എൽ.ജെ.ഡി: ശ്രേയാംസ്കുമാറിന് സ്ഥാനചലനം; പാർട്ടിയിൽ കലാപം
text_fieldsകോഴിക്കോട്: ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന പ്രസിഡൻറ് സ്ഥാനത്തുനിന്ന് എം.വി. ശ്രേയാംസ്കുമാറിന് സ്ഥാനചലനം. പാർട്ടി ദേശീയ ജനറൽ സെക്രട്ടറി ഡോ. വർഗീസ് ജോർജിനെ സംസ്ഥാന പ്രസിഡൻറ് സ്ഥാനത്ത് അവരോധിച്ച് പകരം േശ്രയാംസ്കുമാറിന് ദേശീയ ജനറൽ സെക്രട്ടറിയാക്കിയാണ് എൽ.ജെ.ഡി ദേശീയ അധ്യക്ഷൻ ശരത് യാദവിെൻറ നടപടി.
േശ്രയാംസ് കുമാറുമായോ പാർട്ടി സംസ്ഥാന കമ്മിറ്റിയുമായോ ആലോചിക്കാതെയുള്ള നടപടിക്കെതിരെ സംഘടനയിൽ കലാപക്കൊടി ഉയർന്നിരിക്കയാണ്. അതേ സമയം വരാനിരിക്കുന്ന തദ്ദേശ സ്ഥാപന, നിയമസഭ തെരഞ്ഞെടുപ്പുകൾ മുൻനിർത്തിയാണ് നിയമനമെന്ന് ജനറൽ സെക്രട്ടറി പ്രഫ. സുശീല മൊറേൽ അറിയിച്ചു.
സംസ്ഥാന ജന. സെക്രട്ടറി ഷേഖ്് പി. ഹാരിസും മറ്റ് ഭാരവാഹികളും ഇതിനെതിരെ പരസ്യപ്രസ്താവനയുമായി രംഗത്തെത്തി. നിയമാനുസൃതമായി തെരഞ്ഞെടുത്ത സംസ്ഥാന പ്രസിഡൻറിനെ മാറ്റാൻ ദേശീയ നേതൃത്വത്തിന് അധികാരമില്ലെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
ശ്രേയാംസ്കുമാറിെൻറ നേതൃത്വത്തിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച് പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ടു പോവുന്ന ഇൗ സമയത്ത് ഇത്തരം നടപടി ഉചിതമല്ല. പാർട്ടി സംസ്ഥാന ഘടകം തുടർന്നും ശ്രേയാംസ്കുമാറിെൻറ നേതൃത്വത്തിൽ മുേന്നാട്ടുപോവും. ഏകപക്ഷീയമായ കേന്ദ്രനടപടി ഒറ്റക്കെട്ടായി തള്ളിയതായും ഷേഖ്് പി. ഹാരിസ് പ്രസ്താവനയിൽ വ്യക്തമാക്കി.
ഭാരവാഹികളിൽ ആരും ദേശീയ നേതൃത്വത്തിെൻറ നടപടിയെ അംഗീകരിക്കില്ലെന്നാണ് അറിയുന്നത്്. തെൻറ സ്ഥാനചലന വിവരം മാധ്യമങ്ങളിലൂടെയാണ് അറിയാൻ കഴിഞ്ഞതെന്നും ഇതുസംബന്ധിച്ച് വ്യാഴാഴ്ച പ്രതികരിക്കുമെന്നും ശ്രേയാംസ്കുമാർ ‘മാധ്യമ’ത്തോടു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.