തൃണമൂലിനുവേണ്ടി ചൈനീസ് സമൂഹം; പ്രചാരണം മാൻഡരിനിലും
text_fieldsകൊൽക്കത്ത: പൊടുന്നനെ രാഷ്ട്രീയ പ്രാധാന്യം ലഭിച്ചതിെൻറ അമ്പരപ്പിലാണ് കൊൽക്ക ത്തയിലെ ചൈനീസ് വംശജർ. രാഷ്ട്രീയത്തിൽ സജീവമല്ലാതിരുന്ന സമൂഹത്തെ ജനശ്രദ്ധയിലെ ത്തിച്ചത് മാൻഡരിൻ ഭാഷയിൽ തൃണമൂൽ കോൺഗ്രസ് നഗരത്തിൽ സ്ഥാപിച്ച പ്രചാരണ ബോർഡു കളാണ്. കൊൽക്കത്തയിലെ ചൈന ടൗണിലാണ് മാൻഡരിൻ ചുവരെഴുത്തുകളും ബോർഡുകളും നിറഞ്ഞിരിക്കുന്നത്. കൊൽക്കത്ത സൗത്ത് പാർലമെൻറ് മണ്ഡലത്തിെൻറ പരിധിയിലാണ് ഈ പ്രദേശം. ഇവിടത്തെ തൃണമൂൽ സ്ഥാനാർഥി മാലാ റോയിക്കുവേണ്ടിയുള്ളതാണ് ഈ ചുവരെഴുത്തുകൾ.
തൃണമൂലിനെ അനുകൂലിക്കുന്നവരാണ് പൊതുവെ ഇവിടത്തെ ചൈനീസ് ജനവിഭാഗം. ചൈന ടൗണിലെ പ്രമുഖ ഭക്ഷണശാലകളിലൊന്നായ താൻഗ്ര പ്രത്യക്ഷത്തിൽതന്നെ തൃണമൂലിനുവേണ്ടി രംഗത്തിറങ്ങിക്കഴിഞ്ഞു. മേഖലയിൽ വികസനം വന്നത് മമത ബാനർജി അധികാരത്തിലെത്തിയ ശേഷമാണ് എന്നാണ് പ്രദേശവാസികളുടെ പക്ഷം. നല്ല റോഡുകളും ജലവിതരണവും പൊതുസൗകര്യങ്ങളും അവർ ചൂണ്ടിക്കാട്ടുന്നു. ക്രിമിനലുകളുടെ താവളമായിരുന്നു ഒരുകാലത്ത് ചൈന ടൗൺ എന്ന് പ്രദേശവാസിയായ ഫ്രാൻസിസ് ലീ പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങളൊന്നും ഇവിടെയില്ലായിരുന്നു.
പക്ഷേ, ഇന്ന് ഞങ്ങൾ ശാന്തമായി ജീവിക്കുന്നു. സംവിധാനങ്ങൾ ഏറെ മെച്ചപ്പെട്ടിരിക്കുന്നു -ലീ കൂട്ടിച്ചേർത്തു. ഇതൊക്കെക്കൊണ്ടുതന്നെ പ്രത്യക്ഷത്തിൽ തൃണമൂലിനുവേണ്ടി പ്രചാരണത്തിനിറങ്ങുന്നതിനും അവർക്ക് രണ്ടാമതൊന്ന് ആലോചിക്കാനില്ല. പ്രചാരണത്തിൽ മാൻഡരിൻ ഭാഷ കടന്നുവരുന്നതും അങ്ങനെയാണ്. പ്രാദേശിക തൃണമൂൽ കൗൺസിലർ ഫൈസ് അഹ്മദ് ഖാനാണ് മാലാ റോയിക്കുവേണ്ടി മാൻഡരിൻ ഭാഷയിൽ ചുവരെഴുത്തും പ്രചാരണവും നടത്തുന്നതിന് ചുക്കാൻപിടിക്കുന്നത്. ഇതാദ്യമായാണ് കൊൽക്കത്തയിലെ ചൈനീസ് സമൂഹം തെൻറ പാർട്ടിക്കുവേണ്ടി രംഗത്തിറങ്ങുന്നതെന്ന് ഫൈസ് അഹ്മദ് ഖാൻ പറഞ്ഞു. 5000 ചൈനീസ് കുടുംബങ്ങളാണ് ചൈന ടൗണിൽ ഉള്ളത്. ഇതിൽ 2000 കുടുംബങ്ങൾക്കും വോട്ടവകാശം ഉണ്ട്. മേയ് 19നാണ് കൊൽക്കത്ത സൗത്തിൽ തെരഞ്ഞെടുപ്പ് നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.