സി.എ.എ വിരുദ്ധ ജനകീയ സമരങ്ങളിൽ പ്രതിപക്ഷ നിലപാട് ‘ഏറ്റെടുക്കേണ്ട, പിന്തുണച്ചാൽ മതി’
text_fieldsതിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനും (സി.എ.എ) ദേശീയ പൗരത്വ രജിസ്റ്ററിനും (എൻ. പി.ആർ) എതിരായി രാജ്യത്തെങ്ങും നടക്കുന്ന ജനകീയ സമരങ്ങളെ ‘ഏറ്റെടുത്ത്’ രാഷ്ട്രീയ വത്കരിക്കണ്ടെന്ന് പ്രതിപക്ഷ കക്ഷികൾക്കിടയിൽ ധാരണ.
പകരം പ്രക്ഷോഭത്തിൽ സജീ വമായി പെങ്കടുക്കുകയും പിന്തുണ നൽകുകയും വേണം. ജനുവരി 13ന് ഡൽഹിയിൽ ചേർന്ന കോൺഗ്ര സും സി.പി.എമ്മും ഉൾപ്പെടെ 20 പ്രതിപക്ഷ കക്ഷി നേതാക്കളുടെ േയാഗത്തിലാണ് ഇൗ ധാരണയുണ്ടായത്. സി.എ.എ വിരുദ്ധ സമരത്തിനോട് സ്വീകരിക്കേണ്ട നിലപാടിനെ കുറിച്ച് വിശദ ചർച്ച നടന്ന ജനുവരി 17-19 വരെ തിരുവനന്തപുരത്ത് ചേർന്ന സി.പി.എം കേന്ദ്ര കമ്മിറ്റിയിലും ഇത് റിപ്പോർട്ട് ചെയ്തു.
രാജ്യത്തിെൻറ എല്ലാ ഭാഗങ്ങളിലും ഉയർന്നുവന്ന പ്രക്ഷോഭം ജനങ്ങളുടെ സ്വാഭാവിക പ്രതികരണമെന്ന വിലയിരുത്തലിലാണ് േദശീയ കക്ഷികൾ. മുമ്പ് പ്രതിപക്ഷ കക്ഷികളുടെ ഒറ്റക്കും കൂട്ടായുമുള്ള പ്രക്ഷോഭത്തെ സാമുദായിക, വർഗീയ ധ്രുവീകരണത്തിലേക്ക് വഴിതിരിച്ചുവിട്ടാണ് ബി.ജെ.പി മറികടന്നത്. ഇത്തവണ ബി.ജെ.പി- ആർ.എസ്.എസ് ഏറ്റവും വലിയ വെല്ലുവിളിയാണ് നേരിടുന്നത്. പ്രശ്നത്തെ ഹിന്ദു-മുസ്ലിം വിഷയമാക്കി മാറ്റാൻ കിണഞ്ഞ് ശ്രമിക്കുേമ്പാൾ കേന്ദ്ര സർവകലാശാലകളിൽനിന്ന് വിദ്യാർഥികൾ ആരംഭിച്ച പ്രതിഷേധം പൊതുസമൂഹം ഏറ്റെടുത്തു. ന്യൂനപക്ഷ വിഭാഗത്തിൽനിന്ന് സ്ത്രീകളും കുട്ടികളും മാസമായി രാപകൽ പ്രതിഷേധത്തിലാണ്.
രാഷ്ട്രീയ സംഘടനകളുടെ ബാനർ ഇല്ലാതെ നടക്കുന്ന പ്രതിഷേധങ്ങൾക്ക് മുന്നിൽ വിയർക്കുകയാണ് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാന സർക്കാറുകൾ.
ജനുവരി 12ന് സുപ്രീംകോടതി മുൻ ജഡ്ജി ചെലമേശ്വർ ഉൾപ്പെടെ എട്ട് പ്രമുഖർ പിന്തുണ അറിയിച്ചതിന് പിന്നാലെയാണ് 20 പ്രതിപക്ഷ കക്ഷികൾ യോഗം ചേർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.