മായാവതിക്ക് തോല്‍ക്കാന്‍ വയ്യ
text_fieldsമായാവതിക്ക് ഈ തെരഞ്ഞെടുപ്പ് അഗ്നിപരീക്ഷയാണ്. തട്ടകത്തില്‍ വട്ടപ്പൂജ്യമായ ദു$സ്ഥിതിയാണ് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ നേരിട്ടത്. ആ പതനത്തില്‍നിന്ന് അധികാരം തിരിച്ചുപിടിക്കുകയെന്നതാണ് വെല്ലുവിളി. അടിത്തറ വീണ്ടും കെട്ടിപ്പൊക്കാന്‍ കഴിയാതെ വരുന്നത് അധ$സ്ഥിതരുടെ അഭിമാനത്തിനുനേരെയുള്ള വെല്ലുവിളി കൂടിയാണ്. അതുകൊണ്ട് മായാവതിക്ക് തോല്‍ക്കാന്‍ വയ്യ.
ത്രികോണ മത്സരത്തില്‍, മുമ്പെത്തേക്കാള്‍ ശക്തരാണ് എതിരാളികള്‍. പ്രധാന എതിരാളിയായ സമാജ്വാദി പാര്‍ട്ടി, കോണ്‍ഗ്രസുമായി സഖ്യത്തില്‍. മോദിത്തിര അടങ്ങിയെങ്കിലും കേന്ദ്രാധികാരത്തിന്‍െറ കരുത്തിലാണ് ബി.ജെ.പി. ഇതിനിടയില്‍ 20 ശതമാനം ദലിത്-പിന്നാക്ക വോട്ടര്‍മാര്‍ പാറപോലെ ഉറച്ചുനിന്നാല്‍ മാത്രം പോര, 19 ശതമാനം വരുന്ന ന്യൂനപക്ഷങ്ങളുടെ പിന്തുണ കിട്ടണം. മേല്‍ജാതി വിഭാഗങ്ങളില്‍നിന്നൊരു കൈത്താങ്ങ് കിട്ടണം. വെല്ലുവിളി നിസ്സാരമല്ല്ള.
ഈ തവണ പിന്നാക്കം പോയാല്‍, ബി.എസ്.പിയെ യു.പി രാഷ്ട്രീയത്തില്‍ മറ്റു പാര്‍ട്ടികള്‍ എന്നെന്നേക്കുമായി പിന്തള്ളിയെന്നു വരും. അതു തിരിച്ചറിഞ്ഞ് വിശ്രമമില്ലാത്ത കരുനീക്കവും പ്രചാരണവും മായാവതി മുമ്പുതന്നെ തുടങ്ങിവെച്ചു. ലോക്സഭ തെരഞ്ഞെടുപ്പിനു തൊട്ടുപിന്നാലെ തുടങ്ങിയ കരുനീക്കങ്ങളുടെ കരുത്താണ് നിയമസഭ തെരഞ്ഞെടുപ്പില്‍ പരീക്ഷിക്കപ്പെടുന്നത്. എതിരാളികള്‍ക്കു കിട്ടുന്ന മാധ്യമലാളനയും ബി.എസ്.പിക്കില്ല.
ലോക്സഭ തെരഞ്ഞെടുപ്പില്‍ ഒറ്റ സീറ്റും കിട്ടിയില്ളെങ്കിലും 33 മണ്ഡലങ്ങളില്‍ രണ്ടാമത് ബി.എസ്.പിയായിരുന്നു. അതുതന്നെയാണ് മായാവതിയുടെ ആത്മവിശ്വാസം. ജാട്ടവ സമൂഹം ഒപ്പമുണ്ട്. യാദവേതര ദലിത് വിഭാഗങ്ങളാണ് ഹിന്ദുത്വത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടത്. അവരെ തിരിച്ചുപിടിക്കുകയെന്ന കഠിനാധ്വാനത്തിലാണ് ബി.എസ്.പി. മുസ്ലിംകള്‍ നിര്‍ലോപം പിന്തുണക്കുകകൂടി ചെയ്താല്‍ മോദിയെയും സമാജ്വാദി പാര്‍ട്ടിയെയും ഒരുപോലെ മറിച്ചിടാന്‍ ബി.ജെ.പിക്ക് സാധിക്കും.
