കോണ്‍ഗ്രസിെൻറ തോട്ടങ്ങളില്‍ കൊളുന്ത് നുള്ളാൻ ബി.ജെ.പി
text_fieldsഅപ്പര്‍ അസമിലെ ദിബ്രുഗഢിലെ ‘എഥല്വേള്ഡ്’ തേയിലത്തോട്ടത്തില്‍ ഇല നുള്ളിക്കഴിഞ്ഞ ് വിറകുകെട്ടുകളുമായി ലയങ്ങളിലേക്ക് മടങ്ങുകയാണ് തൊഴിലാളികള്‍. മധ്യ ഇന്ത്യയില്‍ നിന്ന് ബ്രിട്ടീഷ് കാലത്ത് കുടിയേറിയ കുടുംബങ്ങളില്‍ നിന്നുള്ള തോട്ടം തൊഴിലാളികളാ യ കാജര്‍ കര്മകാറിനും സുനിത പര്ജയുവിനും ആർക്കാണ് വോെട്ടന്ന് വെളിപ്പെടുത്താൻ മ ടിയുണ്ടായില്ല. ഒമ്പതാം ക്ലാസില്‍ പഠനം നിര്‍ത്തി ദാരിദ്ര്യം മാറ്റാന്‍ താല്‍ക്കാലിക ജോ ലിക്കാരിയായി ഇല നുള്ളാനിറങ്ങിയ സുനിതക്കിത് കന്നി വോട്ടാണ്.
എന്നാല്‍, കാജല്‍ പലവ ട്ടം വോട്ടുചെയ്തിട്ടുണ്ട്. അവസാനം ചെയ്ത വോട്ടും കൈപ്പത്തിക്കായിരുന്നു. മോദി ഡല്‍ഹി യില്‍ അധികാരത്തില്‍ വന്ന തെരഞ്ഞെടുപ്പിലാണ് തോട്ടം തൊഴിലാളികളില്‍ പലരും കൈപ്പത് തി വിട്ട് പൂവിന് വോട്ടു ചെയ്യാന്‍ തുടങ്ങിയതെന്ന് കാജല്‍ പറഞ്ഞു. ഇക്കുറി തേയിലത്തോട് ടത്തിലെ മറ്റെല്ലാ തൊഴിലാളികളെയും പോലെ ‘സര്‍ദാര്‍’ എന്ന് വിളിക്കുന്ന തങ്ങളുടെ സൂപ്പര്‍വൈസര്‍ പറയുന്നതുപോലെ അവര്‍ താമരക്ക് നേരെ ബട്ടണ്‍ അമര്‍ത്തും.
അസമിലെ തന്നെ കൊക്രാജറില്നിന്ന് തേയിലത്തോട്ടത്തിലേക്ക് 1984ല്‍ തൊഴില്‍ തേടി വന്ന പ്രശാന്ത് ബോറോയാണ് ‘സര്‍ദാര്‍’. കോണ്‍ഗ്രസിെൻറ പതാക മാത്രം തെരഞ്ഞെടുപ്പ് കാലത്ത് കണ്ടിരുന്ന ഈ തേയിലത്തോട്ടത്തിലെ തൊഴിലാളികള്‍ ഒന്നടങ്കം ബി.ജെ.പിയായതെങ്ങനെയെന്ന് ബോറോ പറഞ്ഞു. സ്ഥലം എം.എല്‍.എ പ്രഫുന്ത ഫുകനും ബി.ജെ.പി പ്രഭാരി സുനില്‍ ബോറയും നടത്തിയ നിരന്തര സമ്പര്‍ക്കത്തെ തുടര്‍ന്നാണ് ഒമ്പതുമാസം മുമ്പുവരെ കോണ്‍ഗ്രസുകാരനായിരുന്ന താന്‍ ബി.ജെ.പിയിെലത്തിയതെന്ന് അദ്ദേഹം വെളിപ്പെടുത്തി.
കോണ്‍ഗ്രസില്‍ നേതാക്കള്‍ ഒരു പാടുണ്ടെങ്കിലും തങ്ങള്‍ക്കടുത്തേക്ക് വരാനോ കാര്യങ്ങള്‍ അന്വേഷിക്കാനോ ഒരാളുമുണ്ടായില്ല. പാര്‍ട്ടി മാറി ബി.ജെ.പി വാര്‍ഡ് മെംബര്മാരായിട്ടും എന്തുകൊണ്ടാണ് പോയതെന്ന് ഒരാളും ആരാഞ്ഞില്ല. പാര്‍ട്ടിയില്‍ ചേര്‍ന്നയുടന്‍തന്നെ ബി.ജെ.പി പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കി. നേരേത്ത കോണ്‍ഗ്രസ് ഭരിച്ച പഞ്ചായത്തില്‍ ആകെ 10 അംഗങ്ങളില്‍ എട്ടും ബി.ജെ.പിക്കാര്‍. രണ്ട് അംഗങ്ങള്‍ മാത്രമായി ഇപ്പോള്‍ കോണ്‍ഗ്രസിന്.
