കാസർകോെട്ട കാലാവസ്ഥാ വ്യതിയാനം
text_fieldsകാസർകോട്: കമ്യൂണിസ്റ്റ് അതികായൻ എ.കെ.ജിയുടെ സ്വകാര്യ അഹങ്കാരമായിരുന്നു കാസർകോട്. അതുകൊണ്ടാണ് അദ്ദേഹം ല ോക്സഭയിൽ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ, ഇവിടെ മത്സരിക്കാൻ തായാറുണ്ടോയെന്ന് വെല്ലുവിളിച്ചത്. മൗനമായിരു ന്നു നെഹ്റുവിെൻറ മറുപടി. ഇതൊരു കമ്യൂണിസ്റ്റ് കോട്ടയാണെന്ന് അദ്ദേഹത്തിനു ബോധ്യമുണ്ടായിരുന്നതിനാലാ യിരുന്നു ഇൗ മൗനം. തുടർച്ചയായി രണ്ടു തവണ സി.പി.െഎയുടെയും മൂന്നാംതവണ സി.പി.എമ്മിെൻറയും സ്ഥാനാർഥിയായി വിജയിച്ച എ.കെ.ജിയുടെ വിശ്വാസം പിന്നീട് നടന്ന രണ്ട് തെരഞ്ഞെടുപ്പിലും തകരുന്നതാണ് കേരളം കണ്ടത്. 1971ൽ സി.പി.എമ്മിലെ മറ്റൊര ു അതികായനായ ഇ.കെ. നായനാരെ തോൽപിച്ച് കോൺഗ്രസിെൻറ യുവതുർക്കി രാമചന്ദ്രൻ കടന്നപ്പള്ളി ഇടതിനെ ഞെട്ടിച്ചു. ഇതേ ചരിത്രം 1977ലും രാമചന്ദ്രൻ കടന്നപ്പള്ളി ആവർത്തിച്ചു. നായനാർക്ക് പകരം തോറ്റത് എം.രാമണ്ണറൈ. ഇൗ മണ്ണിൽ തന്ത്രവും അ ടവും പയറ്റി വളർന്ന രാമണ്ണറൈയുടെ തോൽവിയും ഇടതിന് കനത്ത പ്രഹരമായിരുന്നു. 1984ലും മണ്ഡലം യു.ഡി.എഫിനൊപ്പം. അന്ന് കോൺഗ്രസിലെ െഎ. രാമൈറ തോൽപിച്ചത് സി.പി.എമ്മിലെ ഇ. ബാലാനന്ദനെ ആയിരുന്നു. എന്നാൽ, 1989ൽ രാമറൈയെ പരാജയപ്പെടുത്തിയ എം. രാമണ്ണറൈക്കൊപ്പം ഇടതുപക്ഷത്തേക്ക് ചാഞ്ഞ മണ്ഡലത്തിൽ പിന്നീട് സി.പി.എമ്മിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
എ.കെ.ജിയിൽ തുടങ്ങി മരുമകനിൽ
കാസർകോട് മണ്ഡലത്തിെൻറ ചരിത്രം തുടങ്ങുന്നത് എ.കെ.ജിയിൽ നിന്നാണ്. 1957 മുതൽ 1967 വരെ നടന്ന മൂന്നു തെരഞ്ഞെടുപ്പിലും എ.കെ.ജിക്കൊപ്പം മണ്ഡലം നിലയുറപ്പിച്ചൂ. കഴിഞ്ഞ മൂന്നു തവണയും ഇടതു സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ച എ.കെ.ജിയുടെ മരുമകൻ പി. കരുണാകരനിലാണ് മണ്ഡലത്തിെൻറ ചരിത്രം ഇപ്പോൾ എത്തിനിൽക്കുന്നത്. 2004 മുതൽ 2014 വരെയുള്ള തെരഞ്ഞെടുപ്പുകളിലൂടെയാണ് പി. കരുണാകരൻ ലോക്സഭയിൽ എത്തിയത്. സി.പി.എമ്മിലെ എം. രാമണ്ണറൈയും ടി. ഗോവിന്ദനും മൂന്നു തവണ വീതം ഇൗ മണ്ഡലത്തിൽ നിന്ന് ഡൽഹിയിൽ എത്തിയപ്പോൾ കോൺഗ്രസിലെ െഎ. രാമറൈക്ക് ഒരുതവണ മാത്രമേ ജയിക്കാനായിട്ടുള്ളൂ. 1957ലാണ് കാസർകോട് സ്വതന്ത്ര മണ്ഡലമായത്. മേഞ്ചശ്വരം, കാസർകോട്, ഉദുമ, ഹോസ്ദുർഗ്, തൃക്കരിപ്പൂർ, കണ്ണൂർ ജില്ലയിലെ പയ്യന്നൂർ, തളിപ്പറമ്പ് നിയോജക മണ്ഡലങ്ങളാണ് ഉണ്ടായിരുന്നത്. എന്നാൽ, പുനർനിർണയത്തിൽ ഹോസ്ദുർഗിനു പകരം കാഞ്ഞങ്ങാടും തളിപ്പറമ്പിന് പകരം കല്യാശ്ശേരിയും വന്നു.
