കോണ്‍ഗ്രസില്‍ പൊരിഞ്ഞ പോര്
text_fieldsതിരുവനന്തപുരം: പ്രതിപക്ഷ ത്തെ ദൗര്‍ബല്യം തുറന്നുകാട്ടി കെ. മുരളീധരന്‍ രംഗത്തുവന്നതോടെ കോണ്‍ഗ്രസിലെ ഗ്രൂപ്പുപോര് വീണ്ടും ശക്തിപ്പെട്ടു. സുധീരനുമായും ഐ ഗ്രൂപ്പുമായും തന്ത്രപരമായി അകലം പാലിക്കുന്ന എ ഗ്രൂപ് മുരളീധരനെ പിന്തുണച്ച് രംഗത്തു വന്നു. പ്രശ്നം ലഘൂകരിക്കാന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നടത്തിയ നീക്കവും വിജയിച്ചില്ല. മുരളിക്കെതിരായ ആരോപണം ആവര്‍ത്തിക്കുകയും ഉമ്മന്‍ ചാണ്ടിയെക്കൂടി ലക്ഷ്യമിടുകയും ചെയ്ത രാജ്മോഹന്‍ ഉണ്ണിത്താന്‍ കെ.പി.സി.സി വക്താവ് സ്ഥാനം രാജിവെച്ചു. ഇത് സ്വീകരിക്കുകയും ചെയ്തു.
കോണ്‍ഗ്രസിലെ പുതിയ പോര്‍മുഖം യു.ഡി.എഫിലും പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്. മുരളീധരന്‍െറ നിലപാടിന് അടിവരയിട്ട് ലീഗിലെ ഇ.ടി. മുഹമ്മദ് ബഷീര്‍ രംഗത്തുവന്നതോടെ മുന്നണിയിലെ അസ്വസ്ഥതയും പുറത്തുവന്നു. കോണ്‍ഗ്രസിലെ പ്രശ്നങ്ങളില്‍ മറ്റ് ഘടകകക്ഷികള്‍ക്കും അതൃപ്തിയുണ്ട്. സ്ഥിതി രൂക്ഷമായതോടെ ജനുവരി മൂന്നിന് യു.ഡി.എഫ് യോഗം വിളിക്കാന്‍ ധാരണയായി. പ്രശ്നം തണുപ്പിക്കാന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രധാന നേതാക്കളുമായി ആശയവിനിമയം നടത്തുകയും ചെയ്തു.
കോഴിക്കോട്ട് നടന്ന ചടങ്ങിലാണ് മുരളീധരന്‍ പ്രതിപക്ഷപ്രവര്‍ത്തനത്തെ വിമര്‍ശിച്ചത്. ഇതോടെ മുരളിക്കെതിരെ ആരോപണവുമായി രാജ്മോഹന്‍ ഉണ്ണിത്താനും രംഗത്തത്തെി. മുരളിയെ വിമര്‍ശിച്ച ഉണ്ണിത്താനെതിരെ നടപടി ആവശ്യപ്പെട്ട് കെ.സി. ജോസഫ് വി.എം. സുധീരനും രമേശ് ചെന്നിത്തലക്കും കത്ത് നല്‍കി. സംസ്ഥാന കോണ്‍ഗ്രസിലെ ഗ്രൂപ്പുപോര് നിയന്ത്രിക്കാനാണ് ദേശീയനേതൃത്വം പുനഃസംഘടന നടത്തിയത്. എന്നാല്‍, എ ഗ്രൂപ് കെ.പി.സി.സിയുമായി സമ്പൂര്‍ണ നിസ്സഹകരണത്തിലാണ്. ഇതിനിടയിലാണ് അവര്‍ക്ക് പരോക്ഷപിന്തുണയുമായി കെ. മുരളീധരന്‍െറ രംഗപ്രവേശം. ഇത് എ ഗ്രൂപ്പില്‍ ആഹ്ളാദം പകര്‍ന്നു.
മുരളി ഗ്രൂപ്പുമാറിയെന്ന കണക്കുകൂട്ടലിലാണ് അവര്‍. കഴിഞ്ഞദിവസം മുരളീധരനെതിരെ ഉണ്ണിത്താന്‍ നടത്തിയ പരാമര്‍ശങ്ങള്‍ ആക്ഷേപകരമാണെന്നും പാര്‍ട്ടിയുടെ അഭിപ്രായം പറയാന്‍ നിയോഗിച്ച ഉണ്ണിത്താന്‍ പ്രകടിപ്പിച്ചത് കെ.പി.സി.സിയുടെ അഭിപ്രായമാണോയെന്ന് വ്യക്തമാക്കണമെന്നും മുരളി ഉന്നയിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് എ ഗ്രൂപ് കത്ത് നല്‍കിയത്. മുരളിയുടെയും ലീഗിന്‍െറയും വിമര്‍ശനങ്ങള്‍ തണുപ്പിക്കാനാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വിമര്‍ശനം പോസിറ്റിവ് ആയി എടുക്കുന്നുവെന്ന് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്. ഇതിനുപിന്നാലേ പി.കെ. കുഞ്ഞാലിക്കുട്ടിയും പ്രതിപക്ഷപ്രവര്‍ത്തനം മെച്ചമാണെന്ന നിലപാട് കൈക്കൊണ്ടു.
എന്നാല്‍, അതിനുശേഷവും ഉണ്ണിത്താന്‍ മുരളീധരനെതിരെ ആരോപണങ്ങള്‍ ആവര്‍ത്തിക്കുകയും സോളാര്‍ കേസ് പലവുരു ആവര്‍ത്തിക്കുകയും ചെയ്തു. തുടര്‍ന്നായിരുന്നു വക്താവ്സ്ഥാനത്തുനിന്നുള്ള രാജി. ഉണ്ണിത്താന്‍െറ ചില പരാമര്‍ശങ്ങള്‍ ഉമ്മന്‍ ചാണ്ടിയെ ലക്ഷ്യമിട്ടാണെന്നാണ് എ ഗ്രൂപ്പിന്‍െറ വിലയിരുത്തല്‍. ഇത് ആസൂത്രിതമായാണെന്നും കണ്ണടച്ചിരിക്കാനാവില്ളെന്നുമാണ് ഗ്രൂപ്പിലെ വികാരം. ഉണ്ണിത്താനെക്കൊണ്ട് സുധീരനാണ് ഇതൊക്കെ പറയിക്കുന്നതെന്ന അഭിപ്രായവും അവര്‍ക്കുണ്ട്.
മുരളീധരന്‍െറ നിലപാടുമാറ്റം ഐ ഗ്രൂപ്പില്‍ അങ്കലാപ്പ് സൃഷ്ടിച്ചിട്ടുണ്ട്. അതിനാല്‍ കരുതലോടെയാണ് അവരുടെ പ്രതികരണം. ബി.ജെ.പി കൂടി പ്രതിപക്ഷത്ത് നിലനില്‍ക്കെ ശക്തമായ സമരപാത അനിവാര്യമാണെന്ന് ഘടകകക്ഷികള്‍ക്ക് അഭിപ്രായമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.