കൂലികൂട്ടി വോട്ട് മറിച്ചു
350 രൂപ മിനിമം ദിവസക്കൂലി നിശ്ചയിക്കുമെന്ന് 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിലും 2016ലെ നിയമസഭ തെരഞ്ഞെടുപ്പിലും മോദി നല്കിയ വാഗ്ദാനം പാലിക്കാതിരുന്നിട്ടും തോട്ടം തൊഴിലാളികള്‍ എങ്ങനെ ബി.ജെ.പിക്ക് വോട്ടുചെയ്യുമെന്ന് ചോദിച്ചപ്പോള്‍ ബോറ നല്കിയ മറുപടി രസകരമാണ്. 167 രൂപയാണ് തോട്ടം തൊളിലാളികള്‍ക്ക് ഒരു ദിവസം ഇപ്പോള്‍ കിട്ടുന്ന കൂലി. 128 രൂപയായിരുന്നു മുമ്പ്. വര്‍ഷം മൂന്നര രൂപ വര്‍ധനയുണ്ടായിരുന്ന സ്ഥാനത്ത് ഒരു തവണ 30 രൂപ കൂട്ടി. ഈ ഏപ്രിലില്‍ 175 രൂപ തരാമെന്നാണ് പറഞ്ഞിട്ടുള്ളത്.
350 രൂപയെന്ന മോദി വാഗ്ദാനം പാലിച്ചില്ലെങ്കിലും നാല് വര്‍ഷംകൊണ്ട് 40 രൂപ കൂലി വര്ധിപ്പിച്ചതുപോലും വലിയ കാര്യമായി തോട്ടം തൊഴിലാളികള്‍ കാണുന്നു. അതാണ് താമരക്ക് വോട്ട് മറിയാൻ കാരണമെന്നും ബോറ പറഞ്ഞു. തേയിലത്തോട്ടത്തിലെ ആംബുലന്‍സ് ഡ്രൈവറായ അജിത് മുണ്ടയെ തന്നോടൊപ്പം ബി.ജെ.പിയിലേക്ക് വന്നയാളെന്ന് പറഞ്ഞ് ബോറ പരിചയപ്പെടുത്തി.
കോണ്‍ഗ്രസിെൻറ കാലത്ത് കിട്ടിയ സ്കൂളുകളും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും റോഡുകളും വൈദ്യുതിയുമല്ലാതെ അടിസ്ഥാന സൗകര്യവികസനമുണ്ടായോ എന്ന ചോദ്യത്തിന് ഇല്ലെന്ന് അജിത് മുണ്ടയാണ് മറുപടി പറഞ്ഞത്. എന്നാല്‍, അതൊന്നും ചോദ്യം ചെയ്യാൻ കോണ്‍ഗ്രസ് നേതാക്കാള്‍ ഇൗ വഴി വരില്ലെന്നതാണ് ബി.ജെ.പിയുടെ ആശ്വാസമെന്നും മുണ്ട പറഞ്ഞു.
കോണ്‍ഗ്രസിെൻറ നിയന്ത്രണത്തിലായിരുന്ന തേയിലത്തോട്ടങ്ങളുമായി ബന്ധപ്പെട്ട് ജീവിക്കുന്നവര്‍ അസം ജനസംഖ്യയുടെ 17 ശതമാനം വരും കണക്കിൽ 32 ലക്ഷം പേര്. ഇവർ ബി.ജെ.പിയുടെ വോട്ടുബാങ്കായതിെൻറ നേർച്ചിത്രമാണ് ഈ തേയിലത്തോട്ടം നല്‍കുന്നത്. ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന അപ്പര്‍ അസമിലെ ഒന്നൊഴികെ നാല് മണ്ഡലത്തിലും തെരഞ്ഞെടുപ്പിന് മുേമ്പ കോണ്‍ഗ്രസ് തോല്‍വി സമ്മതിച്ചതുപോലെ തോന്നും.
മൂന്ന് ദിവസത്തെ പരസ്യ പ്രചാരണം മാത്രമാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ദിബ്രുഗഢ് അടക്കമുള്ള അപ്പര്‍ അസമിലെ മണ്ഡലങ്ങളില്‍ ബാക്കിയുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പിന് ഉപയോഗിച്ചതിെൻറ ബാക്കി എന്ന് തോന്നിപ്പിക്കുന്ന ഏതാനും കൈപ്പത്തി പോസ്റ്ററുകൾ അവിടവിടെ തൂക്കിയിട്ടുണ്ട്. സ്ഥാനാര്‍ഥിയുടെ കട്ടൗട്ടും ബാനറും പോകട്ടെ, ചിത്രമുള്ള ഒരു പോസ്റ്റര്‍പോലും കോണ്‍ഗ്രസ് ഓഫിസിെൻറ പരിസരത്ത് കാണാനില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.