മന്ത്രിമാറ്റം: ജനതാദളും മാറും
text_fieldsതിരുവനന്തപുരം: ആഭ്യന്തര കലഹത്തിെൻറ മൂർധന്യത്തിൽ മന്ത്രിസ്ഥാനം വെച്ചൊഴിയുക എന്ന യാഥാർഥ്യം മാത്യു ടി. തോമസിന് അംഗീകരിക്കേണ്ടിവന്നത് ജനതാദളിെന (എസ്) സംബന്ധിച്ച് വലിയ മാറ്റങ്ങൾക്ക് തുടക്കമായേക്കും. എൽ.ഡി.എഫ് വിട്ട് 2009ൽ യു.ഡി.എഫിലേക്ക് ചേക്കേറുകയും വർഷങ്ങൾക്കുശേഷം ഇടതു പാളയത്തിേലക്ക് മടങ്ങിവരാൻ കാത്തുനിൽക്കുകയും ചെയ്യുന്ന വീരേന്ദ്ര കുമാർ വിഭാഗവും ജനതാദൾ (എസ്)മായുള്ള ഏകീകരണത്തിെൻറ ആദ്യപടിയാകും മന്ത്രി മാറ്റം.
ഒരു രാഷ്ട്രീയക്കാരന് അവശ്യം വേണ്ട ക്ഷമയുടെയും ഗൃഹപാഠത്തിെൻറയും ഫലമാണ് കാത്തിരുന്ന മന്ത്രിസ്ഥാനലബ്ധിയിലൂടെ കെ. കൃഷ്ണൻ കുട്ടിക്ക് കൈവന്നത്. എന്നാൽ, മാത്യു ടി. തോമസിന് ഇത് രണ്ടാം തവണയാണ് മന്ത്രി കസേര നഷ്ടമാകുന്നത്. 2009ൽ സി.പി.എമ്മുമായി കോഴിക്കോട് ലോക്സഭ സീറ്റ് തർക്കത്തിനൊടുവിൽ ഏകീകൃത ദൾ വീരേന്ദ്ര കുമാറിെൻറ നേതൃത്വത്തിൽ വി.എസ്. അച്യുതാനന്ദൻ സർക്കാറിൽനിന്ന് മന്ത്രിയെ പിൻവലിച്ചപ്പോൾ പാർട്ടി അച്ചടക്കത്തിെൻറ പേരിൽ നഷ്ടം മാത്യു ടി. തോമസിനായിരുന്നു. സി.പി.എമ്മുമായുള്ള തർക്കത്തിനൊടുവിൽ വീരൻ മുന്നണി വിട്ടപ്പോൾ കെ. കൃഷ്ണൻ കുട്ടി കൂടെ പോയെങ്കിലും മാത്യുവും േജാസ് തെറ്റയിലും എൽ.ഡി.എഫിൽ ഉറച്ചുനിന്നുു. ഒടുവിൽ മന്ത്രിസ്ഥാനം തെറ്റയിലിനായി. ഒപ്പം വരാമെന്ന് പറഞ്ഞ് പറ്റിച്ചെന്ന പിണക്കം വീരൻ പക്ഷത്തിന് അന്ന് മുതലേ മാത്യു ടി. തോമസിനോട് ഉണ്ടായിരുന്നു. 2014ൽ മടങ്ങിവന്ന് ഇടതു മുന്നണിയിലെ ജെ.ഡി (എസ്) ൽ ചേക്കേറിയ കൃഷ്ണൻ കുട്ടി പക്ഷം സംസ്ഥാന പ്രസിഡൻറായി. യു.ഡി.എഫ് വിട്ട് എം.പി സ്ഥാനം രാജിവെച്ച വീരൻ വിഭാഗത്തെ കൊണ്ടുവരാനുള്ള അദ്ദേഹത്തിെൻറ നീക്കം ആഭ്യന്തര തടസ്സത്തിൽ തട്ടിനിന്നു. പാർട്ടിയിലും മുന്നണിയിലും ശക്തനായ കൃഷ്ണൻ കുട്ടി മന്ത്രിയാകുന്നതോടെ വീരൻ വിഭാഗത്തിന് ദേവഗൗഡയുമായി നിലനിൽക്കുന്ന അകൽച്ച പോലും ഇല്ലാതാക്കാൻ അധികം സമയം വേണ്ടിവരില്ല.
രണ്ടര വർഷം കഴിഞ്ഞ് മന്ത്രിസ്ഥാനം പങ്കുവെക്കണമെന്ന കൃഷ്ണൻ കുട്ടി വിഭാഗത്തിെൻറ അവകാശവാദം നിലവിൽ ഇല്ലാത്തതാണെന്നാണ് മാത്യു ടി. തോമസ് അനുകൂലികൾ പറയുന്നത്. പാർട്ടി കമ്മിറ്റികളിലും പ്രവർത്തകർക്കിടയിലും പിന്തുണ നഷ്ടപ്പെട്ട അേദ്ദഹത്തിെൻറ അവസാന പിടിവള്ളിയായിരുന്നു പാർലമെൻററി പാർട്ടി നേതാവ് സി.കെ. നാണുവിെൻറ പിന്തുണ. ബുധനാഴ്ച രാത്രിയോടെ അതും നഷ്ടപ്പെട്ടു. ഒടുവിൽ ദേവഗൗഡ ചുവരെഴുത്ത് ഉറക്കെ വായിച്ചതോടെ മാത്യു ടി. തോമസിെൻറ പടിയിറക്കമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.