ലോക്സഭ തെരഞ്ഞെടുപ്പ്: ട്വൻറി20 ഫോർമുലയുമായി ബി.ജെ.പി
text_fieldsന്യൂഡൽഹി: 2019ലെ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ താഴെത്തട്ടിൽ ‘ട്വൻറി20 ഫോർമുല’ പ്രയോഗിക്കുമെന്ന് ബി.ജെ.പി. മോദി സർക്കാറിെൻറ ഭരണനേട്ടങ്ങൾ ഒാരോ പാർട്ടി പ്രവർത്തകനും 20 വീടുകളിലെങ്കിലും എത്തിക്കുന്നതാണ് ഇൗ പദ്ധതി. ഇതിനു പുറമെ ഒാരോ ബൂത്ത് പരിധിയിലും സർക്കാറിെൻറ ഭരണനേട്ടങ്ങൾ എത്തിക്കുന്നതിന് 10 യുവാക്കളെ ചുമതലപ്പെടുത്തുന്ന ‘ഹർ ബൂത്ത് ദസ് യൂത്ത്’ പദ്ധതിയും തയാറാക്കിയിട്ടുണ്ട്.
സർക്കാറിെൻറ വിവിധ പദ്ധതികളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാൻ പാർട്ടി എം.പിമാരും എം.എൽ.എമാരും അടക്കമുള്ളവരെ രംഗത്തിറക്കും. ഒാരോ പ്രവർത്തകനും സന്ദർശിക്കുന്ന വീടുകളിൽനിന്ന് ചായ കുടിച്ചുകൊണ്ട് സംഭാഷണം നടത്താനാണ് നിർദേശം. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പു കാലത്ത് നരേന്ദ്ര മോദിയുടെ ‘ചായ് പേ ചർച്ച’ പ്രചാരണം പ്രസിദ്ധമായിരുന്നു.
ഇതിെന താെഴത്തട്ടിലെത്തിക്കലാണ് പുതിയ പ്രചാരണ പദ്ധതിയുടെ രീതി. പ്രധാനമന്ത്രിയുടെ ‘നമോ’ ആപ് വഴിയും കൂടുതൽ പേരിലേക്ക് പാർട്ടി സന്ദേശം എത്തിക്കാൻ തീരുമാനിച്ചിട്ടുണ്ട്. വ്യത്യസ്ത തലത്തിലെ വ്യാപക പ്രചാരണത്തിലൂടെ ഭരണത്തുടർച്ചയാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.