വിരലിലെണ്ണാവുന്നവർ പിന്തുണച്ച ചീഫ് വിപ്പ് സ്ഥാനത്തെ പുൽകി സി.പി.െഎ
text_fieldsതിരുവനന്തപുരം: മന്ത്രി ഇ. ചന്ദ്രശേഖരൻ ഉൾപ്പെടെ സംസ്ഥാന നിർവാഹകസമിതിയിലെ 50 ശതമ ാനത്തിലധികം അംഗങ്ങളുടെ എതിർപ്പ് തള്ളിയാണ് ചീഫ് വിപ്പ് സ്ഥാനം ഏറ്റെടുക്കാൻ സി.പി .െഎ നേതൃത്വം തീരുമാനിച്ചത്. സംസ്ഥാന സെക്രട്ടറിയും രണ്ട് അസിസ്റ്റൻറ് സെക്രട്ടറി മാരും ഉൾപ്പെടെ വിരലിലെണ്ണാവുന്നവർ മാത്രമാണ് സംസ്ഥാന നിർവാഹകസമിതിയിൽ പിന്തുണ ച്ചത്.
പ്രളയത്തെതുടർന്ന് വേണ്ടെന്നുവെച്ച സ്ഥാനം സർക്കാറിെൻറ കാലാവധി അവസാനി ക്കാൻ രണ്ടുവർഷം ശേഷിക്കെ ഏറ്റെടുക്കേണ്ടെന്നും സി.പി.െഎയുടെ മുഖമുദ്രയായ ലാളിത്യത്തിന് വിരുദ്ധമാണിതെന്നും ഭൂരിപക്ഷംപേരും ചൂണ്ടിക്കാട്ടി. എന്നാൽ, സംസ്ഥാന സെക്രട്ടറിയുടെ നിർബന്ധത്തിന് നിർവാഹകസമിതിക്ക് വഴങ്ങേണ്ടിവന്നു.
സി.പി.െഎക്ക് നൽകാമെന്ന് തീരുമാനിച്ച ചീഫ് വിപ്പ് സ്ഥാനം ഏറ്റെടുക്കുന്നത് സംബന്ധിച്ച് കാനം രാജേന്ദ്രനാണ് നിർദേശം മുന്നോട്ടുവെച്ചത്. അസി. സെക്രട്ടറിമാരായ കെ. പ്രകാശ്ബാബു, സത്യൻ മൊകേരി, പി. പ്രസാദ്, വസന്തം, ചിഞ്ചുറാണി തുടങ്ങിയവർ അനുകൂലിച്ചു.
എന്നാൽ, മന്ത്രി ഇ. ചന്ദ്രശേഖരൻ എതിർത്തു. സി.എൻ. ചന്ദ്രൻ, വി. ചാമുണ്ണി, ടി. പുരുേഷാത്തമൻ, മുല്ലക്കര രത്നാകരൻ, രാജാജി മാത്യു തോമസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ബഹുഭൂരിപക്ഷവും നിർദേശത്തിനെതിരെ രംഗത്തുവന്നു.
വ്യക്തിപരമായ നിലപാടിനെക്കാൾ രാഷ്ട്രീയ വിയോജിപ്പാണ് ചന്ദ്രശേഖരനടക്കം ഉയർത്തിയത്. ലോക്സഭ തെരഞ്ഞെടുപ്പിൽ വലിയ പരാജയം ഏറ്റുവാങ്ങിയ അവസരമാണിതെന്ന് ഒാർക്കണം. സർക്കാറിനെതിരെ ആക്ഷേപങ്ങൾ ഉയരുന്നു.
ആന്തൂർ വിഷയത്തിൽ പ്രതിരോധത്തിലാണ്. സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ മകനെതിരായ ആക്ഷേപം പൊതുസമൂഹത്തിൽ ആക്ഷേപത്തിനിടയാക്കി. അതിനിടയിൽ സി.പി.െഎ കൂടി അനാവശ്യ വിവാദം ക്ഷണിച്ചുവരുത്തുന്ന നടപടിക്ക് മുതിരരുത്. സി.പി.െഎ മുഖമുദ്രയായ ലാളിത്യശൈലിക്ക് മങ്ങലേൽപിക്കുന്നതാണ് നിർദേശമെന്നും എതിർത്തവർ പറഞ്ഞു.
എന്നാൽ, മാധ്യമ അജണ്ടക്കനുസരിച്ച് പാർട്ടിക്ക് മുന്നോട്ടുപോകാനാവില്ലെന്നായിരുന്നു കാനത്തെ അനുകൂലിക്കുന്നവരുടെ നിലപാട്. പത്ത് കക്ഷികളുള്ള എൽ.ഡി.എഫിൽ മറ്റ് പാർട്ടികൾ സ്ഥാനത്തിനായി ആവശ്യം ഉന്നയിക്കുമെന്ന് കാനം വിശദീകരിച്ചു. സി.പി.എമ്മിന് മന്ത്രിസ്ഥാനം അധികം നൽകുന്നതിന് പകരമാണ് കാബിനറ്റ് പദവി സി.പി.െഎക്ക് നൽകുന്നത്. ഇപ്പോൾ നിഷേധിച്ചാൽ പിന്നെ ലഭിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടർന്നാണ് യോഗം അംഗീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.