വിശാല ഐക്യനിരയുടെ സാധ്യത തേടി ഇടതുപക്ഷം
text_fieldsതിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളിൽ വിശാല െഎക്യനിര ഉയർത്തുന്നതിെൻറ സാധ്യതതേടി സി.പി.എം ഉൾപ്പെടെ ഇടത് കക്ഷികൾ. രാജ്യമെങ്ങും പടരുന്ന വിദ്യാർഥി പ്രക്ഷോഭങ്ങളിലാണ് ഇടത് പ്രതീക്ഷ. ഒപ്പം നിയമ ഭേദഗതിയെ എതിർക്കുന്ന മുസ്ലിം സംഘടനകൾ ഉൾപ്പെെട എല്ലാ ജനാധിപത്യ കക്ഷികളുമായുള്ള കൈകോർക്കൽ സാധ്യതയും തേടുന്നു.
സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും ഉയർത്തിയുള്ള പ്രക്ഷോഭങ്ങൾ കൂടി മതത്തിെൻറ പേരിൽ വിവേചനം നടത്തുന്ന പൗരത്വ നിയമം, പൗരത്വ രജിസ്റ്റർ എന്നിവക്കൊപ്പം സമാന്തരമായി മുന്നോട്ടുകൊണ്ടുപോകാനും ധാരണയായിട്ടുണ്ട്. ജനുവരി എട്ടിലെ അഖിലേന്ത്യ പണിമുടക്ക് പുതിയ സാഹചര്യത്തിൽ ബി.ജെ.പി സർക്കാറിെനതിരായ പുതിയ യുദ്ധമുഖം തുറക്കുമെന്നാണ് ഇടത് പ്രതീക്ഷ.
ന്യൂനപക്ഷ മതസംഘടനകളെ പ്രക്ഷോഭ െഎക്യനിരയിൽനിന്ന് ഒഴിച്ച് നിർത്താൻ പാടില്ലെന്ന അഭിപ്രായമാണ് സി.പി.എം കേന്ദ്ര നേതൃത്വത്തിന്. കേരളത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും നടത്തിയ സത്യഗ്രഹത്തിൽ സുന്നി നേതാവ് അടക്കം പെങ്കടുത്തത് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. ബി.ജെ.പി ലക്ഷ്യംവെക്കുന്നത് ‘േഗാധ്ര മാതൃക പദ്ധതി’യാണെന്ന ആശങ്കയുണ്ടെന്ന് പി.ബി അംഗം എസ്. രാമചന്ദ്രൻ പിള്ള ‘മാധ്യമ’ത്തോട് പറഞ്ഞു. ന്യൂനപക്ഷങ്ങളെ പ്രകോപിപ്പിക്കുകയും ശേഷം ഭരണകൂട പിന്തുണയോടെ ‘ആക്രമിക്കുകയും’ എന്ന സാധ്യത തള്ളാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദ സ്വഭാവമുള്ള സംഘടനകളെ ഒഴിച്ചുനിർത്തിയുള്ള യോജിപ്പിന് തയാറാണെന്ന സന്ദേശമാണ് സി.പി.എം നൽകുന്നത്.
അടിയന്തരാവസ്ഥക്ക് തൊട്ട്മുമ്പ് രാജ്യത്തുയർന്ന വിദ്യാർഥി പ്രക്ഷോഭത്തിന് സമാനമാണ് സാഹചര്യമെന്നാണ് വിലയിരുത്തൽ. ഇടതുപക്ഷം ശക്തമായ കേരളത്തിൽ സ്വന്തം മുൻകൈയിലും മറ്റിടങ്ങളിൽ നിയമ ഭേദഗതിെക്കതിരെ നിലപാടുള്ള പ്രാദേശിക കക്ഷികളുമായി ചേർന്നും പ്രക്ഷോഭത്തിനാണ് സി.പി.എം പി.ബി തീരുമാനം. ആർ.ജെ.ഡി, എസ്.പി, ബി.എസ്.പി കക്ഷികളുമായി യോജിച്ച് പ്രക്ഷോഭത്തിന് പോകണമെന്നാണ് നിലപാട്.
ബംഗാളിൽ മമത ബാനർജിയുമായി ചേർന്നുള്ള പ്രക്ഷോഭത്തിന് തയാറല്ലെങ്കിലും ദേശീയ തലത്തിൽ എല്ലാ പ്രതിപക്ഷ പാർട്ടികളും ചേർന്നുള്ള നടപടികളിൽ ഇൗ നിലപാട് സ്വീകരിക്കില്ല. കഴിഞ്ഞദിവസം രാഷ്ട്രപതിക്ക് നിവേദനം നൽകാൻ പോയ കോൺഗ്രസ്, ഇടത് പാർട്ടികളുടെ സംഘത്തിൽ ടി.എം.സിയും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.