‘പൊന്മാന്’സുഖവാസം; പോര്കോഴികളായി കോൺഗ്രസ്, ബി.ജെ.പി
text_fieldsന്യൂഡൽഹി: വിജയ് മല്യക്ക് വെട്ടിപ്പു നടത്താൻ ഒത്താശ ചെയ്തത് ആര്? കോൺഗ്രസും ബി.ജെ.പിയും പോർക്കോഴികളെപ്പോലെ കൊത്തിക്കീറുേമ്പാൾ, വിവാദത്തിന് തിരികൊളുത്തിയ ’പൊൻമാൻ’ മല്യക്ക് ലണ്ടനിൽ പരമസുഖം.
വായ്പത്തുക തിരിച്ചടക്കുന്ന കാര്യത്തിൽ സാവകാശത്തിനുള്ള ക്രമീകരണം വേണമെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലിയോട് ആവശ്യപ്പെട്ടിരുന്നു. താൻ ലണ്ടനിലേക്ക് പോരുന്ന കാര്യവും പറഞ്ഞിരുന്നുവെന്ന വിജയ് മല്യയുടെ പരാമർശമാണ് പുതിയ ഒച്ചപ്പാടുകൾ ഉയർത്തിവിട്ടത്.
തന്നെ മല്യ കണ്ടിരുന്നുവെന്നും ലണ്ടനിൽ പോകുന്ന കാര്യം പറഞ്ഞിരുന്നുവെന്നും ജെയ്റ്റ്ലി സമ്മതിച്ചിട്ടുണ്ട്. പാർലമെൻറിെൻറ ഇടനാഴിയിലൂടെ പോകുേമ്പാൾ പിന്തുടർന്നു വന്നാണ് ഇതെല്ലാം പറഞ്ഞത്. ഒൗപചാരിക കൂടിക്കാഴ്ച നടന്നിട്ടില്ല. മല്യയെ സഹായിക്കുന്നതൊന്നും താൻ ചെയ്തില്ലെന്നും അദ്ദേഹം വാദിക്കുന്നു. സാന്ദർഭികമായി പറഞ്ഞ കാര്യം പത്രക്കാർ വളച്ചൊടിച്ചുവെന്ന് തൊട്ടുപിന്നാലെ മല്യ തിരുത്തുകയും ചെയ്തു.
എന്നാൽ, മല്യ-ജെയ്റ്റ്ലി കൂടിക്കാഴ്ചയുടെ ദൃക്സാക്ഷിയെ ഹാജരാക്കി രാഹുൽ ഗാന്ധി രംഗത്തുവന്നതോടെ മല്യയുടെ വെളിപ്പെടുത്തലിന് കൂടുതൽ ഗൗരവം കൈവന്നു. ബി.ജെ.പിയാകെട്ട, മല്യയെ വഴിവിട്ടു സഹായിച്ചത് കോൺഗ്രസ് നേതൃത്വമാണെന്ന ആരോപണത്തിലേക്ക് തിരിഞ്ഞു.
കിങ്ഫിഷർ എയർലൈൻസിനുവേണ്ടി എസ്.ബി.െഎയിൽനിന്നും മറ്റും വൻതുകയുടെ വായ്പ തരപ്പെടുത്താനും കാലാവധി എത്തിയപ്പോൾ പുതുക്കാനും ചട്ടങ്ങളിൽ വഴിവിട്ട ഇളവിനായി മൻമോഹൻ സിങ് സർക്കാർ റിസർവ് ബാങ്ക് വഴി ശ്രമിച്ചുവെന്ന് ബി.ജെ.പി വക്താവ് സാംപിത് പാത്ര വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ഇതൊന്നും ബാധിക്കാതെ വിജയ് മല്യ ലണ്ടനിൽ സുഖജീവിതത്തിൽതന്നെ. മല്യയെ ഇന്ത്യയിലേക്ക് കൈമാറിക്കിട്ടാനുള്ള നിയമപരമായ നടപടികളാകെട്ട, എവിടെയും എത്തിയിട്ടില്ല. ഇന്ത്യയിൽ കാലുകുത്തിയാൽ പിടിക്കപ്പെടുമെന്നല്ലാതെ മല്യയുടെ സുഖജീവിതത്തിന് അലോസരമൊന്നുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.