സി.എം.പി കണ്ണൻ വിഭാഗം സി.പി.എമ്മിലേക്ക്
text_fieldsതൃശൂർ: പാർട്ടി കോൺഗ്രസ് തീരുമാനിച്ചിട്ടും നടപടികൾ ഇഴയുന്നതിൽ പ്രതിഷേധിച്ച് ആള ുകൾ കൊഴിയുന്നതിനിടെ ലയനകാര്യത്തിൽ സി.എം.പി കണ്ണൻ വിഭാഗത്തിൽ തീരുമാനമായി. ഫെബ്ര ുവരി ആദ്യവാരത്തിൽ കണ്ണൻ വിഭാഗം സി.പി.എമ്മിൽ ലയിക്കും. കൊല്ലത്താണ് ലയനസമ്മേളനം.
സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരെ പങ്കെടുപ്പിച്ച് വിപുലമായ സമ്മേളനം നടത്താനാണ് ആലോചന. ഉപാധികളൊന്നുമില്ലാതെയാണ് ലയനതീരുമാനമെന്നാണ് വിശദീകരണമെങ്കിലും എം.കെ. കണ്ണൻ അടക്കമുള്ളവർക്ക് ചില വാഗ്ദാനങ്ങൾ ലഭിച്ചെന്നാണ് അറിയുന്നത്.
1986ൽ ബദൽ രേഖയുടെ പേരിൽ പുറത്താക്കപ്പട്ട എം.വി. രാഘവെൻറ വിയോഗത്തോടെയാണ് കെ.ആർ. അരവിന്ദാക്ഷൻ-സി.പി. ജോൺ വിഭാഗങ്ങളായി സി.എം.പി പിളർന്നത്. അരവിന്ദാക്ഷൻ വിഭാഗം ഇടതുപക്ഷത്തിനൊപ്പവും ജോൺ യു.ഡി.എഫിനൊപ്പവും നിന്നു. 2017ൽ സി.പി.എമ്മിലേക്ക് മടങ്ങുന്ന പ്രവർത്തനങ്ങളിലേക്ക് കടക്കാനിരിക്കെയായിരുന്നു അരവിന്ദാക്ഷെൻറ വിയോഗം. പിന്നീട് 2018 മാർച്ചിൽ തൃശൂരിൽ നടന്ന ഒമ്പതാം പാർട്ടി കോൺഗ്രസ് ലയനം ഔദ്യോഗികമായി അംഗീകരിച്ചു. ഇതിന് ജനറൽ സെക്രട്ടറിയായ എം.കെ. കണ്ണനെയും സെക്രട്ടേറിയറ്റിനെയും ചുമതലപ്പെടുത്തി.
നടപടികൾ ഇഴയുന്നതിനിടെയാണ് കെ.എസ്.വൈ.എഫ് സംസ്ഥാന സെക്രട്ടറി എ.എം. രമേശിെൻറ നേതൃത്വത്തിൽ ന്യൂ ലേബർ പാർട്ടിയിലേക്കും കൊല്ലം ജില്ല സെക്രട്ടറി മണ്ണടി അനിലിെൻറ നേതൃത്വത്തിൽ ഒരു വിഭാഗം വീരേന്ദ്രകുമാർ പക്ഷത്തിനൊപ്പവും പോയത്. ഇതിന് പിന്നാലെയാണ്സി.എം.പി ഔദ്യോഗികമായി ലയന തീരുമാനമെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.