ചെങ്ങന്നൂർ: പഴുതടച്ചുള്ള പ്രചാരണത്തിൽ മുന്നണികൾ, വിശ്രമമില്ലാതെ വനിതസംഘങ്ങൾ
text_fieldsചെങ്ങന്നൂർ: ഉപതെരഞ്ഞെടുപ്പിന് രണ്ടാഴ്ച ശേഷിക്കെ പഴുതടച്ചുള്ള പ്രചാരണത്തിെൻറ തിരക്കിലാണ് എല്ലാ മുന്നണികളും. വിശ്രമരഹിതമെന്ന് പറയാവുന്ന ഇളക്കിമറിച്ചിലാണ് നാടൊട്ടുക്കും. ഗ്രാമ-നഗര വ്യത്യാസമില്ലാതെ ആവേശക്കാറ്റ് വീശുന്ന ദൃശ്യമാണെവിടെയും. ഒറ്റനോട്ടത്തിൽ പ്രവചനാതീത മത്സരമെന്ന് തോന്നിപ്പിക്കുന്ന പ്രചാരണരീതികളും മാർഗങ്ങളുമാണ് കാണാൻ കഴിയുക.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ചതുഷ്കോണത്തിന് സാക്ഷ്യംവഹിച്ച ചെങ്ങന്നൂർ മണ്ഡലം ഇത്തവണ തീപാറുന്നു എന്ന് വിശേഷിപ്പിക്കാവുന്ന ത്രികോണ മത്സരത്തിെൻറ പോരാട്ടഗോദയായി മാറി. എല്ലാ പാർട്ടികളുടെയും മുന്നണികളുടെയും ചുമതലപ്പെട്ടവർ ഒത്തുചേർന്ന് അതത് ദിവസത്തെ പ്രവർത്തനം അവലോകനം ചെയ്ത് പാളിച്ചകൾ മറികടക്കാനുള്ള നിർദേശങ്ങൾ അണികൾക്ക് നൽകുകയാണ്. നാടിളക്കാൻ പറ്റുംവിധമുള്ള കലാപരിപാടികൾ എല്ലാ മുന്നണികളും നടത്തുന്നു. അതുകാണാനും ആസ്വദിക്കാനും ഒാരോ പ്രദേശത്തെയും നാട്ടുകാരും എത്തുന്നുണ്ട്. ആഘോഷപ്രതീതി ജനിപ്പിക്കുമാറാണ് അതൊക്കെ സംഘടിപ്പിക്കുന്നത്.
എതിർചേരിയിൽപെട്ട ആടിനിൽക്കുന്നവരെ സ്വാധീനിക്കാനുള്ള ഉപായവും പയറ്റുന്നുണ്ട്. വിദ്യാർഥികൾ, യുവാക്കൾ എന്നിവർ കൂടാതെ സ്ത്രീകളുടെ വലിയസംഘം മണ്ഡലത്തിെൻറ വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തിച്ചുവരുകയാണ്. ദൂരെ സ്ഥലങ്ങളിൽനിന്നുള്ള വനിതനേതാക്കൾ തദ്ദേശീയ വനിതനേതാക്കളുടെ സഹകരണത്തോടെ കുടുംബയോഗങ്ങളിൽ പെങ്കടുക്കുന്നു. വനിത നേതാക്കൾ ചെങ്ങന്നൂരിൽ പ്രചാരണം തീരുന്നതുവരെ താമസിച്ച് സ്ത്രീ വോട്ടർമാരെ സ്വാധീനിക്കാൻ നിയോഗിക്കപ്പെട്ടവരാണ്. വരുംദിവസങ്ങളിൽ പ്രചാരണം കൂടുതൽ മികവുറ്റതാക്കാനുള്ള കരുക്കളും ഒാരോ കക്ഷികളും ആസൂത്രണം ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.