സി.ബി.െഎ കുരുക്കിൽ ജയരാജൻ; പ്രതിരോധം തകർന്ന് പാർട്ടി
text_fieldsകണ്ണൂർ: രാഷ്ട്രീയപാർട്ടികൾ തമ്മിലുള്ള സംഘർഷത്തിൽ ദേശവിരുദ്ധപ്രവർത്തനം തടയൽ നിയമം (യു.എ.പി.എ) പ്രയോഗിച്ച ജില്ലയിലെ ആദ്യത്തെ കേസാണ് കതിരൂർ മനോജ് വധം. കേന്ദ്ര ഭരണകക്ഷി ബി.ജെ.പി സി.ബി.െഎയെ ഉപയോഗിച്ച് പാർട്ടി ജില്ല സെക്രട്ടറിയുടെ മേൽ കുരുക്കുമുറുക്കുേമ്പാൾ പ്രതിരോധം തകർന്നനിലയിലാണ് സി.പി.എം. ജയരാജനെതിരെ യു.എ.പി.എ 18ാം വകുപ്പ് ഉൾപ്പെടെ ചുമത്തിയ സി.ബി.െഎ കലാപവും ഭീകരാന്തരീക്ഷവും സൃഷ്ടിക്കാൻ ലക്ഷ്യമിട്ടായിരുന്നു മനോജിനെ വധിച്ചതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.
ആർ.എസ്.എസ് ജില്ല ശാരീരിക് ശിക്ഷൺ പ്രമുഖ് കതിരൂർ മനോജ് െകാല്ലപ്പെട്ടത് 2014 െസപ്റ്റംബർ ഒന്നിനാണ്. 1999ൽ പി. ജയരാജനെ വീട്ടിൽക്കയറി വെട്ടിക്കൊല്ലാൻ ശ്രമിച്ചകേസിൽ അഞ്ചാം പ്രതിയാണ് മനോജ്. അതുകൊണ്ടുതന്നെ മനോജ് വധത്തിൽ ജയരാജൻ തുടക്കംമുതൽ സംശയത്തിെൻറ നിഴലിലായിരുന്നു. കേസിലെ ഒന്നാം പ്രതിയും മുഖ്യ ആസൂത്രകനുമായ വിക്രമൻ, പി. ജയരാജെൻറ ൈഡ്രവറും സന്തതസഹചാരിയുമാണ്.
മനോജിനെ വധിക്കുന്നതിനിടെ ബോംബിെൻറ ചീളുകൊണ്ട് പരിക്കേറ്റ വിക്രമനെ ഒളിപ്പിച്ചതും ചികിത്സ ഏർപ്പാടാക്കിയതും സി.പി.എം പയ്യന്നൂർ ഏരിയ സെക്രട്ടറി ടി.െഎ. മധുസൂദനനാണ്. കേസിൽ പിടിയിലായ മറ്റു പ്രതികെളല്ലാവരും സി.പി.എം ബന്ധമുള്ളവർതന്നെ. എങ്കിലും, പൊലീസിെൻറ അന്വേഷണം ജയരാജനുനേരെ നീങ്ങിയില്ല. 2016 ജനുവരിയിൽ കേസ് സി.ബി.െഎ ഏറ്റെടുത്തതോടെയാണ് മനോജ് വധേക്കസിൽ ജയരാജൻ പ്രതിയായത്. അറസ്റ്റ് ഒഴിവാക്കാൻ കോടതിയെ സമീപിച്ചുവെങ്കിലും ഹൈകോടതിയും ജയരാജന് മുൻകൂർജാമ്യം നിഷേധിച്ചു.
അറസ്റ്റ് ഒഴിവാക്കാൻ ജയരാജൻ ആശുപത്രിയിൽ അഭയംതേടിയത് അന്ന് ഏറെ ചർച്ചയായി. ഒടുവിൽ 2016 ഫെബ്രുവരി 12ന് തലശ്ശേരി പ്രിൻസിപ്പൽ െസഷൻസ് ജഡ്ജി മുമ്പാകെ ജയരാജൻ കീഴടങ്ങി. റിമാൻഡ് ചെയ്യപ്പെട്ട ജയരാജെന ഹൃദ്രോഗത്തിെൻറ പേരിൽ ആശുപത്രിയിലാക്കിയതും വിവാദമായി.
ഒന്നരമാസത്തെ റിമാൻഡിനുശേഷം മാർച്ച് 24ന് ജയരാജന് തലശ്ശേരി സെഷൻസ് കോടതി ജാമ്യം നൽകിയപ്പോൾ സി.പി.എം അത് ആഘോഷമാക്കി. ഇന്നലെ നൽകിയ കുറ്റപത്രത്തിൽ ജയരാജനെതിരെ യു.എ.പി.എ പോലുള്ള കടുത്ത വകുപ്പുകൾ പ്രകാരമുള്ള കുറ്റമാണ് സി.ബി.െഎ ചുമത്തിയിട്ടുള്ളത്. എന്നാൽ, നേരത്തേ ജാമ്യം നേടിയിട്ടുള്ളതിനാൽ ജയരാജന് തൽക്കാലം അറസ്റ്റ് നടപടികളെ ഭയക്കേണ്ടതില്ല. ജാമ്യം റദ്ദാക്കാൻ സി.ബി.െഎ കോടതിയിൽ ആവശ്യപ്പെടുകയാണെങ്കിൽ കഥ മാറും. അങ്ങനെ ജാമ്യം റദ്ദാക്കപ്പെടുകയും യു.എ.പി.എ കേസിൽ ജയരാജനെ വീണ്ടും അറസ്റ്റിലാക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായാൽ അത് ജില്ലയിലെ സി.പി.എം-ആർ.എസ്.എസ് സംഘർഷം രൂക്ഷമാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.