അതിനു പാകത്തില്‍ 100 മുസ്ലിംകള്‍ക്ക് സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംനല്‍കിയിട്ടുണ്ട്. ഓരോ മേഖലയിലും സ്വാധീനമുള്ള മറ്റു പാര്‍ട്ടികളിലെ വിമതരെ ഒപ്പം നിര്‍ത്താനും ശ്രദ്ധിച്ചിട്ടുണ്ട്. മുഖ്താര്‍ അന്‍സാരിയുടെ കൗമി ഏകതാദള്‍, ബി.എസ്.പിയില്‍ ലയിച്ചതും സാധ്യതകളറിഞ്ഞുള്ള കരുനീക്കമാണ്.
നയപരമായ പിഴവുകള്‍ ആവര്‍ത്തിക്കില്ളെന്ന ഉറപ്പും മായാവതി വോട്ടര്‍മാര്‍ക്ക് നല്‍കുന്നു. പ്രതിമക്കും പാര്‍ക്കിനുമൊക്കെയായി പൊതുപ്പണം ദുരുപയോഗിക്കില്ല. ബി.ജെ.പിയുടെ പിന്തുണയില്‍ മുഖ്യമന്ത്രിയായ പഴയചരിത്രം ആവര്‍ത്തിക്കില്ല. ഒറ്റക്കു കേവല ഭൂരിപക്ഷമില്ളെങ്കില്‍ പ്രതിപക്ഷത്തിരിക്കും.
പിന്നാക്ക പാര്‍ട്ടിയല്ളെന്ന ആരോപണം ഉയര്‍ത്തിയാണ് ബി.എസ്.പിയെ എതിരാളികള്‍ നേരിടുന്നത്. ലഖ്നോവിലെ മാള്‍ അവന്യൂവില്‍ മായാവതിയുടെ മാളികക്കുനേരെ അവര്‍ വിരല്‍ ചൂണ്ടും. കോടികള്‍ ചെലവിട്ടു നിര്‍മിച്ച കൊട്ടാരം. തൊട്ടടുത്തുതന്നെ കോട്ട പോലെയുള്ള ബി.എസ്.പി ആസ്ഥാനവും ധൂര്‍ത്തിന്‍െറയും സമ്പന്നതയുടെയും തെളിവത്രെ. തെരഞ്ഞെടുപ്പു മുന്നില്‍ക്കണ്ട് മായാവതി അടുക്കിവെച്ച കറന്‍സി നോട്ടുകള്‍ അസാധുവാക്കുകയാണ് നരേന്ദ്ര മോദി നോട്ട് അസാധുവാക്കല്‍ വഴി ചെയ്തെന്ന കഥയുമുണ്ട് പ്രചാരത്തില്‍.
എല്ലാറ്റിനും ബി.എസ്.പിക്കാര്‍ക്ക് മറുപടിയുണ്ട്: ‘‘ഞങ്ങളുടെ നേതാവിനും പാര്‍ട്ടിക്കും മാത്രം ബംഗ്ളാവും വലിയ ഓഫിസും പറ്റില്ളെന്നു പറയുന്നത് എന്തു ന്യായമാണ്? ഞങ്ങള്‍ക്ക് അഭിമാനത്തിന്‍െറ പ്രതീകങ്ങളാണ് അവ’’ -അവര്‍ പറയും. ദലിതന്‍െറ അഭിമാനം വലിയ വെല്ലുവിളി നേരിടുന്ന ഘട്ടത്തില്‍ മായാവതിക്കുപിന്നില്‍ പിന്നാക്കക്കാര്‍ ശക്തമായി ഉറച്ചുനില്‍ക്കുമോ എന്ന ചോദ്യത്തിനാണ് ഇനി ഉത്തരം കിട്ടേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.