േകാൺഗ്രസിനെ വെല്ലുവിളിച്ച് കേരള കോൺഗ്രസ്; ജില്ല നേതൃത്വങ്ങൾ വീണ്ടും പരസ്യേപ്പാരിൽ
text_fieldsകോട്ടയം: കോട്ടയത്തെ കോൺഗ്രസ്, കേരള കോൺഗ്രസ് എം േനതൃത്വങ്ങൾ വീണ്ടും പരസ്യപ്പോരിലേക്ക്. ഒരിടവേളക്കുശേഷമാണ് ജില്ല നേതൃത്വങ്ങൾ പരസ്പരം വിമർശനങ്ങളും ആരോപണങ്ങളുമായി രംഗത്തെത്തുന്നത്. ശനിയാഴ്ച നടന്ന കോട്ടയം ജില്ല കോൺഗ്രസ് ക്യാമ്പിൽ കേരള കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് പ്രമേയം അവതരിപ്പിച്ചിരുന്നു. ഏതെങ്കിലും ഘടകകക്ഷിയെ കൂെട നിർത്താനായി ഒരു ജില്ലതന്നെ തീറെഴുതി കൊടുക്കുന്ന സമീപനം അവസാനിപ്പിക്കണമെന്നും കോട്ടയം പാർലമെൻറ് സീറ്റിൽ കോൺഗ്രസ് മത്സരിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെ ഞായറാഴ്ച കോൺഗ്രസിനെ കടന്നാക്രമിച്ച് കേരള കോൺഗ്രസ് എം ജില്ല നേതൃത്വം രംഗത്തെത്തി.
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കാൻ കോൺഗ്രസിന് ധൈര്യമുണ്ടോയെന്ന് വെല്ലുവിളിച്ച കേരള േകാൺഗ്രസ് അവിടത്തെ കോൺഗ്രസിെൻറ സ്ഥാനാർഥി ജീവനുംകൊണ്ട് ഓടിയെന്നും പരിഹസിച്ചു. ഇനി എത്ര ഡമ്മികളെയിറക്കി കളിച്ചാലും ബാർ കേസിെൻറ ആസൂത്രകരെയും തിരക്കഥാകൃത്തുക്കളെയും ഓരോ കേരള കോൺഗ്രസുകാരനും തിരിച്ചറിയുന്നുണ്ടെന്നും ജില്ല കമ്മിറ്റി യോഗം വ്യക്തമാക്കി.
വിശ്വസ്തതപാലിച്ച് കൂടെനിന്നവെൻറ കുതികാൽ വെട്ടുന്ന കോൺഗ്രസ് സംസ്കാരം എന്ന് അവസാനിപ്പിക്കുന്നോ അന്നേ കോൺഗ്രസ് ഗതിപിടിക്കൂ. 44 സീറ്റിലേക്ക് കൂപ്പുകുത്തിയതിെൻറ ശരിയായ കാരണം സ്വന്തം അണികളെ പഠിപ്പിക്കാനുള്ള പ്രമേയങ്ങളാണ് ഉണ്ടാകേണ്ടത്. കോൺഗ്രസിെൻറ ൈകയിലിരിപ്പിെൻറ ഫലമായാണ് ഭൂരിപക്ഷം സംസ്ഥാനത്തും നാലാം സ്ഥാനംപോലും നഷ്ടമായത്.
കേരളത്തിൽേപാലും കൊല്ലം, ഇടുക്കി, കോഴിക്കോട് തുടങ്ങിയ ജില്ലകളിൽ ഭൂരിപക്ഷം സീറ്റിൽ മത്സരിച്ചിട്ടുപോലും പേരിനൊരു എം.എൽ.എയെ കിട്ടിയില്ല. കർഷകരുടെയും പാർട്ടി അണികളുടെയും ശാപംകൊണ്ടാണ് കോൺഗ്രസ് നിലംപതിച്ചത്. പശ്ചിമബംഗാളിൽ സി.പി.എമ്മിെൻറ അടിമയായി മത്സരിച്ചത് കോൺഗ്രസ് അണികൾ മറന്നിട്ടില്ല. ചിദംബരത്തിെൻറ നടപടികളും കസ്തൂരിരംഗൻ റിപ്പോർട്ടും കർഷക കേരളം മറക്കില്ല. ഏഴ് കേന്ദ്രമന്ത്രിമാർ കേരളത്തിൽനിന്ന് ഉണ്ടായിട്ടും കേരളം എന്തുനേടിയെന്ന കോൺഗ്രസ് അണികളുടെ ചോദ്യത്തിന് മറുപടിപറയാൻ നേതൃത്വം തയാറാകണമെന്നും ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.
കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡൻറ് തെരഞ്ഞെടുപ്പിനെ ചൊല്ലി ഇരുപാർട്ടി നേതൃത്വങ്ങളും തുടർന്നുവന്ന പരസ്യപ്പോരിന് അടുത്തിടെ ശമനമായിരുന്നു. ഇതിന് അറുതിവരുത്തിയാണ് വീണ്ടും തർക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.