ബി.ജെ.പി സംസ്ഥാന കൗണ്‍സില്‍: സാംസ്കാരിക നായകര്‍ക്ക് വിമര്‍ശനം
text_fieldsകോട്ടയം: ബി.ജെ.പി സംസ്ഥാന കൗണ്‍സിലിന്‍െറ രാഷ്ട്രീയ പ്രമേയത്തില്‍ സാംസ്കാരിക നായകര്‍ക്ക് രൂക്ഷവിമര്‍ശനം. പുരസ്കാരങ്ങള്‍ക്ക് മുന്നില്‍ സാംസ്കാരിക നായകര്‍ മനുഷ്യത്വവും ധാര്‍മികതയും പണയപ്പെടുത്തുകയാണെന്ന് ജനറല്‍ സെക്രട്ടറി എം.ടി. രമേശ് അവതരിപ്പിച്ച പ്രമേയം കുറ്റപ്പെടുത്തി. സംസ്ഥാന ഭരണകക്ഷിയുടെ നേതൃത്വത്തില്‍ സ്ത്രീകളെയും പിഞ്ചുകുഞ്ഞുങ്ങളെയും വേട്ടയാടുമ്പോള്‍ പ്രഖ്യാപിത മനുഷ്യാവകാശ പ്രസ്ഥാനങ്ങളും സാംസ്കാരിക നായകന്മാരും തുടരുന്ന മൗനം ഭയാനകമാണ്.
രാഷ്ട്രീയ വൈരത്തിന്‍െറ പേരില്‍ സ്ത്രീകളെപ്പോലും ചുട്ടുകൊല്ലുന്ന നാടായി കേരളം മാറി. മറ്റാരെയും ജീവിക്കാന്‍ അനുവദിക്കില്ളെന്ന മാര്‍ക്സിസ്റ്റ് മാടമ്പിത്തരത്തിന് ആഭ്യന്തരവകുപ്പ് കുടപിടിക്കുകയാണ്.
ആയുധം താഴെവെക്കാന്‍ സി.പി.എം തയാറായില്ളെങ്കില്‍ ജനങ്ങള്‍ തെരുവിലിറങ്ങും. ദലിത് വിഭാഗങ്ങളുടെ സംരക്ഷകരെന്ന് നടിച്ച് വോട്ടുവാങ്ങി അധികാരത്തിലത്തെിയ ഇടതുപക്ഷം അവരെ പുറംകാലിന് അടിക്കുകയാണ്. ദലിതര്‍ക്കെതിരെ സംസ്ഥാന വ്യാപകമായി സി.പി.എം ആക്രമണം നടത്തുകയാണ്. കേന്ദ്രത്തിനെതിരെ കലാപത്തിന് മന്ത്രി തോമസ് ഐസക് ആഹ്വാനം നടത്തിയത് ഫെഡറല്‍ സംവിധാനത്തോടുള്ള വെല്ലുവിളിയാണ്. സി.പി.എം അനുകൂലികളായ ബാങ്ക് ഉദ്യോഗസ്ഥരെ കൊണ്ട് സാമ്പത്തിക പരിഷ്കരണം അട്ടിമറിക്കാനാണു സി.പി.എം ശ്രമിച്ചത്. ഇതുമൂലം സാധാരണക്കാരുടെ ബുദ്ധിമുട്ട് ഇരട്ടിയായി. തോമസ് ഐസക് സാമ്പത്തിക ശാസ്ത്രത്തിലെ ദുര്‍ഗ്രഹ പദാവലികള്‍ കൊണ്ട് സാധാരണക്കാരെ തെറ്റിദ്ധരിപ്പിച്ച് പരിഭ്രാന്തരാക്കി. നോട്ട് നിരോധനത്തെ സാധാരണക്കാര്‍ അംഗീകരിച്ചെന്ന് അവകാശപ്പെടുന്ന പ്രമേയം കള്ളപ്പണത്തിന് കാവല്‍ നില്‍ക്കുന്ന കേരളത്തിലെ ഇടത്-വലത് മുന്നണികള്‍ ഇത് അട്ടിമറിക്കാന്‍ ശ്രമിച്ചതായി ആരോപിച്ചു. സംസ്ഥാനത്തെ വിവിധ ഭൂസമരങ്ങള്‍ എകോപിപ്പിച്ച് രണ്ടാം ഭൂ പരിഷ്കരണത്തിന് നേതൃത്വം നല്‍കുമെന്നും പ്രമേയം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.