‘തോറ്റ്’ നേടിയ വിജയം
ചുവപ്പുകോട്ടയെന്ന് ഗണിച്ചു വന്ന മണ്ഡലത്തിൽനിന്ന് 2014ലെ വിജയത്തിൽ ഇടതു മുന്നണിയോ സി.പി.എമ്മോ അത്രക്കൊന്നും തൃപ്തരല്ല. കണ്ണൂർ, കാസർകോട് ജില്ലകളിലെ ചുവപ്പു കോട്ടകളായ കല്യാശ്ശേരി, പയ്യന്നൂർ, തൃക്കരിപ്പൂർ, കാഞ്ഞങ്ങാട്, ഉദുമ നിയമസഭ മണ്ഡലങ്ങളിൽ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനേക്കാൾ എൽ.ഡി.എഫിന് വോട്ട് കുറയുകയും യു.ഡി.എഫിനും ബി.ജെ.പിക്കും വർധിക്കുകയും ചെയ്തു. മഞ്ചേശ്വരത്തും വോട്ടുകൾ വർധിച്ച ബി.ജെ.പിക്ക് പക്ഷേ, കാസർകോട് മണ്ഡലത്തിൽ കുറയുകയാണുണ്ടായത്. ആകെ ഏഴ് നിയോജക മണ്ഡലങ്ങളിൽ കല്യാശ്ശേരിയും പയ്യന്നൂരും തൃക്കരിപ്പൂരും ഇടതു മുന്നണിയുടെ ചെേങ്കാട്ടകളാണ്. കാഞ്ഞങ്ങാടും ശക്തികേന്ദ്രമെന്ന് പരിഗണിക്കാവുന്ന മണ്ഡലം. ഉദുമയിൽ ബലാബലം എന്നു പറഞ്ഞാലും മുൻതൂക്കം ഇടതിനുതന്നെ അവകാശപ്പെടാവുന്നതാണ്. യു.ഡി.എഫിെൻറ ശക്തികേന്ദ്രം കാസർകോട് മാത്രമാണ്. 2016ലെ തെരഞ്ഞെടുപ്പിൽ 89 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് യു.ഡി.എഫ് മഞ്ചേശ്വരത്ത് ജയിച്ചു കയറിയത്. ഇൗ രാഷ്ട്രീയ ചിത്രം കാസർകോട് ലോക്സഭ മണ്ഡലത്തെ ചുറ്റി കിടക്കുേമ്പാഴും പി. കരുണാകരെൻറ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം 6921ലേക്ക് ഇടിഞ്ഞത് നിസ്സാരമായി തള്ളാൻ ഇടത് നേതൃത്വത്തിനു കഴിയില്ല.
പ്രതീക്ഷയിൽതന്നെ ഇടത്
മണ്ഡലത്തിൽ ഏറെ പ്രതീക്ഷയുണ്ടെങ്കിലും അനായാസമായി ജയിക്കാമെന്ന പ്രതീക്ഷ വേണ്ടെന്നാണ് തെരഞ്ഞെടുപ്പ് പ്രവർത്തനത്തിെൻറ ഭാഗമായി നിയോജക മണ്ഡലാടിസ്ഥാനത്തിൽ സംഘടിപ്പിച്ച ശിൽപശാലകളിൽ ഇടതു നേതാക്കൾ നൽകിയ മുന്നറിയിപ്പ്. അതേസമയം, 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ അഞ്ചു മണ്ഡലങ്ങളിൽ നിന്നുള്ള ഭൂരിപക്ഷം തികഞ്ഞ ആത്മ വിശ്വാസവും ഇടതിന് നൽകുന്നുണ്ട്. കാസർകോട്, മഞ്ചേശ്വരം ഒഴിച്ചുള്ള അഞ്ചു മണ്ഡലങ്ങളും നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതിനൊപ്പമാണ് നിലയുറപ്പിച്ചത്.
