ബി.ജെ.പി വോട്ടിനെ ചൊല്ലി ഇടത് -വലത് വാക്പോര്
text_fields
കോഴിക്കോട്: വടകര, കോഴിക്കോട് ലോക്സഭ മണ്ഡലങ്ങളിലെ ബി.ജെ.പി വോട്ടിനെച്ചൊല്ലി ജില്ലയ ിൽ എൽ.ഡി.എഫ്-യു.ഡി.എഫ് വാക്പോര്. ബി.ജെ.പിയും കോൺഗ്രസും കോഴിക്കോട് ലോക്സഭ മണ്ഡലത്ത ിൽ സഹകരിച്ച് പ്രവർത്തിച്ചതായി എൽ.ഡി.എഫ് സ്ഥാനാർഥി എ. പ്രദീപ് കുമാർ പറഞ്ഞതോടെയാ ണ് വാക്പോരിന് തുടക്കമായത്.
പ്രദീപ് കുമാറിെൻറ ചുവടുപിടിച്ച് സി.പി.എം ജില്ല സെക്ര ട്ടറി പി. മോഹനൻ കോൺഗ്രസ്-ബി.ജെ.പി ബന്ധത്തെക്കുറിച്ച് പറഞ്ഞതോടെ പ്രത്യാരോപണവുമായി ഡി.സി.സി പ്രസിഡൻറും രംഗത്തെത്തി. സി.പി.എം കുടുബത്തിൽനിന്നാണ് തങ്ങൾക്ക് വോട്ട് ലഭിച്ചതെന്നായിരുന്നു ടി. സിദ്ദീഖിെൻറ മറുപടി. തെരഞ്ഞെടുപ്പ് പ്രചാരണസമയത്ത് തന്നെ എം.കെ. രാഘവനും ബി.ജെ.പിയിലെ ചില നേതാക്കളും തമ്മിൽ അവിശുദ്ധബന്ധമുണ്ടെന്ന ആരോപണം എൽ.ഡി.എഫ് ഉന്നിയിച്ചിരുന്നു.
രാഘവനെതിരെ വന്ന ഒളികാമറ വിവാദത്തിൽ അഭിപ്രായം പറയാതെ ഒഴിഞ്ഞുമാറിയ ബി.ജെ.പി അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ളയുടെ നടപടിയും അധ്യക്ഷൻ ഉൾെപ്പടെ അരഡസൻ നേതാക്കൾ ബി.ജെ.പിക്ക് കോഴിക്കോടുണ്ടായിട്ടും അധികം അറിയാത്ത യുവജന പ്രവർത്തകനെ സ്ഥാനാർഥിയാക്കിയതും ഒത്തുകളിയുടെ തെളിവാണെന്നായിരുന്നു സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം അന്ന് പറഞ്ഞത്.
കോഴിക്കോട് ജില്ലയിലെ സി.പി.എമ്മിൽ വിഭാഗീയതയാണെന്നും തോൽപിച്ച് ഒതുക്കാനാണ് പ്രദീപ് കുമാറിനെ സ്ഥാനാർഥിയാക്കിയെതന്നും പറഞ്ഞാണ് ബി.ജെ.പി അതിനെ പ്രതിരോധിച്ചത്. വടകര മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥി പി. ജയരാജനാണെന്ന പ്രഖ്യാപനം വന്ന ഘട്ടത്തിൽ തന്നെ ബി.ജെ.പി-കോൺഗ്രസ് വോട്ട് ധാരണയായെന്ന് സി.പി.എം ആരോപണം ഉന്നയിച്ചിരുന്നു. ദിനംപ്രതി ആ പ്രചാരണത്തിെൻറ തീവ്രത കൂട്ടിക്കൊണ്ടുവരികയും ചെയ്തു.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 1,69,597 വോട്ടാണ് കോഴിക്കോട് പാർലമെൻറ് മണ്ഡലത്തിൽ ഉൾപ്പെടുന്ന നിയമസഭ മണ്ഡലങ്ങളിൽനിന്ന് എൻ.ഡി.എ സ്ഥാനാർഥികൾ നേടിയത്. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ 1,15,595 വോട്ടും ബി.ജെ.പി നേടിയിട്ടുണ്ട്. നിലവിൽ കിട്ടിയ വോട്ടിൽനിന്ന് കുറവ് സംഭവിച്ചാൽ അത് സി.പി.എം വാദത്തിന് ശക്തിപകരും.
1,14,317 വോട്ടാണ് വടകര പാർലമെൻറ് മണ്ഡലത്തിൽ ഉൾപ്പെടുന്ന നിയമസഭ മണ്ഡലങ്ങളിൽനിന്ന് എൻ.ഡി.എ സ്ഥാനാർഥിക്ക് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കിട്ടിയത്. അതിൽ കുറഞ്ഞാൽ സി.പി.എം ആരോപണം വീണ്ടും ശക്തമാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.