ചെയർമാൻ തർക്കം ആഭ്യന്തരകാര്യം –ജോസഫ് വിഭാഗം
text_fieldsകോട്ടയം: കേരള കോൺഗ്രസിലെ ചെയർമാൻ തർക്കം പാർട്ടിയുടെ ആഭ്യന്തര കാര്യമാണെന്നും ഇ തിൽ കോൺഗ്രസ് ഇടപെടുമെന്ന് കരുതുന്നില്ലെന്നും കേരള കോൺഗ്രസ് എം ജോസഫ് വിഭാഗം. ആർക്കൊപ്പമെന്ന് കോൺഗ്രസ് വ്യക്തമാക്കേണ്ട സാഹചര്യമില്ല. ഭരണഘടനപ്രകാരം പി.ജ െ. ജോസഫ് വർക്കിങ് ചെയർമാനായ പാർട്ടിയാണ് കേരള കോൺഗ്രസ് എം. ഒരുവിഭാഗം നിയമപരമല്ലാതെ യോഗം വിളിച്ചുചേർത്ത് ജോസ് കെ.മാണി ചെയർമാനാണെന്ന് പ്രഖ്യാപിച്ചു. ഇത് നിയമപരമല്ലെന്നുകണ്ട് കോടതിതന്നെ സ്റ്റേ നൽകിയിരിക്കുകയാണ്.
പാർട്ടി ജില്ല പ്രസിഡൻറുമാർക്ക് വിപ്പ് നൽകാനുള്ള അധികാരം തിരിെച്ചടുത്തത് പാർട്ടി കെട്ടുറപ്പിനുവേണ്ടിയാണെന്ന് അവർ ചൂണ്ടിക്കാട്ടി. യു.ഡി.എഫിെനാപ്പം ഉറച്ചുനിൽക്കും. എൽ.ഡി.എഫുമായി ചർച്ചയൊന്നും നടത്തിയിട്ടില്ല. ജില്ല പഞ്ചായത്തിലെ കേരള കോൺഗ്രസിനുള്ള രണ്ടരവർഷത്തിൽ അവസാന ടേം പി.ജെ. ജോസഫ് നിർദേശിക്കുന്നയാൾക്കെന്നായിരുന്നു പാർട്ടിയിലെ ധാരണ. ഇതനുസരിച്ച് അജിത് മുതിരമലക്ക് വോട്ടുചെയ്യണമെന്നുകാട്ടി വർക്കിങ് ചെയർമാൻ വിപ്പ് നൽകിയിട്ടുണ്ട്.
ജനപക്ഷം സ്വതന്ത്ര നിലപാട് സ്വീകരിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അവർക്ക് ഇഷ്ടമുള്ളവർക്ക് വോട്ടുചെയ്യാം. യു.ഡി.എഫിന് വോട്ട് ചെയ്താൽ വേണ്ടെന്ന് പറയില്ലെന്നും മോൻസ് ജോസഫ് എം.എൽ.എ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പി.ജെ. ജോസഫിെൻറ സ്ഥാനാർഥിയാകും യു.ഡി.എഫ് സ്ഥാനാർഥി. യു.ഡി.എഫ് നടത്തുന്ന ചർച്ചകളുമായി പൂർണമായും സഹകരിക്കുമെന്നും മറ്റ് സ്ഥാനാർഥികൾക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. ജോയി എബ്രഹാം, സജി മഞ്ഞക്കടമ്പിൽ എന്നിവരും പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.