ചെങ്ങന്നൂരിൽ ക്രൈസ്തവ വോട്ടുകൾ ഉറപ്പിക്കാൻ സി.പി.എം
text_fieldsആലപ്പുഴ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ പരമാവധി ക്രൈസ്തവ വോട്ടുകൾ ഉറപ്പിക്കാൻ സി.പി.എം ശ്രമം. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പെങ്കടുത്ത എൽ.ഡി.എഫ് കൺവെൻഷൻ ഉദ്ഘാടനം ഇൗ നിലപാട് അരക്കിട്ടുറപ്പിക്കുന്നതിെൻറ പ്രകടമായ തെളിവായി. കേന്ദ്രത്തിലെ ബി.ജെ.പി സർക്കാറിെൻറ നയങ്ങൾ ന്യൂനപക്ഷങ്ങൾക്കും ദലിത്-പിന്നാക്ക വിഭാഗങ്ങൾക്കും എതിരാണെന്ന് പ്രസംഗത്തിൽ ആവർത്തിച്ച പിണറായി, മണ്ഡലത്തിെൻറ സവിശേഷ സാഹചര്യം മുൻനിർത്തി ഉത്തരേന്ത്യയിൽ ക്രൈസ്തവ മിഷനറിമാർെക്കതിെര ഉണ്ടായ ആക്രമണങ്ങൾ എടുത്തുപറഞ്ഞു. ഒഡിഷയിൽ ഗ്രഹാം സ്റ്റെയിെനയും രണ്ട് ആൺമക്കെളയും ചുട്ടുകൊന്ന സംഭവം ചൂണ്ടിക്കാട്ടിയ അദ്ദേഹം മാരാമൺ കൺവെൻഷന് എതിരെ സംഘ്പരിവാർ കേന്ദ്രങ്ങൾ ഉയർത്തിയ എതിർസ്വരങ്ങളിലേക്കും ശ്രദ്ധ ക്ഷണിച്ചു. ഉത്തരേന്ത്യയിൽ സംഘ്പരിവാർ ൈക്രസ്തവ ദേവാലയങ്ങൾ തകർത്തപ്പോൾ ആരാധനക്കായി പാർട്ടി ഒാഫിസുകൾ തുറന്നുനൽകിയത് സി.പി.എമ്മാണെന്ന് സൂചിപ്പിച്ച മുഖ്യമന്ത്രി ക്രൈസ്തവരും മുസ്ലിംകളും കമ്യൂണിസ്റ്റുകാരുമാണ് രാജ്യത്തിെൻറ ശത്രുക്കളായി ആർ.എസ്.എസ് സ്ഥാപകാചാര്യനായ ഗോൾവാൾക്കർ വിശേഷിപ്പിച്ചതെന്ന കാര്യം എടുത്തുപറയാനും മറന്നില്ല.
പ്രചാരണ കൺവെൻഷനിലെ ശ്രദ്ധാതാരമായി ശോഭന ജോർജിനെ അവതരിപ്പിച്ചതിന് പിന്നിലും ക്രൈസ്തവ വോട്ടുകളുടെ ഏകീകരണമാണ് ലക്ഷ്യം. കേരള കോൺഗ്രസ് നേതാക്കളും മുൻ പാർലെമൻറ് അംഗങ്ങളുമായ സ്കറിയ തോമസും ഫ്രാൻസിസ് ജോർജും കൺവെൻഷനിലെ സജീവ സാന്നിധ്യമായിരുന്നു. ഒഡിഷയിലെ കന്തമാലിൽ സംഘ്പരിവാർ ശക്തികൾ അഴിഞ്ഞാടിയ വേളയിൽ പാർട്ടി നിർദേശമനുസരിച്ച് താൻ അവിടെ ചെല്ലുേമ്പാൾ മലയാളി ബിഷപ്പിനോടൊപ്പം വാർത്തസമ്മേളനത്തിൽ പെങ്കടുത്തത് സി.പി.എം നേതാവ് സീതാറാം യെച്ചൂരിയും സി.പി.െഎ നേതാവ് ആനി രാജയുമായിരുന്നുവെന്ന കാര്യം ഫ്രാൻസിസ് ജോർജ് അനുസ്മരിച്ചു.
അനില തോമസ് സമാജ്വാദി ഫോർവേഡ് ബ്ലോക്ക് സ്ഥാനാർഥി
കൊച്ചി: ചെങ്ങന്നൂരില്‍ സമാജ്വാദി ഫോർവേഡ് ബ്ലോക്ക് സ്ഥാനാര്‍ഥിയായി പാര്‍ട്ടി സംസ്ഥാന ട്രഷറര്‍ അനില തോമസ് മത്സരിക്കുമെന്ന് ദേശീയ പ്രസിഡൻറ് മുരളീധർ പാണ്ഡെ അറിയിച്ചു. പെട്രോളിയം ഉല്പന്നങ്ങളുടെ വില നിയന്ത്രണാധികാരം കേന്ദ്രസര്‍ക്കാറില്‍ നിലനിര്‍ത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് സലിം കറുകപ്പിള്ളി, എസ്.വി. രാമണ്ണറാവു, അബ്ദുൽ ഖാദര്‍ വാഴക്കാല, എം.സി മാത്യു, ജോര്‍ജ് അമ്മപറമ്പില്‍ എന്നിവർ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.