സർവകക്ഷി യോഗത്തിൽ പൗരത്വ പ്രതിഷേധം; ഒരാൾ പോലും അനുകൂലിച്ചില്ല
text_fieldsന്യൂഡൽഹി: പാർലമെൻറിെൻറ ബജറ്റ് സമ്മേളനം സമാധാനപരമായി നടത്താൻ സർക്കാർ വിളിച് ച സർവകക്ഷി യോഗത്തിൽ പൗരത്വ വിഷയത്തിൽ പ്രതിഷേധം. പ്രതിപക്ഷത്തിനു പുറമെ, പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് പാർലമൻറിൽ വോട്ടുചെയ്ത ബിജു ജനതദൾ, വൈ.എസ്.ആർ കോൺഗ്രസ്, ശിരോമണി അകാലി ദൾ എന്നിവ അടക്കമുള്ള പാർട്ടികളാണ് സർക്കാർ പൗരത്വ വിഷയം കൈകാര്യം ചെയ്യുന്ന രീതിയിൽ കടുത്ത പ്രതിഷേധം പ്രകടിപ്പിച്ചത്.
പൗരത്വ ഭേദഗതി നിയമം നിരുപദ്രവകരമാണെന്ന സർക്കാർ വിശദീകരണങ്ങൾ മുൻനിർത്തിയാണ് നേരത്തെ അതിനെ പിന്തുണച്ചതെന്ന് ബി.ജെ.ഡി, വൈ.എസ്.ആർ കോൺഗ്രസ് പ്രതിനിധികൾ പറഞ്ഞു. എന്നാൽ, ദേശീയ പൗരത്വ പട്ടിക നടപ്പാക്കുന്നതിെൻറ മുന്നൊരുക്കമാണ് നിയമഭേദഗതിയെന്ന് ബി.ജെ.പിയുടെ മുതിർന്ന മന്ത്രിമാർ പ്രസംഗിച്ചു നടന്നു.
കൂട്ടുത്തരവാദിത്തം പോലും മറന്നാണ് കേന്ദ്രമന്ത്രിമാർ സംസാരിക്കുന്നത്. ഇത്തരം പ്രസ്താവനകൾ രാജ്യത്ത് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് ബി.ജെ.ഡി പ്രതിനിധി പിനാകി മിശ്ര കുറ്റപ്പെടുത്തി. ആന്ധ്രപ്രദേശിൽ ഒരു കാരണവശാലും നിയമം നടപ്പാക്കില്ലെന്ന് വൈ.എസ്.ആർ കോൺഗ്രസ് സർവകക്ഷി യോഗത്തിൽ വ്യക്തമാക്കി. കേന്ദ്ര ഗവൺമെൻറിനെ പിന്തുണക്കുന്ന പി.എ സാങ്മയുടെ മകൾ അഗത സാങ്മയും സർക്കാറിെനതിരെ രൂക്ഷമായി പ്രതികരിച്ചു.
തെലങ്കാന രാഷ്ട്ര സമിതിയുടെ പ്രതിനിധികളും നിയമം നടപ്പാക്കാനാവില്ലെന്ന് അറിയിച്ചു. വലിയ ജനവിഭാഗത്തെ പൊതുധാരയിൽനിന്നും പാർശ്വവത്കരിക്കാൻ മാത്രമാണ് ഇത്തരം പരിഷ്കാരങ്ങൾ വഴിവെക്കുകയെന്ന് ടി.ആർ.എസ് ചൂണ്ടിക്കാട്ടി. ആശയക്കുഴപ്പം പരിഹരിക്കാനുള്ള അടിയന്തര നടപടി സീകരിക്കണമെന്ന് കേന്ദ്രമന്ത്രി രാംദാസ് അതാവല യോഗത്തിൽ പറഞ്ഞു. സമരത്തിൽ പങ്കെടുത്തവർ വീടുകളിലെത്തി മക്കളേയും സഹോദരിമാരെയും ബലാത്സംഗം ചെയ്യുമെന്ന ബി.ജെ.പി എം.പിയുടെ പ്രസ്താവന എൻ.സി.പിയുടെ സുപ്രിയ സുലെ ചൂണ്ടിക്കാട്ടി.
വേണ്ടിവന്നാൽ നിയമഭേദഗതി പുനഃപരിശോധിക്കണമെന്ന പൊതുവികാരം സർവകക്ഷി യോഗത്തിൽ ഉയർന്നുവന്നതായി പി.കെ. കുഞ്ഞാലിക്കുട്ടി, എൻ.കെ. പ്രേമചന്ദ്രൻ, ജോസ് കെ. മാണി എന്നിവർ വിശദീകരിച്ചു. പൗരത്വ ഭേദഗതിയെ അനുകൂലിച്ച് ഒരാൾപോലും യോഗത്തിൽ സംസാരിച്ചില്ല.
യോഗത്തിൽ പങ്കെടുത്ത് സംസാരിച്ചവരെല്ലാം രാജ്യം നേരിടുന്ന പ്രതിസന്ധി ചൂണ്ടിക്കാട്ടിയപ്പോൾ അഞ്ചു മിനിറ്റോളം മറുപടി പ്രസംഗം നടത്തിയ പ്രധാനമന്ത്രി ഒരക്ഷരം പോലും ഇതുസംബന്ധിച്ച് പ്രതികരിച്ചില്ലെന്ന് എൻ.കെ. പ്രേമചന്ദ്രൻ കുറ്റപ്പെടുത്തി. അതിർത്തി സംസ്ഥാനങ്ങളിലെ പ്രതിനിധികൾപോലും എതിർത്താണ് സംസാരിച്ചതെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാർലമെൻറിെൻറ ഇരു സഭകളിലും ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്ന് ജോസ് കെ. മാണി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.