ബി.ജെ.പി എം.പി ഡോ. ഉദിത് രാജ് പാർട്ടി വിട്ടു
text_fieldsന്യൂഡൽഹി: ബി.ജെ.പിയിലെ ദളിത് മുഖവും വടക്കു പടിഞ്ഞാറൻ ഡൽഹി മണ്ഡലത്തിലെ സിറ്റിങ് എം.പിയുമായ ഡോ. ഉദിത് രാജ് പാർട്ടി വിട്ടു. തൻെറ വീക്ഷണങ്ങൾ പരസ്യമായി പ്രഖ്യാപിക്കുക വഴി കഴിഞ്ഞ കുറച്ചുകാലങ്ങളായി പാർട്ടിക്ക് അനഭിമതനാ യി മാറിയ ഡോ. ഉദിത് രാജിനെ തഴഞ്ഞ് ഗായകനായ ഹൻസ്രാജ് ഹൻസിനെയാണ് ബി.ജെ.പി സ്ഥാനാർത്ഥിയാക്കിയത്. ഇതിൽ പ്രത ിഷേധിച്ചാണ് ഉദിത് രാജ് ബി.ജെ.പി വിട്ടത്.
ഡൽഹിയിലെ ഏഴ് മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികളെ ബി.ജെ.പി പ്രഖ്യാപിച്ചപ്പോൾ ഉദിത് രാജിൻെറ പേരില്ലായിരുന്നു. സിറ്റിങ് സീറ്റിലേക്ക് പുതുമുഖത്തെ നിയോഗിക്കുകയും ചെയ്തു. ‘ഞാനല്ല, പാർട്ടി വിട്ടത്. പാർട്ടി എന്നെയാണ് വെടിഞ്ഞത്’ - എൻ.ഡി. ടി.വിക്ക് നൽകിയ അഭിമുഖത്തിൽ ആൾ ഇന്ത്യ കോൺഫെഡറേഷൻ ഓഫ് എസ്.സി/ എസിടി ചെയർമാൻ കൂടിയായ ഉദിത് രാജ് പറഞ്ഞു.
2014 ഫെബ്രുവരിയിൽ ഇന്ത്യൻ ജസ്റ്റിസ് പാർട്ടിയെന്ന തൻെറ സ്വന്തം പാർട്ടി ബി.െജ.പിയിൽ ലയിപ്പിച്ചാണ് ഉദിത് രാജ് ഡൽഹിയിൽ മത്സരിച്ച് ജയിച്ചത്. ശബരിമല വിഷയത്തിൽ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്തതുമുതൽ ഉദിത് രാജ് ബി.െജ.പിക്ക് അനഭിമതനാകുകയായിരുന്നു.
ശബരിമല വിഷയത്തെ അനുകൂലിച്ചതുകൊണ്ടാണോ തന്നെ ഒഴിവാക്കിയതെന്ന് വ്യക്തമാക്കണമെന്നും ഉദിത്രാജ് ആവശ്യപ്പെട്ടു. ബി.ജെ.പിയിൽ താൻ ജാതി വിവേചനത്തിന് ഇരയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ച രാത്രി അനുയായികളുമായി ഡൽഹിയിലെ ബി.ജെ.പി ഓഫീസിൽ എത്തിയ ഉദിത് രാജ് മുദ്രാവാക്യങ്ങൾ മുഴക്കിയിരുന്നു. ഈ സമയം ഗായകൻ ഹൻസ് രാജ് ഹൻസ് ഓഫീസിലുണ്ടായിരുന്നു. നരേന്ദ്ര മോദിയുമായും അമിത് ഷായുമായും സംസാരിച്ചെങ്കിലും മറുപടിയുണ്ടായില്ലെന്നും ഡോ. ഉദിത് രാജ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.