കലാലയങ്ങളിൽ കലാപമുണ്ടാക്കാൻ സംഘ്പരിവാർ നീക്കം - സി.പി.എം
text_fieldsകണ്ണൂർ: തലശ്ശേരി ബ്രണ്ണൻ കോളജ് പ്രിൻസിപ്പലിന് നേരെയുണ്ടായ സംഘ്പരിവാർ സംഘടനകളുടെ വധഭീഷണിയും ആർ.എസ്.എസ് മാന േജ്മെൻറിന് കീഴിലുള്ള ഇരിട്ടി പ്രഗതി കോളജിൽ വിദ്യാർഥിക്ക് നേരെയുണ്ടായ അക്രമവും പ്രതിഷേധാർഹമാണെന്ന് സി.പ ി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ പ്രസ്താവിച്ചു. പ്രിൻസിപ്പലിെൻറ ചേംബറിൽ ഇരച്ചുകയറിയാണ് പുറമെനിന്നും എത്തിയ ക്രിമിനൽസംഘം ബ്രണ്ണൻ കോളജിൽ അതിക്രമങ്ങൾ കാട്ടിയത്. പൊലീസിെൻറ സാന്നിധ്യത്തിൽ ചർച്ച നടത്തുമ്പോഴും പിന്നീട് ഫോണിലൂടെ നിരവധി തവണയും വധഭീഷണി ആവർത്തിച്ചു.
പ്രഗതി കോളജിൽ എസ്.എഫ്.ഐ പോലുള്ള വിദ്യാർഥി സംഘടനകളുടെ പ്രവർത്തനം അനുവദിക്കില്ലെന്നാണ് ആർ.എസ്.എസ് നേതാവ് ഭീഷണി മുഴക്കിയത്. ഭീഷണിയും പരസ്യമായ അപവാദ പ്രചാരണവും മനസ്സിൽ സൃഷ്ടിച്ച ആഘാതമാണ് ഒരു വിദ്യാർഥിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചത്. ജില്ലയിലെ കലാലയങ്ങളിൽ നിലനിൽക്കുന്ന സമാധാനാന്തരീക്ഷം തകർക്കുകയാണ് ഇക്കൂട്ടരുടെ ലക്ഷ്യം. ജനാധിപത്യ വിശ്വാസികളാകെ ഈ നടപടിക്കെതിരെ രംഗത്തിറങ്ങണമെന്നും പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.