കർണാടക മന്ത്രിയുടെ റിസോർട്ടിലെ റെയ്ഡ്: പാർലമെൻറിൽ ഒച്ചപ്പാട്
text_fieldsന്യൂഡൽഹി: ഗുജറാത്തിലെ 44 കോൺഗ്രസ് എം.എൽ.എമാർ തങ്ങുന്ന ബംഗളൂരുവിലെ റിസോർട്ടിലും അവർക്ക് സംരക്ഷണം നൽകുന്ന കർണാടക മന്ത്രി ഡി.കെ. ശിവകുമാറിെൻറയും ബന്ധുക്കളുടെയും വീട്ടിലും ആദായനികുതി വിഭാഗം നടത്തിയ റെയ്ഡിനെെച്ചാല്ലി പാർലമെൻറിൽ വൻ ഒച്ചപ്പാട്. രാജ്യസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ബി.ജെ.പി സർക്കാർ പ്രതിപക്ഷത്തെ വിരട്ടാൻ ശ്രമിക്കുന്നുവെന്ന് ആേരാപിച്ച് കോൺഗ്രസ് ഉയർത്തിയ ബഹളത്തിൽ ലോക്സഭയിലും രാജ്യസഭയിലും നടപടി മുടങ്ങി. ഗുജറാത്ത് സംഭവം മുൻനിർത്തി കോൺഗ്രസ് നേതൃസംഘം തെരഞ്ഞെടുപ്പു കമീഷനെയും സമീപിച്ചു. ഇതേതുടർന്ന് കമീഷൻ കേന്ദ്ര സർക്കാറിനോട് വിശദീകരണം തേടി. അതേസമയം, ശിവകുമാറിെൻറ ഡൽഹി സഫ്ദർജങ് എൻക്ലേവിലെ വീട്ടിലും റെയ്ഡ് നടന്നു.
ഗുജറാത്തിലെ കോൺഗ്രസ് എം.എൽ.എമാരുടെ കർണാടകത്തിലെ താമസത്തിെൻറയും സുരക്ഷയുടെയും ചുമതല ശിവകുമാറിനും സഹോദരനുമായിരിക്കെയാണ് അദ്ദേഹത്തിനെതിരെ റെയ്ഡ് നടന്നതെന്ന് കോൺഗ്രസ് നേതാക്കൾ ഇരുസഭകളിലും ചൂണ്ടിക്കാട്ടി. രാജ്യസഭ തെരഞ്ഞെടുപ്പ് നീതിപൂർവകമായി നടക്കണം. എം.എൽ.എമാർക്ക് 15 കോടി വാഗ്ദാനം ചെയ്യുന്ന ഭരണകക്ഷി നേതാക്കളുടെ വീട്ടിലാണ് റെയ്ഡ് നടത്തേണ്ടതെന്നും അവർ പറഞ്ഞു. റിസോർട്ടിൽ താമസിക്കുന്ന ഒരു എം.എൽ.എക്കെതിരെയും റെയ്ഡ് നടത്തിയിട്ടില്ലെന്നാണ് ധനമന്ത്രി അരുൺ ജെയ്റ്റ്ലി ന്യായീകരിച്ചത്. കർണാടകത്തിലെ മന്ത്രിയുടെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. അദ്ദേഹം റിസോർട്ടിലാണ് ഉണ്ടായിരുന്നത്. പരിശോധിക്കാൻ പാടില്ലാത്ത സ്ഥലമല്ല റിസോർട്ട്. അദ്ദേഹത്തെ അവിടെനിന്ന് സ്വവസതിയിൽ കൊണ്ടുപോയാണ് ചോദ്യം ചെയ്തത്. മറ്റ് 39 സ്ഥലങ്ങളിലും പരിശോധന നടന്നു. കർണാടക മന്ത്രിക്ക് എതിരായ റെയ്ഡും ഗുജറാത്തിലെ രാജ്യസഭ തെരഞ്ഞെടുപ്പുമായി ബന്ധിപ്പിക്കേണ്ടതില്ലെന്ന് മന്ത്രി വിശദീകരിച്ചു.
എന്നാൽ, കോൺഗ്രസ് എം.പിമാർ അത് അംഗീകരിച്ചില്ല. റിസോർട്ടിലുള്ള 42 എം.എൽ.എമാരെയും ഭീഷണിെപ്പടുത്താനും ഭയപ്പെടുത്താനുമാണ് ഉദ്യോഗസ്ഥരെ വിട്ടതെന്ന് അവർ ആവർത്തിച്ചു. എം.എൽ.എമാരെ ആദ്യം ഗുജറാത്തിൽവെച്ച് ഭീഷണിപ്പെടുത്തി. അതുകൊണ്ടാണ് സുരക്ഷിത സ്ഥലത്തേക്ക് അവരെ കൊണ്ടുവന്നത്. എന്നാൽ, അവിടെ ആദായനികുതി ഉദ്യോഗസ്ഥരെ വിട്ട് എം.എൽ.എമാരുടെ മാത്രമല്ല, അവിടെ ഉണ്ടായിരുന്ന കോൺഗ്രസ് നേതാവിെൻറ മുറിയും പരിശോധിച്ചു. ആരെങ്കിലും തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ നിയമപ്രകാരം നടപടി എടുക്കാം. രാജ്യസഭ തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥിയെ തോൽപിക്കാൻ നടത്തുന്ന ശ്രമം വിജയിക്കില്ല.
എന്നാൽ, നേതാവിനെതിരെ റെയ്ഡ് നടത്തിയത് അഴിമതി ആരോപണങ്ങളെ തുടർന്നാണെന്ന് പാർലമെൻററികാര്യ മന്ത്രി അനന്ത് കുമാർ തിരിച്ചടിച്ചു. രാജ്യസഭ സീറ്റിൽ ജയിക്കാൻ ബി.ജെ.പി വേട്ടയാടൽ രാഷ്ട്രീയം പ്രയോഗിക്കുകയാണെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ രാഷ്ട്രീയ സെക്രട്ടറിയും ഗുജറാത്തിലെ രാജ്യസഭാ സ്ഥാനാർഥിയുമായ അഹമ്മദ് പേട്ടൽ ആരോപിച്ചു.
റെയ്ഡിനെ ന്യായീകരിച്ച് െഎ.ടി വകുപ്പ് പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. മറ്റൊരു സംസ്ഥാനത്തുനിന്നുള്ള എം.എൽ.എമാർ താമസിച്ചിരുന്ന റിസോർട്ടിലാണ് റെയ്ഡിന് വിധേയനായ മന്ത്രി താമസിച്ചിരുന്നതെന്ന് വകുപ്പ് അറിയിച്ചു. മന്ത്രിയുടെ മുറി മാത്രമാണ് പരിശോധിച്ചത്. റെയ്ഡ് നടത്തിയ സംഘത്തിന് എം.എൽ.എമാരുമായി ഒരു ബന്ധവുമില്ല. കർണാടക മന്ത്രിയുടെ ഡൽഹിയിലെ വസതി പരിശോധിച്ചപ്പോൾ അഞ്ചു കോടി രൂപയുടെ കറൻസി കിട്ടിയെന്നാണ് ആദായനികുതി ഉദ്യോഗസ്ഥർ പറയുന്നത്. രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിലെ ആറ് എം.എൽ.എമാർ രാജിവെച്ചതിനെ തുടർന്നാണ് 42 എം.എൽ.എമാരെ കർണാടകത്തിലെ റിസോർട്ടിലേക്ക് മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.