ഉമ്മൻചാണ്ടിക്കും വേണുഗോപാലിനുമെതിരായ കേസ് അന്വേഷിക്കാനാകില്ലെന്ന് എ.ഡി.ജി.പി
text_fieldsതിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും എ.െഎ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനുമെതിരായ ലൈംഗികാരോപണക്കേസ് അന്വേഷണ മേൽനോട്ടചുമതലയിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ദക്ഷിണമേഖല എ.ഡി.ജി.പി എസ്. അനിൽകാന്ത്. തനിക്ക് കേസ് അന്വേഷിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി ഡി.ജി.പി േലാക്നാഥ് ബെഹ്റക്ക് എ.ഡി.ജി.പി കത്ത് നൽകി.
ജസ്റ്റിസ് ശിവരാജൻ കമീഷെൻറ സോളാർ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ സർക്കാർ ആദ്യം നിയോഗിച്ച മുൻ ഡി.ജി.പി രാജേഷ് ദിവാനും അന്വേഷണത്തിെൻറ തുടക്കത്തിൽ പിന്മാറിയിരുന്നു. പരാതിക്കാരിയുടെ മൊഴികളിലെ വൈരുധ്യവും ശബരിമല ഉൾപ്പെടെ വിഷയങ്ങൾ മൂലമുള്ള ജോലിഭാരവും ചൂണ്ടിക്കാട്ടിയാണ് എ.ഡി.ജി.പിയുടെ പിന്മാറ്റം.
സോളാർ കേസ് പ്രതിപക്ഷത്തിനെതിരായ ആയുധമാക്കാനുറച്ച സർക്കാറിന് കനത്ത തിരിച്ചടിയാകുകയാണ് ഉദ്യോഗസ്ഥരുടെ പിന്മാറ്റം. ലൈംഗികപീഡനം സംബന്ധിച്ച് കഴിഞ്ഞമാസമാണ് പരാതിക്കാരി എസ്. അനിൽകാന്തിന് പരാതി നൽകിയത്. പരാതി അനിൽകാന്ത് ഡി.ജി.പിക്ക് കൈമാറുകയും അന്വേഷണത്തിന് എസ്.പി യു. അബ്ദുൽ കരീമിെൻറ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തു. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി മേൽനോട്ടം വഹിക്കുമെന്നാണ് ഉത്തരവിൽ വ്യക്തമാക്കിയിരുന്നത്. തുടർന്ന് കേസ് രജിസ്റ്റർ ചെയ്യണമെന്ന നിർേദശത്തോടെ പരാതി ക്രൈംബ്രാഞ്ചിന് കൈമാറി. അതിനുശേഷം ഉമ്മൻ ചാണ്ടിക്കും കെ.സി. വേണുഗോപാലിനുമെതിരെ ലൈംഗികപീഡനക്കേസ് രജിസ്റ്റർ ചെയ്ത് കോടതിയിൽ എഫ്.െഎ.ആർ സമർപ്പിക്കുകയും ചെയ്തു.
അതിനിടെ ഈ മാസം ആദ്യം കേസ് രജിസ്റ്റർ ചെയ്ത ശേഷമുള്ള തുടർനടപടി ആരാഞ്ഞ് അനിൽകാന്തിന് ഡി.ജി.പി കത്ത് നൽകി. പരാതിയിലും പരാതിക്കാരിയുടെ മൊഴികളിലും വൈരുധ്യമുണ്ടെന്നും കേസുമായി മുന്നോട്ടുപോയാൽ കോടതിയിൽ തിരിച്ചടി ഉണ്ടാകുമെന്നും അനിൽകാന്ത് ഡി.ജി.പിയെ ധരിപ്പിച്ചതായി അറിയുന്നു.
മാത്രമല്ല, ദക്ഷിണമേഖല എ.ഡി.ജി.പി, ശബരിമല ചീഫ് കോഓഡിനേറ്റർ, ഉത്തരമേഖല എ.ഡി.ജി.പിയുടെ ചുമതല എന്നിവ വഹിക്കുന്നതിനാൽ തനിക്ക് കേസിെൻറ മേൽനോട്ടം വഹിക്കാൻ കഴിയില്ലെന്നും മറ്റാരെയെങ്കിലും ചുമതല ഏൽപിക്കണമെന്നും ഡി.ജി.പിക്ക് നൽകിയ കത്തിൽ അനിൽകാന്ത് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അന്വേഷണസംഘത്തിലെ ഒരു ഡിവൈ.എസ്.പിയും ക്രൈംബ്രാഞ്ച് മേധാവിയെ കണ്ട് അന്വേഷണസംഘത്തിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടതായാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.