നാല് പത്രികകൾ തള്ളി; 20 എണ്ണം സാധു
text_fieldsചെങ്ങന്നൂർ: നിയമസഭ ഉപതെരഞ്ഞെടുപ്പിൽ പത്രികളുടെ സൂക്ഷ്മ പരിശോധനയിൽ നാല് എണ്ണം തള്ളി. ഒരാൾ പിൻവലിച്ചതോടെ 20 പത്രികകൾ സാധുവായി സ്വീകരിച്ചു. സ്വതന്ത്ര സ്ഥാനാർഥികളായിരുന്ന ഡോ. കെ. പദ്മരാജൻ, ജയിൻ വിൽസൻ, വിജയകുമാർ, സമാജ് വാദി ഫോർവേഡ് ബ്ലോക്ക് സ്ഥാനാർഥി അനില തോമസ് എന്നിവരുടെ പത്രികകളാണ് വരണാധികാരി തള്ളിയത്. എൻ.ഡി.എ ഡമ്മി സ്ഥാനാർഥി എം.വി. ഗോപകുമാർ പത്രിക പിൻവലിച്ചു.
അതേസമയം സ്ഥാനാർഥി ഡി. വിജയകുമാറിെൻറ അപരനായി പത്രിക നൽകിയിരുന്ന ആലപ്പുഴ തിരുവാമ്പാടി ദേവസ്വംപറമ്പിൽ വിജയകുമാറിെൻറ പത്രിക തള്ളിയത് യു.ഡി.എഫിന് ആശ്വാസമായി. സത്യവാങ്മൂലത്തിൽ വൈറ്റ്നർ ഉപയോഗിച്ചതാണ് നിരസിക്കാൻ കാരണം.
സ്വീകരിച്ച പത്രികകൾ: ഡി. വിജയകുമാർ (യു.ഡി.എഫ്), സജി ചെറിയാൻ (എൽ.ഡി.എഫ്), പി.എസ്. ശ്രീധരൻപിള്ള (എൻ.ഡി.എ), രാജീവ് പള്ളത്ത് (ആം ആദ്മി), മധു ചെങ്ങന്നൂർ (എസ്.യു.സി.ഐ), ജിജി പുന്തല (രാഷ്ട്രീയ ലോക്ദൾ), സൂസമ്മ ജോർജ് (ഡമ്മി,- ആം ആദ്മി), സ്വാമി സുഖാകാശസരസ്വതി (സെക്കുലർ നാഷനൽ ദ്രാവിഡ് പാർട്ടി), ശിവപ്രസാദ് ഗാന്ധി (ഇന്ത്യൻ ഗാന്ധിയൻ പാർട്ടി), എം.സി. ജയലാൽ, അജിമോൻ, പി.കെ. സോമനാഥ വാര്യർ (മുന്നാക്ക സമുദായ ഐക്യമുന്നണി), കെ. ഉണ്ണി (ദേശീയ ജനാധിപത്യ മുന്നണി), മോഹനൻ ആചാരി (വിശ്വകർമ ഐക്യവേദി), എ.കെ. ഷാജി, പി. വിശ്വംഭരപ്പണിക്കർ (ഇടതുമുന്നണി -ഡമ്മി), എൻ.ഡി.എ സ്ഥാനാർഥിയുടെ അപരൻ മാവേലിക്കര തഴക്കര വഴുവാടി ഉള്ളുരുവിൽ വീട്ടിൽ ശ്രീധരൻപിള്ള, എൻ. മുരളി, സുഭാഷ് കുമാർ, നിബുൻ ചെറിയാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.