Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightഒത്തുതീർപ്പ്​...

ഒത്തുതീർപ്പ്​ രാഷ്​ട്രീയത്തി​െൻറ നേർരേഖ

text_fields
bookmark_border
ഒത്തുതീർപ്പ്​ രാഷ്​ട്രീയത്തി​െൻറ നേർരേഖ
cancel

തി​രു​വ​ന​ന്ത​പു​രം: രാ​ഷ്​​ട്രീ​യ ധാ​ർ​മി​ക​ത മാ​റ്റി​വെ​ച്ച്​ ഒ​ത്തു​തീ​ർ​പ്പ്​ രാ​ഷ്​​ട്രീ​യ​ത്തി​​​​െൻറ ഭാ​ഗ​മാ​യി രാ​ഷ്​​ട്രീ​യ നേ​തൃ​ത്വ​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​​​​െൻറ നേ​ർ​രേ​ഖ​യാ​യി ബാ​ർ കോ​ഴ​ക്കേ​സ്. മു​ന്ന​ണി രാ​ഷ്​​ട്രീ​യ​ത്തി​ൽ പ​ര​സ്​​പ​രം പ​യ​റ്റു​ന്ന എ​ൽ.​ഡി.​എ​ഫും യു.​ഡി.​എ​ഫും കേ​ര​ള​ത്തി​ൽ രാ​ഷ്​​ട്രീ​യ വാ​തി​ൽ തു​റ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ബി.​ജെ.​പി​യും ഒ​ത്തു​തീ​ർ​പ്പ്​ രാ​ഷ്​​ട്രീ​യം എ​ങ്ങ​നെ വി​ജ​യ​ക​ര​മാ​യി മു​ന്നോ​ട്ട്​ കൊ​ണ്ടു​പോ​കു​ന്നു എ​ന്ന​തി​​​​െൻറ തെ​ളി​വ്​ കൂ​ടി​യാ​ണ്​ ഇൗ ​അ​ഴി​മ​തി​ക്കേ​സ്.

യു.​ഡി.​എ​ഫി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി അ​ധി​കാ​ര​ത്തി​ലേ​റാ​ൻ എ​ൽ.​ഡി.​എ​ഫി​​​​െൻറ പ്ര​ധാ​ന രാ​ഷ്​​ട്രീ​യ ആ​യു​ധ​മാ​യി​രു​ന്നു ബാ​ർ കോ​ഴ. എ​ന്നി​ട്ടും ആ​രോ​പ​ണ​വി​ധേ​യ​​നാ​യ കെ.​എം. മാ​ണി​യെ വെ​ള്ള​​പൂ​ശി റി​പ്പോ​ർ​ട്ട്​ ന​ൽ​കി കോ​ട​തി​വി​മ​ർ​ശ​നം ഏ​റ്റു​വാ​ങ്ങു​ക എ​ന്ന വ​ഴി​യാ​ണ്​ ഇ​ട​തു​സ​ർ​ക്കാ​ർ തെ​ര​ഞ്ഞെ​ടു​ത്ത​ത്​. കോ​ഴ ആ​രോ​പ​ണ​ത്തി​ൽ മാ​ണി​ക്കൊ​പ്പ​മാ​യി​രു​ന്നു​ യു.​ഡി.​എ​ഫും. മു​ന്ന​ണി വി​ട്ട​പ്പോ​ഴും അ​ദ്ദേ​ഹ​ത്തെ ത​ള്ളി​പ്പ​റ​ഞ്ഞി​ല്ല.

കോ​ട​തി വി​ധി എ​തി​രാ​യേ​ക്കാ​മെ​ന്ന തി​രി​ച്ച​റി​വി​ലും രാ​ഷ്​​ട്രീ​യ​മാ​യി ദു​ർ​ബ​ല​മാ​യ യു.​ഡി.​എ​ഫി​ന്​ മാ​ണി കൈ​മോ​ശം വ​രാ​നാ​കാ​ത്ത മു​ത​ലാ​യി​രു​ന്നു. ഇ​രു​മു​ന്ന​ണി​യും ഒ​ത്തു​തീ​ർ​പ്പ്​ രാ​ഷ്​​ട്രീ​യ​മാ​ണ്​ പ​യ​റ്റു​ന്ന​തെ​ന്ന്​ ആ​ക്ഷേ​പി​ക്കു​ന്ന ബി.​ജെ.​പി​ക്ക്​ അ​ത്​ തെ​ളി​യി​ക്കാ​ൻ പ​റ്റി​യ വി​ഷ​യ​മാ​യി​രു​ന്നു ബാ​ർ കോ​ഴ​ക്കേ​സ്. പ​ക്ഷേ, മാ​ണി​യോ​ട്​ തൊ​ട്ടു​കൂ​ടാ​യ്​​മ ഇ​ല്ലെ​ന്ന്​ തെ​ളി​യി​ക്കാ​നും ബി.​ജെ.​പി നേ​തൃ​ത്വം ശ്ര​മി​ച്ചു.

സി.​പി.​എ​മ്മും ബി.​ജെ.​പി​യും മാ​ണി​ക്ക്​ അ​നു​കൂ​ല​മാ​യ നി​ല​പാ​ട്​ എ​ടു​ത്ത​പ്പോ​ൾ അ​താ​ത്​ പാ​ർ​ട്ടി​ക​ളി​ൽ വ്യ​ത്യ​സ്​​ത നി​ല​പാ​ട്​ സ്വീ​ക​രി​ച്ച​വ​രാ​ണ്​ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​നും വി. ​മു​ര​ളീ​ധ​ര​നും. ഇ​ട​തു​മു​ന്ന​ണി​യി​ൽ സി.​പി.​െ​എ, പ്ര​ത്യേ​കി​ച്ച്​ സം​സ്ഥാ​ന ​െസ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ ഉ​റ​ച്ച നി​ല​പാ​ട്​​ സ്വീ​ക​രി​ച്ചു. എ​ൽ.​ഡി.​എ​ഫ്​ ക​ൺ​വീ​ന​ർ എ. ​വി​ജ​യ​രാ​ഘ​വ​നും കേ​സി​ൽ ക​ക്ഷി​ചേ​ർ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:km manibar scammalayalam newspolitical news
News Summary - Compromise Politics - Political News
Next Story