളുടെയും താഴെത്തട്ടിൽനിന്ന് ഉയർന്നുവന്ന സമ്മർദത്തിെൻറ തുടർച്ചയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പരസ്പരം പോരടിച്ചിരുന്ന ചരിത്രം വിട്ട്, ബി.എസ്.പി-എസ്.പി സഖ്യം താഴെത്തട്ടിൽ അതുകൊണ്ടുതന്നെ ഫലം കാണിക്കുമെന്നാണ് ഇതുവരെയുള്ള പ്രവണതകൾ.
പിന്നാക്ക വിഭാഗങ്ങൾക്കിടയിൽ പണ, അധികാര സ്വാധീനം പ്രയോഗിക്കാൻ ബി.ജെ.പി ഇതിനിടയിൽ തീവ്രമായി ശ്രമിക്കുന്നുണ്ട്. എന്നാൽ, കഴിഞ്ഞ ആറു ഘട്ടങ്ങളിലെയും പൊതുചിത്രം തിരിച്ചടിയുടേതു തന്നെ. ബിഹാറിൽ നിതീഷ്കുമാറിെൻറ പ്രതിച്ഛായ ഇടിഞ്ഞിട്ടും, മോദിവികാരം ഇല്ലാതിരുന്നിട്ടും മഹാസഖ്യത്തിന് കാര്യമായ നേട്ടമുണ്ടാക്കാവുന്ന സാഹചര്യമില്ല. സഖ്യം ഒരുവിധത്തിലാണ് തട്ടിക്കൂട്ടിയത്. സഖ്യത്തിെൻറ യഥാർഥ മുഖമായ ലാലുപ്രസാദ് യാദവ് ജയിലിൽതന്നെ കഴിയുന്ന പശ്ചാത്തലത്തിൽ ലാലു കുടുംബത്തിൽേപാലും മുളപൊട്ടിയ പോര്, പ്രചാരണ രംഗത്ത് ലാലുവിെൻറ അസാന്നിധ്യം എന്നിവ മൂലം സഖ്യത്തിന് പരിക്കേറ്റു. മധുബനി, സുപോൾ, സമസ്തിപുർ, പട്ന സാഹിബ്, ബേഗുസരായ് എന്നിവ ഉൾപോരിൽ അനാവശ്യമായി കളഞ്ഞു കുളിക്കുന്ന സീറ്റുകളുടെ ഗണത്തിലാണ്. 40 സീറ്റുള്ള ബിഹാറിൽ ആർ.ജെ.ഡി, കോൺഗ്രസ് എന്നിവ നയിക്കുന്ന മഹാസഖ്യത്തിന് പരമാവധി 12 മുതൽ 15 വരെ സീറ്റാണ് പ്രതീക്ഷിക്കപ്പെടുന്നത്. അപ്പോഴും കഴിഞ്ഞ തവണത്തെ സീറ്റ് നിലനിർത്താൻ ബി.ജെ.പിക്കും സഖ്യകക്ഷികൾക്കും കഴിയില്ല.
ബിഹാറിൽ നിന്നും യു.പിയിൽ നിന്നുമായി കഴിഞ്ഞ തവണ 120ൽ 103 വരെ സീറ്റു പിടിച്ച നിലവിലെ എൻ.ഡി.എക്ക് ഇക്കുറി രണ്ടിടത്തു നിന്നുമായി 50നും 60നുമിടക്ക് സീറ്റു നഷ്ടമുണ്ടാവുമെന്ന് കണക്കാക്കുന്നു. ബി.ജെ.പിയും കോൺഗ്രസുമായി നേരിട്ട് ഏറ്റുമുട്ടുന്ന ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തിസ്ഗഡ് എന്നിവിടങ്ങളിലും മഹാരാഷ്ട്രയിലും സംഭവിക്കുന്നതും സീറ്റു നഷ്ടമാണ്. ഇൗ പോരായ്മയാണ് തെരഞ്ഞെടുപ്പിനു ശേഷമുള്ള ചിത്രത്തിൽ ബി.ജെ.പിയെ തുറിച്ചു നോക്കുന്നത്. പ്രതിപക്ഷ നിരയുടെ ആത്മവിശ്വാസവും അതുതന്നെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.