ചെങ്ങന്നൂർ: സജി ചെറിയാന്‍റെ പത്രിക സ്വീകരിച്ചതിനെതിരെ ഹരജി
text_fieldsകൊച്ചി: ശരിയായ സ്വത്ത് വിവരം വെളിപ്പെടുത്താതെ സത്യവാങ്മൂലം സമർപ്പിച്ച ചെങ്ങന്നൂരിലെ ഇടത് സ്ഥാനാർഥി സജി ചെറിയാെൻറ നാമനിർദേശ പത്രിക സാധുവല്ലെന്നും തള്ളണമെന്നും ആവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി. സ്വത്ത് വിവരവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളിൽ തെറ്റുണ്ടെന്നാരോപിച്ച് കണ്ണൂർ ഇരിട്ടി സ്വദേശി എ.കെ. ഷാജിയാണ് ഹരജി നൽകിയത്.
സർവിസ് സഹകരണ ബാങ്കിെൻറ പത്ത് രൂപയുടെ ഒാഹരി വിവരം പോലും പത്രികയ്ക്കൊപ്പമുള്ള സ്വത്ത് വിവരത്തിൽ വെളിപ്പെടുത്തിയ സജി ചെറിയാൻ ആലപ്പി റീഹാബിലിറ്റേഷൻ ആൻഡ് പാലിയേറ്റിവ് സൊസൈറ്റിയിലെ ഒാഹരി വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെന്ന് ഹരജിയിൽ പറയുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടി റിട്ടേണിങ് ഒാഫിസർക്ക് പരാതി നൽകിയെങ്കിലും സൂക്ഷ്മ പരിശോധന സമയത്ത് പരിഗണിച്ചില്ല. സജി ചെറിയാെൻറ പത്രിക സ്വീകരിക്കുകയും ചെയ്തു. ഇൗ സാഹചര്യത്തിൽ സജി ചെറിയാെൻറ നാമനിർദേശ പത്രിക സാധുവല്ലെന്ന് പ്രഖ്യാപിക്കണമെന്നും തള്ളാൻ നിർദേശിക്കണമെന്നുമാവശ്യപ്പെട്ടാണ് ഹരജി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.