തന്ത്രപരമായ വോട്ടില്‍ അട്ടിമറി കാത്ത് ബി.എസ്.പി
text_fieldsബി.ജെ.പിക്കെതിരെ ജയസാധ്യതയുള്ള സ്ഥാനാര്‍ഥികളെ പാര്‍ട്ടി നോക്കാതെ ജയിപ്പിക്കുകയെന്ന നിലപാട് മുസ്ലിം വോട്ടര്‍മാര്‍ കൈക്കൊണ്ടാല്‍ മൂന്നാം ഘട്ടത്തില്‍ അതിന്‍െറ ഗുണഫലം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് ബി.എസ്.പിയായിരിക്കും. സമാജ്വാദി പോര് കണ്ട് മദബ്രിയാബാദ്, രാംനഗര്‍ പോലുള്ള ന്യൂനപക്ഷ കേന്ദ്രീകൃത മണ്ഡലങ്ങളില്‍ പലതിലും മായാവതി മുസ്ലിം സ്ഥാനാര്‍ഥികള്‍ക്കാണ് ടിക്കറ്റ് നല്‍കിയത്. ഈ രണ്ട് മണ്ഡലങ്ങളിലും ന്യൂനപക്ഷ വോട്ടില്‍ എസ്.പി പതിവായി ജയിപ്പിച്ചിരുന്ന ഠാകുര്‍ നേതാക്കള്‍ക്കിത് തിരിച്ചടിയായി.
ഇത് കൂടാതെ കനോജിലും ഉന്നാവോയിലും സീതാപൂരിലും ഫാറൂഖാബാദ് സദറിലും ശഹബാദിലും ബി.എസ്.പി മുസ്ലിം സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. പ്രചാരണം മുറുകിയതോടെ മൗലാന ആമിര്‍ റശാദി, മൗലാന സയ്യിദ് കല്‍ബെ ജവാദ്, കമാല്‍ ഫാറൂഖി, ഡല്‍ഹി ശാഹി ഇമാം സയ്യിദ് അഹ്മദ് ബുഖാരി, തുടങ്ങി പല മുസ്ലിം നേതാക്കളും പരസ്യമായി ബി.എസ്.പിക്ക് പിന്തുണയുമായി രംഗത്തുവന്നത്് യു.പിയില്‍ മുസ്ലിംവോട്ടിന്‍െറ കുത്തക ഏറ്റെടുത്ത സമാജ്വാദി പാര്‍ട്ടിയെ മൂന്നാം ഘട്ടത്തിലെങ്കിലും അസ്വസ്ഥമാക്കിയിട്ടുണ്ട്.
ഇത് മറികടക്കാന്‍ ബി.എസ്.പിക്ക് അനുകൂലമായി നേതാക്കള്‍ നടത്തിയ പ്രസ്താവനക്ക് പിറകിലുള്ളത് ബി.ജെ.പിയാണെന്നും ബി.എസ്.പിയും അവരുമായി തെരഞ്ഞെടുപ്പിനുശേഷം സഖ്യമുണ്ടാക്കുമെന്നും മുസ്ലിംകള്‍ക്കിടയില്‍ പ്രചാരണം നടത്തി എസ്.പി സമയമറിഞ്ഞ് കളിച്ച ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ രാജ്നാഥ് ഭൂരിപക്ഷമില്ളെങ്കില്‍ തങ്ങള്‍ ബി.എസ്.പിയെ പിന്തുണക്കുമെന്ന് പറഞ്ഞ് മുസ്ലിംകള്‍ക്കിടയില്‍ ആശയക്കുഴപ്പത്തിന്‍െറ ആഴമേറ്റി. ഈ ഘട്ടത്തിലാണ് പ്രതിപക്ഷത്തിരുന്നാലും ബി.ജെ.പിയുമായി കൂട്ടുകൂടുന്ന പ്രശ്നമില്ളെന്ന് കാണ്‍പൂരില്‍ മായാവതിക്ക് പ്രഖ്യാപിക്കേണ്ടി വന്നത്. മുസ്ലിംകള്‍ മാത്രമല്ല, ദലിതുകളും ബി.ജെ.പിയുടെ ഇരകളാണെന്നും മായാവതി ഓര്‍മിപ്പിച്ചു.
ഇതോടൊപ്പം കൂടുതല്‍ ബ്രാഹ്മണരുള്ള മണ്ഡലങ്ങളില്‍ അവരില്‍നിന്നുള്ള സ്ഥാനാര്‍ഥികളെ നിര്‍ത്തി മായാവതി നടത്തിയ പ്രചാരണം ബി.എസ്.പിക്ക് അനുകൂലമാകുന്നതിന്‍െറ സൂചന ഹര്‍ദോയ് ജില്ലയിലെ രണ്ട് ബ്രാഹ്മണ ഭൂരിപക്ഷ മണ്ഡലങ്ങളില്‍ കാണാനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.