മാണിയുടെ സഹായമില്ലാതെ ജയിച്ച ചെങ്ങന്നൂർ തന്നെ ഇപ്പോഴും -കാനം
text_fieldsതിരുവനന്തപുരം: കെ.എം. മാണിയുടെ സഹായമില്ലാതെയാണ് ഇടത് സ്ഥാനാർഥി കെ.കെ. രാമചന്ദ്രൻനായർ ചെങ്ങന്നൂരിൽ ജയിച്ചതെന്നും അതേ ചെങ്ങന്നൂർ തന്നെയാണ് ഇപ്പോഴെന്നും മുന്നണിയുടെ വിജയത്തിൽ ഒരു സംശയവുമില്ലെന്നും സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കെ.എം. മാണിയുടെ ജനപിന്തുണ അദ്ദേഹം ഒരു തെരഞ്ഞെടുപ്പിൽ മത്സരിച്ച് ബോധ്യപ്പെടുത്തണം. യു.ഡി.എഫിൽനിന്ന് വിട്ടുവെന്ന് പ്രഖ്യാപിച്ച ശേഷവും മലപ്പുറത്ത് നടന്ന രണ്ട് തെരഞ്ഞെടുപ്പുകളിൽ അവർ ആർക്കൊപ്പമായിരുെന്നന്ന് എല്ലാവർക്കും അറിയാമെന്നും മാധ്യമപ്രവർത്തകരോട് കാനം പറഞ്ഞു.
1980ൽ കെ.എം. മാണി എൽ.ഡി.എഫിനൊപ്പമുണ്ടായിരുന്നു. അവർ എപ്പോഴാണ് പോയതെന്നുപോലും തങ്ങൾ അറിഞ്ഞിട്ടില്ല. ഇത്തരം മാറ്റങ്ങളൊക്കെ അവരുടെ സ്ഥിരം സ്വഭാവമാണ്. മാണിയുടെ ജനപിന്തുണ തെളിയിക്കാൻ വഴിയൊന്നുമില്ല. കാരണം അദ്ദേഹം മത്സരിക്കുന്നില്ല. സി.പി.െഎ നിലപാട് കർക്കശമാക്കിയതുകൊണ്ടാണോ മാണി യു.ഡി.എഫിനൊപ്പം ചേർന്നെതന്ന ചോദ്യത്തിന് അത് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നായിരുന്നു മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.