ചെങ്ങന്നൂരിൽ ആത്മവിശ്വാസം കൈവെടിയാതെ മുന്നണികൾ
text_fieldsആലപ്പുഴ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന് മൂന്നാഴ്ച മാത്രം ബാക്കിയിരിക്കെ കൈയും മെയ്യും മറന്ന് മുന്നണികൾ മുന്നേറുന്നു. ഇൗമാസം 28ന് നടക്കുന്ന തെരഞ്ഞെടുപ്പിനെ രാജ്യം ഉറ്റുനോക്കുന്നതിനാൽ ഏത് വിധേനയും വിജയം ഉറപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രചാരണം.
യു.ഡി.എഫ് സ്ഥാനാർഥി ഡി. വിജയകുമാറും എൻ.ഡി.എ സ്ഥാനാർഥി പി.എസ്. ശ്രീധരന് പിള്ളയും തിങ്കളാഴ്ച പത്രിക സമർപ്പിക്കും. എൽ.ഡി.എഫ് സ്ഥാനാർഥി സജി ചെറിയാൻ ബുധനാഴ്ചയും. െഎക്യ-ഇടത് മുന്നണികൾ മാർച്ച് 20നും 22നും തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകൾക്ക് തുടക്കമിട്ടപ്പോൾ എൻ.ഡി.എ കൺവൻഷൻ ഞായറാഴ്ചയാണ്. വൈകീട്ട് മൂന്നിന് ചെങ്ങന്നൂര്‍ തേരകത്ത് മൈതാനത്ത് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ ഉദ്ഘാടനം ചെയ്യും. കേരള കോണ്‍ഗ്രസ് ചെയര്മാന് പി.സി. തോമസും എന്‍.ഡി.എ ചെയര്മാന് കുമ്മനം രാജശേഖരനും പെങ്കടുക്കും. ബി.ഡി.ജെ.എസ് ഉയർത്തുന്ന വെല്ലുവിളി മറികടക്കാനുള്ള തത്രപ്പാടിലാണ് എൻ.ഡി.എ.
‘ക്രൗഡ് പുള്ള’റായ വി.എസ്. അച്യുതാനന്ദനെ തുറുപ്പുചീട്ടായി അവസാന റൗണ്ടിലിറക്കാനാണ് എൽ.ഡി.എഫ് തീരുമാനം. ഇൗമാസം 20, 21 തീയതികളിൽ അദ്ദേഹം മണ്ഡലത്തിലുണ്ടാകും. എൽ.ഡി.എഫിെൻറ പ്രചാരണ പരിപാടിയിൽ സജീവ സാന്നിധ്യമാണ് മന്ത്രി ജി. സുധാകരൻ.
രണ്ടുവർഷത്തിനുള്ളിൽ 256 കോടിയുടെ വികസന പ്രവർത്തനങ്ങൾക്കാണ് പിണറായി സർക്കാർ അനുമതി നൽകിയതെന്നും മുൻ എം.എൽ.എ പരേതനായ കെ.കെ. രാമചന്ദ്രൻ നായരുടെ നിർദേശാനുസരണമാണ് പദ്ധതികൾ ആവിഷ്കരിച്ചതെന്നും മന്ത്രി ജി. സുധാകരൻ വിവിധ യോഗങ്ങളിൽ ആവർത്തിച്ചു.പിണറായി സർക്കാരിെൻറയും മോദി സർക്കാരിെൻറയും ജനവിരുദ്ധ നടപടികളെ തുറന്നുകാണിച്ചാണ് യു.ഡി.എഫ് പ്രചാരണം. മുൻ കെ.പി.സി.സി അധ്യക്ഷൻ വി.എം. സുധീരൻ തിങ്കളാഴ്ച മണ്ഡലത്തിലുണ്ട്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മണ്ഡലത്തിലെ സ്ഥിരം പ്രചാരകനാണ്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പല യോഗങ്ങളിലും സംസാരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, സീതാറാം യെച്ചൂരി, സുധാകർ റെഡ്ഡി തുടങ്ങിയവർ വരും ദിവസങ്ങളിൽ പ്രചാരണത്തിന് എത്തുമെന്ന കണക്കുകൂട്ടലിലാണ് മുന്നണികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.