സി.എൻ. മോഹനൻ സി.പി.എം എറണാകുളം ജില്ല സെക്രട്ടറി
text_fieldsകൊച്ചി: സി.എൻ. മോഹനനെ സി.പി.എം എറണാകുളം ജില്ല സെക്രട്ടറിയായി തെരഞ്ഞെടുത്തു. നിലവിൽ ജി.സി.ഡി.എ ചെയർമാനും പാർട്ടി സംസ്ഥാന കമ്മിറ്റി അംഗവുമാണ്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പെങ്കടുത്ത പാർട്ടി ജില്ല കമ്മിറ്റി േയാഗത്തിൽ തീരുമാനം െഎകകണ്േഠ്യനയായിരുന്നു. സ്ഥാനമൊഴിഞ്ഞ സെക്രട്ടറി പി. രാജീവാണ് മോഹനെൻറ പേര് നിർദേശിച്ചത്. എതിരഭിപ്രായങ്ങളൊന്നും ഉണ്ടായില്ല. അര മണിക്കൂർകൊണ്ട് നടപടികൾ പൂർത്തിയാക്കി ജില്ല കമ്മിറ്റി ഒാഫിസിലെ േയാഗം പിരിഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനും യോഗത്തിനെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും നിയമസഭയിലെ തിരക്കുമൂലം എത്തിയില്ല. ജില്ല കമ്മിറ്റി യോഗത്തിനുമുമ്പ് സംസ്ഥാന കമ്മിറ്റി അംഗങ്ങൾ പെങ്കടുത്ത് ജില്ല സെക്രേട്ടറിയറ്റ് യോഗം ചേർന്ന് ധാരണയുണ്ടാക്കിയാണ് നേതാക്കൾ ജില്ല കമ്മിറ്റി യോഗത്തിൽ പെങ്കടുത്തത്. മുഖ്യമന്ത്രി പിണറായി വിജയെൻറ ജില്ലയിലെ വിശ്വസ്തനാണ് സി.എൻ. മോഹനൻ. ആദ്യമായാണ് കടുത്ത പിണറായി ഗ്രൂപ്പുകാരൻ ജില്ലയിൽ സെക്രട്ടറിയാകുന്നത്.
ഒരു ഗ്രൂപ്പിനും പൂർണമായി വഴങ്ങാതെ നിന്ന പി. രാജീവിനെ സംസ്ഥാന സെക്രേട്ടറിയറ്റിൽ എടുത്ത് പകരം ഗോപി കോട്ടമുറിക്കലിനെ സെക്രട്ടറിയാക്കാനാണ് ആദ്യം സംസ്ഥാന നേതൃത്വം ആലോചിച്ചത്. പഴയ ആരോപണങ്ങൾ കുത്തിപ്പൊക്കി കോട്ടമുറിക്കലിനെ തടയാൻ സംഘടിതശ്രമം ഉണ്ടായതോടെ നേതൃത്വം നിലപാട് മാറ്റുകയായിരുന്നു. മോഹനൻ മൂന്ന് മാസത്തേക്കു കൂടി ജി.സി.ഡി.എ ചെയർമാൻ സ്ഥാനത്ത് തുടരാനും ധാരണയായിട്ടുണ്ട്. മോഹനൻ ഒഴിഞ്ഞാൽ ആരെന്ന കാര്യത്തിൽ തർക്കത്തിന് സാധ്യതയുള്ളതിനാലാണ് തൽക്കാലം ഒഴിയേണ്ടെന്ന തീരുമാനം. പുതിയ സെക്രട്ടറിക്കൊപ്പം ജില്ല സെക്രേട്ടറിയറ്റിലും മാറ്റങ്ങൾ ഉണ്ടാകേണ്ടതാണെങ്കിലും തർക്കസാധ്യത കണക്കിലെടുത്ത് സെക്രേട്ടറിയറ്റ് പുനഃസംഘടന ഒഴിവാക്കി.
കോലഞ്ചേരി പൂതൃക്ക സ്വദേശിയാണ് മോഹനൻ. ഡി.വൈ.എഫ്.െഎ സംസ്ഥാന പ്രസിഡൻറും ദേശാഭിമാനി യൂനിറ്റ് മാനേജറുമായിരുന്നിട്ടുണ്ട്. ഡി.വൈ.എഫ്.െഎ കേന്ദ്ര കമ്മിറ്റി അംഗമായിരിേക്ക ഡൽഹിയിൽ ഒാഫിസ് സെക്രട്ടറിയായും പ്രവർത്തിച്ചു. ഭാര്യ വനജ സഹകരണ ബാങ്ക് ജീവനക്കാരിയാണ്. മക്കൾ: വന്ദന, ശാന്തിനി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.