ശബരിമലയും െഎ.എൻ.എല്ലും
2014ൽനിന്ന് 2019ലെത്തുേമ്പാൾ കാസർകോടിെൻറ രാഷ്ട്രീയ കാലാവസ്ഥയിൽ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്. അതിൽ പ്രധാനം ശബരിമല വിഷയംതന്നെയാണ്. കർണാടകയോട് ചേർന്നുകിടക്കുന്ന ജില്ലയിലെ അതിർത്തി ഗ്രാമങ്ങളാണ് ബി.ജെ.പിക്ക് പ്രധാനമായും ശക്തി പകരുന്നത്. അതിെൻറ അനുരണനങ്ങളാണ് മഞ്ചേശ്വരത്തും കാസർകോടും നിയമസഭ തെരഞ്ഞെടുപ്പുകളിൽ അവരെ രണ്ടാം സ്ഥാനത്തെത്തിച്ചത്. ശബരിമല വിഷയം കാസർകോട് ജില്ലയിലോ ലോക്സഭ മണ്ഡലത്തിലോ മുഴുവനായും കാര്യമായ ചലനങ്ങൾ സൃഷ്ടിക്കാനിടയില്ല. എങ്കിലും അതിർത്തി പ്രദേശങ്ങളിൽ മുന്നേറ്റം സൃഷ്ടിക്കാൻ ബി.ജെ.പിക്ക് ഇതിലൂടെ കഴിഞ്ഞിട്ടുണ്ട്. സംസ്ഥാനത്തുതന്നെ ശബരിമല വിഷയം പ്രധാനമായും ബാധിച്ച ജില്ലയായി കാസർകോടിനെ കാണാവുന്നതാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കുതിച്ചും കിതച്ചും നീങ്ങിയ ഇടതുപക്ഷത്തിന് തുണയായത് ന്യൂനപക്ഷ വോട്ടുകളാണ്. ന്യൂനപക്ഷങ്ങൾ ശക്തമായ സാന്നിധ്യം സൃഷ്ടിക്കുന്ന മണ്ഡലമാണ് കാസർകോട്. ഇത്തവണ വർധിത വീര്യത്തോടെയാകും െഎ.എൻ.എൽ ലോക്സഭ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് വേണ്ടി കളത്തിലിറങ്ങുകയെന്ന് വ്യക്തം. ഇത്തവണ ഇടതുമുന്നണിക്ക് അകത്തു നിന്നുകൊണ്ടാകും െഎ.എൻ.എല്ലിനും നിർണായക സ്വാധീനമുള്ള മണ്ഡലത്തിലെ ആസന്നമായ തെരഞ്ഞെടുപ്പിന് പ്രവർത്തനം കരുപ്പിടിപ്പിക്കുക. നീണ്ട കാത്തിരിപ്പിന് ഒടുവിൽ ഇടതു മുന്നണിയിൽ ഘടകകക്ഷിയായത് െഎ.എൻ.എല്ലിന് ഉൗർജം പകർന്നിട്ടുണ്ട്. െഎ.എൻ.എല്ലിെൻറ ഇടതു മുന്നണി പ്രവേശനം വൈകിയതാണ് എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ അടക്കം ഏതാനും നേതാക്കളും പ്രവർത്തകരും മുസ്ലിം ലീഗിലേക്ക് തിരിച്ചുപോകാൻ ഇടയാക്കിയത്.
ഇക്കുറി കെ.പി. സതീഷ് ചന്ദ്രനോ?
കഴിഞ്ഞ മൂന്നു തവണയും മണ്ഡലത്തെ പ്രതിനിധാനം ചെയ്ത പി. കരുണാകരൻ എം.പി ഇത്തവണയുണ്ടാവില്ലെന്ന് വ്യക്തം. പകരം സി.പി.എം മുൻ ജില്ല സെക്രട്ടറി കെ.പി. സതീഷ് ചന്ദ്രൻ രംഗത്തിറങ്ങാനുള്ള സാധ്യതയാണ് തെളിയുന്നത്. പാർട്ടിക്കകത്ത് ഇതുസംബന്ധിച്ച തീരുമാനമൊന്നും ആയില്ലെന്ന് നേതാക്കൾ പറയുേമ്പാഴും അദ്ദേഹംതന്നെ സ്ഥാനാർഥിയാകുമെന്ന സൂചനയാണ് ലഭിക്കുന്നത്. മഞ്ചേശ്വരത്തിെൻറയും കാസർകോടിെൻറയും മനസ്സുകളിലേക്ക് ഇറങ്ങിച്ചെല്ലാൻ കഴിവുള്ള നേതാവിനെ തന്നെയാകും സി.പി.എം സ്ഥാനാർഥിയാക്കുക. ഇവിടെയാണ് സി.എച്ച്. കുഞ്ഞമ്പുവിനും സാധ്യത തെളിയുന്നത്. മാറി സംഭവിച്ചാൽ എം.വി ഗോവിന്ദനും രംഗത്തുവന്നേക്കാം.
