ത്രികോണമല്ല; ഇത് ഒറ്റയാൾ തേരോട്ടം
text_fieldsആലപ്പുഴ: വിശേഷണങ്ങളെ അന്വർഥമാക്കുന്ന സജി ചെറിയാെൻറ വിജയം കടുത്ത ത്രികോണ മത്സരത്തിെൻറ കളത്തിന് അപ്പുറത്താണ്. അത് തികച്ചും ഒറ്റയാൾ തേരോട്ടത്തിെൻറ വിജയം. ചരിത്ര ഭൂരിപക്ഷത്തിൽ മാത്രമല്ല, എതിരാളികളെ നിഷ്പ്രഭരാക്കി, വോട്ടുകളിൽ വിദൂരതയിലാക്കിയാണ് സി.പി.എം സ്ഥാനാർഥി ജേതാവായത്. ചെങ്ങന്നൂരിെൻറ ഭൂമിശാസ്ത്രത്തെയും രാഷ്ട്രീയ പശ്ചാത്തലത്തെയും അത് വിസ്മയിപ്പിക്കുന്നു. തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ചരിത്ര-ഗണിത വിശകലനം നടത്തിയവരും ഭൂരിപക്ഷത്തിെൻറ കയറ്റം കണ്ട് മൂക്കത്ത് വിരൽെവച്ചു. രാഷ്ട്രീയ അപദാനങ്ങളും ആരോപണങ്ങളും നിറഞ്ഞേപ്പാൾതന്നെ സജി ചെറിയാനെ വ്യക്തിപരമായി കടന്നാക്രമിച്ച പരാമർശങ്ങളും ഉണ്ടായി. എന്നാൽ, അതൊന്നും ഇടത് പാച്ചിലിനെ തടയാൻ കഴിഞ്ഞില്ല.
തുല്യശക്തികൾ തമ്മിെല മത്സരമായിരുെന്നന്ന നിഗമനം തള്ളിയാണ് സജി ചെറിയാൻ യു.ഡി.എഫ്, ബി.ജെ.പി ക്യാമ്പുകളെ ഞെട്ടിപ്പിച്ചത്. യഥാർഥത്തിൽ മണ്ണിെൻറ മണമുള്ള തെരഞ്ഞെടുപ്പാണ് ചെങ്ങന്നൂരിൽ നടന്നത്. പ്രധാന മുന്നണി സ്ഥാനാർഥികളെല്ലാം ചെങ്ങന്നൂരുകാരായിരുന്നു. ജന്മനാടിെൻറ നേരവകാശിയാരെന്ന് സജി തെളിയിച്ചപ്പോൾ അതിന് രാഷ്ട്രീയ വിഷയങ്ങൾക്കൊപ്പം സജി നേതൃത്വം നൽകി വന്ന കരുണ പെയിൻ ആൻഡ് പാലിയേറ്റിവ് എന്ന ജീവകാരുണ്യ സംവിധാനത്തിെൻറ കാരുണ്യവുമുണ്ടായിരുന്നു. 2500ലേറെ കിടപ്പുരോഗികളെ പരിചരിച്ച് ശുശ്രൂഷിക്കുന്ന സാന്ത്വന കേന്ദ്രത്തിലൂെട സജിക്ക് രാഷ്ട്രീയാതീത ഗുണം ലഭിച്ചിട്ടുണ്ട്.
രാഷ്ട്രീയത്തിൽ കൊണ്ടും െകാടുത്തും നിൽക്കുന്ന ശൈലി ഗുണമായി. എന്നാൽ, യു.ഡി.എഫ് സ്ഥാനാർഥി ഡി. വിജയകുമാർ ഏറെക്കാലത്തെ രാഷ്ട്രീയ അജ്ഞാത വാസത്തിനുശേഷം സ്ഥാനാർഥിക്കുപ്പായമണിഞ്ഞതിെൻറ ശരിയും തെറ്റും കോൺഗ്രസിനുള്ളിലെ വർത്തമാനമായിരുന്നു.
ബി.ജെ.പി സ്ഥാനാർഥി പി.എസ്. ശ്രീധരൻ പിള്ള സ്വന്തം തട്ടകത്തിൽ നേരിട്ട പ്രതികൂല സാഹചര്യവും മത്സരത്തെ അടിത്തട്ടിൽ സജിക്ക് അനുകൂലമാക്കി. അവസരങ്ങൾ ഉപയോഗപ്പെടുത്തുന്ന നേതാവെന്ന് സജി െചറിയാനെ വിലയിരുത്തുന്നവർ സി.പി.എമ്മിൽ തന്നെയുണ്ട്. എതിർപാളയത്തിൽനിന്ന് വോട്ട് ചോർത്തിയെടുക്കാനും നിഷ്പക്ഷരുടെ സഹായം ഉറപ്പിക്കാനും കഴിഞ്ഞപ്പോൾ അത് ത്രസിപ്പിക്കുന്ന വിജയത്തിെൻറ മന്ദമാരുതനല്ല, മറിച്ച് കൊടുങ്കാറ്റായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.