ചാലക്കുടി യു.ഡി.എഫിന് നേരിയ മുൻതൂക്കം
text_fieldsഇടതു സഖാവായി ഇന്നസെൻറും വ്യക്തി മികവുള്ള യു.ഡി.എഫ് സ്ഥാനാർഥി ബെന്നി ബെഹന്നാനും തമ്മിൽ ഏറ്റുമുട്ടുന്ന ചാലക്കുടിയിൽ അൽപം മുൻതൂക്കം യു.ഡി.എഫിന്. 2014ൽ നഷ്ടമായ മണ്ഡലം തിരിച്ചുപിടിക്കാൻ യു.ഡി.എഫിന് അനുകൂല ഘടകങ്ങൾ പലതുമുള്ളതായാണ് മുന്നണിയുടെ അ വകാശവാദം. തൃശൂർ ജില്ലയിലെ ഇടതുഅനുകൂല നിയമസഭ മണ്ഡലങ്ങളിൽ ചെങ്കോട്ടയായ കയ്പമ ംഗലത്ത് പോലും ഇത്തവണ വോട്ടുചോർച്ചക്ക് സാധ്യത കൽപിക്കപ്പെടുന്നു. ന്യൂനപക്ഷ വോട ്ടുകളുടെ ഏകീകരണമാണ് എൽ.ഡി.എഫിെൻറ കണക്കുകൾ തെറ്റിക്കുന്നത്.
താരപ്പൊലിമയില ായിരുന്നു കഴിഞ്ഞ തവണ ഇടതുസ്വതന്ത്രനായി ഇന്നസെൻറ്് എത്തിയതെങ്കിൽ ഇത്തവണ ‘സഖാവാ’യത് എൽ.ഡി.എഫ് ക്യാമ്പിന് പുത്തൻ ഉണർവായി. മുഖ്യമന്ത്രി പിണറായി വിജയെൻറ നേരിട്ടുള്ള നിരീക്ഷണത്തിൽ മണ്ഡലത്തിൽ നടത്തിയ അടിത്തട്ടിലെത്തുന്ന അഞ്ച് റൗണ്ട് പ്രചാരണമാണ് ഇടത് ക്യാമ്പിെൻറ കരുത്ത്. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയടക്കമുള്ളവരും നടൻ മുകേഷ് എം.എൽ.എയും പ്രചാരണത്തിനെത്തി.
രണ്ടാംതവണയും ഇന്നസെൻറിനെ മത്സരിപ്പിക്കുന്നതിൽ സി.പി.എമ്മിൽ പുകഞ്ഞ എതിർപ്പ് കരുവാക്കി നിഷേധവോട്ടുകൾ പരമാവധി സമാഹരിക്കാനുള്ള പ്രചാരണമാണ് യു.ഡി.എഫ് നടത്തിയത്. ശബരിമലയും കേന്ദ്രത്തിെൻറ ദ്രോഹനടപടികളും എതിർസ്ഥാനാർഥിയുടെ പോരായ്മകളും പറഞ്ഞ് പ്രചാരണം മുറുകി. മണ്ഡലത്തിൽ 1750 കോടിയുടെ വികസനം നടത്തിയെന്ന എൽ.ഡി.എഫ് അവകാശവാദം പൊള്ളയാണെന്നും കിഫ്ബി പദ്ധതി തുക അടക്കമാണിതെന്ന വിശദീകരണവുമായി യു.ഡി.എഫ് ക്യാമ്പ് രംഗത്തുവന്നു.
യു.ഡി.എഫ് സ്ഥാനാർഥി പ്രഖ്യാപനം വൈകിയതിനെ അപ്രസക്തമാക്കുന്ന ഘടകമായിരുന്നു ബെന്നി ബഹനാെൻറ രംഗപ്രവേശം. ശാരീരിക അസ്വസ്ഥതകൾ കാരണം കുറച്ചുദിവസം അദ്ദേഹം വിട്ടുനിന്നെങ്കിലും യു.ഡി.എഫ് എം.എൽ.എമാർ കൂട്ടായി രംഗത്തിറങ്ങി ആ പോരായ്മ നികത്തി. എ.കെ. ആൻറണിയും ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയുമടക്കം നേതാക്കൾ പ്രചാരണത്തിനെത്തി. ഇതിനിടെ കിഴക്കമ്പലത്തെ ട്വൻറി20ക്കെതിരെ ബെന്നി ബഹനാൻ നടത്തിയ പരാമർശം വിവാദമായി. ബെന്നിക്കെതിരെ വോട്ട് ചെയ്യണമെന്ന ട്വൻറി20യുടെ പ്രചാരണം യു.ഡി.എഫിനെ അസ്വസ്ഥമാക്കിയിട്ടുണ്ട്. എന്നാൽ, വോട്ട് ഇന്നസെൻറിന് നൽകണമെന്ന് പ്രഖ്യാപിക്കാത്തത് അനിശ്ചിതത്വം കൂട്ടുകയും ചെയ്യുന്നു. ബെന്നി ബഹനാൻ യാക്കോബായ സഭാംഗമാണ്. യാക്കോബായ-ഒാർത്തഡോക്സ് സഭാ തർക്കം പെരുമ്പാവൂർ, കുന്നത്തുനാട് മണ്ഡലങ്ങളിലെ വോട്ടിൽ നിഴലിക്കും.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിെൻറ അടിസ്ഥാനത്തിൽ യു.ഡി.എഫിനാണ് മുൻതൂക്കം. ആലുവ, പെരുമ്പാവൂര്‍, അങ്കമാലി, കുന്നത്തുനാട് മണ്ഡലങ്ങൾ യു.ഡി.എഫിനൊപ്പവും തൃശൂർ ജില്ലയിലെ കയ്പമംഗലം, ചാലക്കുടി, കൊടുങ്ങല്ലൂർ മണ്ഡലങ്ങൾ ഇടതിനൊപ്പവുമാണ്. 2014നെ അപ്രസക്തമാക്കുന്ന വോട്ട് പിടിക്കുമെന്നാണ് എൻ.ഡി.എയുടെ കണക്കുകൂട്ടൽ.
ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറിയായ എ.എൻ. രാധാകൃഷ്ണന് മണ്ഡലത്തിൽ വ്യക്തിബന്ധങ്ങളും ഏറെയുണ്ട്. കൊടുങ്ങല്ലൂര്‍, കയ്പമംഗലം, ചാലക്കുടി മണ്ഡലങ്ങളില്‍ ബി.ഡി.ജെ.എസിന് സ്വാധീനമുണ്ട്. ഈ മണ്ഡലങ്ങളില്‍നിന്ന് എൻ.ഡി.എ സമാഹരിക്കുന്ന വോട്ടുകള്‍ ഇരുമുന്നണികളെയും ബാധിക്കും. പുറത്ത് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ഇടതിനും വലതിനും അകമേ ആശങ്കയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.