ചിന്ത ജെറോം സംഘടനക്ക് അപമാനമെന്ന് വിമർശം
text_fieldsകോഴിക്കോട്: ശബരിമലയിൽ പൊലീസ് ആർ.എസ്.എസ് നേതൃത്വത്തിന് മുന്നിൽ കീഴടങ്ങിയെന്ന് ഡി.വൈ.എഫ്.െഎ സംസ്ഥാന സമ്മേളനത്തിൽ വിമർശനം. സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് കോടതി വിധി വന്നശേഷം നവംബർ അഞ്ചിന് സന്നിധാനത്ത് നടന്ന സംഭവങ്ങൾ കേരളത്തിനാകെ നാണക്കേടുണ്ടാക്കിയെന്ന് പ്രതിനിധികൾ അഭിപ്രായപ്പെട്ടു.
സംസ്ഥാന സമ്മേളനത്തിെൻറ പ്രതിനിധി സമ്മേളനത്തിൽ രണ്ടാംദിവസം നടന്ന പൊതുചർച്ചയിൽ വിവിധ ജില്ലകളിൽനിന്നുള്ള പ്രതിനിധികൾ രൂക്ഷവിമർശനമുയർത്തി. വത്സൻ തില്ലേങ്കരിയുടെ നേതൃത്വത്തിൽ ആർ.എസ്.എസ് പ്രവർത്തകരാണ് ശബരിമലയിലെ കാര്യങ്ങൾ നിയന്ത്രിച്ചതെന്നാണ് സോഷ്യൽ മീഡിയയിൽ ചിത്രം സഹിതം പ്രചരിച്ചത്.
വനിത പൊലീസുകാരുടെ ജനന സർട്ടിഫിക്കറ്റുവരെ ആർ.എസ്.എസ് നേതൃത്വം പരിശോധിച്ചെന്നാണ് പൊതുപ്രസംഗത്തിൽ വത്സൻ തില്ലേങ്കരി തുറന്നടിച്ചത്. ഇതിനെതിരെയാണ് ശബരിമല സ്ഥിതിചെയ്യുന്ന പത്തനംതിട്ട ഉൾെപ്പടെയുള്ള ജില്ലകളിൽനിന്നുള്ള പ്രതിനിധികൾ വിമർശനമുന്നയിച്ചത്. യുവജന കമീഷൻ അധ്യക്ഷ കൂടിയായ ചിന്ത ജെറോമിെൻറ ചെയ്തികൾ സംഘടനക്ക് നാണക്കേടുണ്ടാക്കിയെന്ന് കണ്ണൂരിൽനിന്നുള്ള വനിത പ്രതിനിധി പറഞ്ഞു.
അഭിമന്യു കൊല്ലപ്പെട്ടപ്പോൾ ഫേസ്ബുക്കിൽ കുറിപ്പിട്ടത് സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനത്തിനിടയാക്കിയതും ചർച്ചയിൽ ചൂണ്ടിക്കാട്ടി. രണ്ടാംദിവസം ഒാരോ ജില്ലയിൽനിന്നും രണ്ടുവീതം പ്രതിനിധികളാണ് പൊതുചർച്ചയിൽ പെങ്കടുത്തത്. ആദ്യദിനം ഉയർന്നുവന്ന സംസ്ഥാന സെൻററിെൻറ പരാജയവും രണ്ടാംദിവസം പ്രതിനിധികൾ ഉന്നയിച്ചു. തുടർന്ന് സംഘടന റിപ്പോർട്ടിന്മേൽ നടന്ന ചർച്ചക്ക് അഖിലേന്ത്യ പ്രസിഡൻറ് പി.എ. മുഹമ്മദ് റിയാസും പ്രവർത്തന റിപ്പോർട്ടിന്മേലുള്ള ചർച്ചക്ക് സംസ്ഥാന സെക്രട്ടറി എം. സ്വരാജും മറുപടി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.