അതേസമയം, ഭാഷാന്യൂനപക്ഷങ്ങൾക്കിടയിൽ നിന്നുള്ള സ്ഥാനാർഥിയെ നിർത്താനാണ് കോൺഗ്രസ് ശ്രമം. 2009ൽ ഷാഹിദ കമാലിനെയും 2014ൽ ടി. സിദ്ദീഖിനെയും ഇറക്കിയ കോൺഗ്രസ് ഇത്തവണ മുൻ എം.പി െഎ. രാമറൈയുടെ മകനും കെ.പി.സി.സി അംഗവുമായ സുബ്ബയ്യറൈയെ സ്ഥാനാർഥിയാക്കാൻ ശ്രമിക്കുന്നുണ്ട്. കെ.സുധാകരെൻറ പേരും ഉയർന്നുകേൾക്കുന്നു. ശബരിമല വിഷയത്തിൽ കെട്ടുപിണഞ്ഞു കിടക്കുന്ന ബി.ജെ.പിയാകെട്ട സ്ഥാനാർഥിയെക്കുറിച്ച് ചർച്ചകളിലാണ്.
കാസർകോട് ലോക്സഭ മണ്ഡലം: 2014ലെ വോട്ടുനില
പി.കരുണാകരൻ (സി.പി.എം-എൽ.ഡി.എഫ്) -3,84,964
അഡ്വ. ടി. സിദ്ദീഖ് (കോൺ-യു.ഡി.എഫ്) -3,78,043
കെ. സുരേന്ദ്രൻ (ബി.ജെ.പി-എൻ.ഡി.എ) -1,72,826
ഭൂരിപക്ഷം -6921
നിയമസഭ മണ്ഡലാടിസ്ഥാനത്തിൽ 2016ലെ കക്ഷിനില
കാഞ്ഞങ്ങാട്
ഇ.ചന്ദ്രശേഖരൻ (സി.പി.െഎ-എൽ.ഡി.എഫ്) 80,558
ധന്യ സുരേഷ് (കോൺ. -യു.ഡി.എഫ്) 54,547
എം.പി. രാഘവൻ (ബി.ഡി.ജെ.എസ്-എൻ.ഡി.എ) 21,104
ഭൂരിപക്ഷം 26,011
കല്യാശ്ശേരി
ടി.വി.രാജേഷ് (സി.പി.എം-എൽ.ഡി.എഫ്) 83,006
അമൃത രാമകൃഷ്ണൻ(കോൺ.-യു.ഡി.എഫ്) 40,115
കെ.പി. അരുൺ മാസ്റ്റർ (ബി.ജെ.പി-എൻ.ഡി.എ) 11,036
ഭൂരിപക്ഷം 42,891
ഉദുമ
കെ.കുഞ്ഞിരാമൻ (സി.പി.എം -എൽ.ഡി.എഫ്) 70,679
കെ. സുധാകരൻ (കോൺ. -യു.ഡി.എഫ്) 66,847
കെ. ശ്രീകാന്ത് (ബി.ജെ.പി-എൻ.ഡി.എ) 21,231
ഭൂരിപക്ഷം 3832
പയ്യന്നൂർ
സി. കൃഷ്ണൻ (സി.പി.എം-എൽ.ഡി.എഫ്) 83,226
സാജിദ് മൗവ്വൽ (കോൺ. -യു.ഡി.എഫ്) 42,963
ആനിയമ്മ രാജേന്ദ്രൻ (ബി.ജെ.പി-എൻ.ഡി.എ) 15,341
ഭൂരിപക്ഷം 40,263
കാസർകോട്
എൻ.എ. നെല്ലിക്കുന്ന് (ലീഗ്-യു.ഡി.എഫ്) 64,727
രവീശതന്ത്രി കുണ്ടാർ (ബി.െജ.പി-എൻ.ഡി.എ) 56,120
ഡോ.അമീൻ (െഎ.എൻ.എൽ-എൽ.ഡി.എഫ്) 21,615
ഭൂരിപക്ഷം 8607
തൃക്കരിപ്പൂർ
എം. രാജഗോപാൽ (സി.പി.എം -എൽ.ഡി.എഫ്) 79,286
കെ.പി.കുഞ്ഞിക്കണ്ണൻ (കോൺ-യു.ഡി.എഫ്) 62,327
എം. ഭാസ്കരൻ (ബി.െജ.പി) 10,767
ഭൂരിപക്ഷം 16,959
മഞ്ചേശ്വരം
പി.ബി.അബ്ദുൽ റസാക്ക് (ലീഗ്-യു.ഡി.എഫ്) 56,870
കെ. സുരേന്ദ്രൻ (ബി.െജ.പി-എൻ.ഡി.എ) 56,781
സി.ച്ച്. കുഞ്ഞമ്പു (സി.പി.എം-എൽ.ഡി.എഫ്) 42,565
ഭൂരിപക്ഷം 89
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.