ബി.ജെ.പി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു; കാര്യമായ മാറ്റങ്ങളില്ല
text_fieldsതിരുവനന്തപുരം: കാര്യമായ മാറ്റങ്ങളില്ലാതെ ബി.ജെ.പി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. ജനറൽ സെക്രട്ടറിമാർ ഉൾെപ്പടെ പ്രധാന തസ്തികകളിൽ നിലവിലുള്ളവർ തുടരും. അഡ്വ. പി.എസ്. ശ്രീധരൻപിള്ള അധ്യക്ഷനായി ചുമതലയേറ്റപ്പോൾ പകുതിയിലേറെ ഭാരവാഹികൾ മാറുമെന്ന് പ്രഖ്യാപിച്ചിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഭാരവാഹികളിൽ കാര്യമായ മാറ്റമുണ്ടായാൽ ഗ്രൂപ് പോര് രൂക്ഷമാകുമെന്ന വിലയിരുത്തലാണ് മുൻ തീരുമാനത്തിൽനിന്ന് പിന്നാക്കം പോകാൻ കാരണമെന്ന് വിലയിരുത്തപ്പെടുന്നു.
സംസ്ഥാന ജനറൽ സെക്രട്ടറിമാരായി കെ. സുരേന്ദ്രൻ, എ.എൻ. രാധാകൃഷ്ണൻ, എം.ടി. രമേശ്, ശോഭ സുരേന്ദ്രൻ എന്നിവരും സംഘടന സെക്രട്ടറിയായി എം. ഗണേശനും സഹസംഘടന സെക്രട്ടറിയായി കെ. സുഭാഷും തുടരും. വൈസ് പ്രസിഡൻറുമാരായി പി.എം. വേലായുധൻ, ഡോ. പി.പി. വാവ, കെ.പി. ശ്രീശൻ, എൻ. ശിവരാജൻ, എം.എസ്. സമ്പൂർണ, പ്രമീള സി. നായിക് എന്നിവർക്ക് പുറമെ ന്യൂനപക്ഷ കമീഷൻ അംഗം ജോർജ് കുര്യന് പകരം കോഴിക്കോട്ടുനിന്നുള്ള ചേറ്റൂർ ബാലകൃഷ്ണനെയും ഉൾപ്പെടുത്തി.
എം.എസ്. കുമാറിനൊപ്പം മുൻ സെക്രട്ടറി അഡ്വ. ബി. ഗോപാലകൃഷ്ണനെയും വക്താവാക്കി. വക്താവായിരുന്ന അഡ്വ. ജെ.ആർ. പത്മകുമാറിനെ സെക്രട്ടറിയാക്കി. മറ്റൊരു വക്താവായിരുന്ന പി. രഘുനാഥിനെ ഒഴിവാക്കി. മഹിള മോർച്ച അധ്യക്ഷയായിരുന്ന രേണു സുരേഷിനെയും സെക്രട്ടറിയാക്കി. രാധാമണിയെ സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിവാക്കി. സി. ശിവൻകുട്ടി, വി.കെ. സജീവൻ, സി. കൃഷ്ണകുമാർ, രാജി പ്രസാദ്, ലീലാവതി തറോൽ, എ.കെ. നസീർ എന്നിവർ സെക്രട്ടറിമാരായി തുടരും. കൊല്ലത്തുനിന്നുള്ള എം.എസ്. ശ്യാംകുമാർതന്നെയാണ് ട്രഷറർ.
പാലക്കാട്ടുനിന്നുള്ള പ്രഫ. വി.ടി. രമയാണ് മഹിള മോർച്ചയുടെ പുതിയ അധ്യക്ഷ. ന്യൂനപക്ഷ മോർച്ച അധ്യക്ഷനായിരുന്ന ജിജി ജോസഫിനെ മാറ്റി കോട്ടയത്തു നിന്നുള്ള അഡ്വ. നോബിൾ മാത്യുവിന് ചുമതല നൽകി. പട്ടികജാതി-വർഗ മോർച്ച പ്രസിഡൻറായിരുന്ന അഡ്വ. പി. സുധീറിന് പട്ടികജാതി മോർച്ചയുടെ ചുമതല മാത്രം നൽകി. പട്ടികവർഗ മോർച്ചയുടെ ചുമതല കെ. മോഹൻദാസിനാണ്. അഡ്വ. പ്രകാശ് ബാബു (യുവമോർച്ച), പുഞ്ചക്കരി സുരേന്ദ്രൻ (ഒ.ബി.സി മോർച്ച), അഡ്വ. എസ്. ജയസൂര്യൻ (കർഷക മോർച്ച) എന്നിവർ അധ്യക്ഷന്മാരായി തുടരും. കണ്ണൂരിൽനിന്നുള്ള കെ. രഞ്ജിത്താണ് സെൽ കോഒാഡിനേറ്റർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.