ഷഹീൻ ബാഗില്ലാത്ത ഡൽഹിക്കായി താമരക്ക് വോട്ട് ചെയ്യൂ -അമിത് ഷാ
text_fieldsന്യൂഡൽഹി: ഡൽഹിയിൽ ഷഹീൻ ബാഗ് ഉണ്ടാവരുതെന്നും അതിനായി തെരഞ്ഞെടുപ്പിൽ താമരക്ക് വോട്ട് ചെയ്യണമെന്നും കേന്ദ്ര ആഭ ്യന്തരമന്ത്രി അമിത് ഷാ. തെരഞ്ഞെടുപ്പ് ദിനമായ ഫെബ്രുവരി എട്ടിന് താമരക്ക് വോട്ട് ചെയ്താൽ ഫലം പ്രഖ്യാപിക്കുന്ന ഫെബ്രുവരി 11ന് വൈകീട്ടോടെ ഷഹീൻ ബാഗിലെ വനിത പ്രക്ഷോഭകർക്ക് ഒഴിഞ്ഞുപോകേണ്ടിവരും -ഷാ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത് തിനെതിരെ ഷഹീൻ ബാഗിൽ സ്ത്രീകളുടെ നേതൃത്വത്തിൽ നടക്കുന്ന സമരം ദേശീയ ശ്രദ്ധനേടിയ സാഹചര്യത്തിലാണ് ഷായുടെ പ്രസ്താവന.
അന്തരീക്ഷ മലിനീകരണമില്ലാത്ത, ശുദ്ധജലവും നല്ല വിദ്യാഭ്യാസവും ലഭിക്കുന്ന, ചേരികളും അനധികൃത കോളനികളുമില്ലാത്ത, ഗതാഗതക്കുരുക്കില്ലാത്ത ഒരു ഡൽഹിയാണ് നമുക്ക് വേണ്ടത്. അവിടെ ഒരിക്കലും ഒരു ഷഹീൻ ബാഗ് ഉണ്ടാവരുത് -ബി.ജെ.പി സമൂഹമാധ്യമ സെല്ലിലെ അംഗങ്ങൾക്കായി സംഘടിപ്പിച്ച പരിപാടിയിൽ ഷാ പറഞ്ഞു.
അമിത് ഷായുടെ പ്രസ്താവനക്ക് തക്കതായ മറുപടിയുമായി ഡൽഹി മുഖ്യമന്ത്രിയും എ.എ.പി കൺവീനറുമായ അരവിന്ദ് കെജരിവാൾ രംഗത്തെത്തി. വിദ്യാഭ്യാസത്തെ നിങ്ങളുടെ വൃത്തികെട്ട രാഷ്്ട്രീയത്തിന്‍റെ ഭാഗമാക്കരുതെന്ന് കെജരിവാൾ പറഞ്ഞു. സമയം കിട്ടുമ്പോൾ ഡൽഹിയിലെ സർക്കാർ സ്കൂളുകൾ സന്ദർശിക്കണം. വിദ്യാഭ്യാസത്തെ കുറിച്ച് നിങ്ങൾക്ക് എന്തറിയാം. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിങ്ങൾ മെച്ചപ്പെടുത്തിയ ഒരു സ്കൂളിന്‍റെയെങ്കിലും പേര് പറയാൻ വെല്ലുവിളിക്കുന്നു -കെജരിവാൾ പറഞ്ഞു.
ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും അമിത് ഷായുടെ പ്രസ്താവനയെ വിമർശിച്ചു. തലസ്ഥാനത്തെ ക്രമസമാധാന പാലനം ആഭ്യന്തര മന്ത്രിക്ക് കീഴിലാണെന്ന് ഓർക്കണമെന്നും സി.സി.ടി.വിയിൽ നോക്കുന്നതിന് പകരം ഷഹീൻ ബാഗിലെത്തി സമരക്കാരുടെ ആവശ്യങ്ങൾ കേൾക്കണമെന്നും സിസോദിയ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.